1. News

സ്ത്രീകളിൽ ഈസ്ട്രജൻറെ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്ത്രീയില്‍ പ്രത്യുല്‍പാദനത്തിന് ആവശ്യമായ പല പ്രവർത്തികളും നടക്കുന്നത് ഈസ്ട്രജന്‍ എന്ന സ്ത്രീ ഹോർമോൺ നിമിത്തമാണ്. ഇതു കൂടാതെ ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴാതെ തടയുന്നത്, ഹൃദയാരോഗ്യം സംരക്ഷിയ്ക്കുന്നത്, എല്ലുകളുടെ ആരോഗ്യം തുടങ്ങിയ പല ഗുണങ്ങള്‍ക്കും ഈസ്ട്രജന്‍ ഹോര്‍മോണ്‍ സഹായിക്കുന്നു. സ്ത്രീകളിൽ ആര്‍ത്തവ വിരാമത്തിനോട് അനുബന്ധിച്ച് ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഉല്‍പാദനം തീരെ കുറയുന്നു. ഇത് ശാരീരികമായ പല ബുദ്ധിമുട്ടുകളും സ്ത്രീകള്‍ക്കുണ്ടാക്കും.

Meera Sandeep
Things to keep in mind to increase the production of Estrogen in women
Things to keep in mind to increase the production of Estrogen in women

സ്ത്രീയില്‍ പ്രത്യുല്‍പാദനത്തിന് ആവശ്യമായ പല പ്രവർത്തികളും നടക്കുന്നത് ഈസ്ട്രജന്‍ എന്ന സ്ത്രീ ഹോർമോൺ നിമിത്തമാണ്. ഇതു കൂടാതെ ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴാതെ തടയുന്നത്, ഹൃദയാരോഗ്യം സംരക്ഷിയ്ക്കുന്നത്, എല്ലുകളുടെ ആരോഗ്യം തുടങ്ങിയ പല ഗുണങ്ങള്‍ക്കും ഈസ്ട്രജന്‍ ഹോര്‍മോണ്‍ സഹായിക്കുന്നു.  സ്ത്രീകളിൽ ആര്‍ത്തവ വിരാമത്തിനോട് അനുബന്ധിച്ച് ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഉല്‍പാദനം തീരെ കുറയുന്നു. ഇത് ശാരീരികമായ പല ബുദ്ധിമുട്ടുകളും സ്ത്രീകള്‍ക്കുണ്ടാക്കും.

ഹോര്‍മോണ്‍ ട്രീറ്റ്‌മെന്റുകള്‍ ലഭ്യമാണെങ്കിലും, ഇതിന് പല പാര്‍ശ്വ ഫലങ്ങളുമുണ്ട്. ബ്രെസ്റ്റ്ക്യാന്‍സര്‍ തുടങ്ങി പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇത് വഴിയൊരുക്കുന്നുണ്ടെന്നാണ് മെഡിക്കല്‍ സയന്‍സ് വിശദീകരണം.  ഈസ്ട്രജന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കാനുള്ള മറ്റൊരു വഴിയാണ് ഭക്ഷണങ്ങള്‍. ചില പ്രത്യേക ഭക്ഷണ വസ്തുക്കള്‍ ഈസ്ട്രജന്‍ ഉല്‍പാദന വര്‍ദ്ധനവിന് ഏറെ ഗുണകരമാണ്. ഏതൊക്കെയാണെന്ന് നോക്കാം.

-  ധാരാളം പോഷകങ്ങളടങ്ങിയ ഫ്‌ളാക്‌സ് സീഡുകള്‍ ശരീരഭാരം കുറയ്ക്കാനും പ്രമേഹത്തിനും മാത്രമല്ല  മറ്റ് പല ആരോഗ്യ ഗുണങ്ങളും നല്‍കുന്ന ഒന്നാണ്. ഇതില്‍ ഒന്നാണ് ഈസ്ട്രജന്‍ ഉല്‍പ്പാദനം. ഇതിലെ ലിഗ്നന്‍ എന്ന വസ്തു പോളി ഈസ്ട്രജന്‍ സമ്പുഷ്ടമാണ്. ഇതിന് മറ്റ് സസ്യ ഭക്ഷണങ്ങളേക്കാള്‍ 800 മടങ്ങ് കൂടുതല്‍ ലിഗ്നന്‍ സാന്നിധ്യമുണ്ട്. സ്ത്രീകളില്‍ ബ്രെസ്‌ററ് ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സാധിയ്ക്കുന്ന ഒന്നു കൂടിയാണ് ഫ്‌ളാക്‌സ് സീഡുകള്‍. പ്രത്യേകിച്ചും മെനോപോസ് ശേഷമുള്ള ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍.

ബന്ധപ്പെട്ട വാർത്തകൾ: കാൻസർ സാധ്യത വരെ നിയന്ത്രിക്കുന്ന ഫ്ലാക്സ് സീഡുകൾ

- എള്ള് ഈസ്ട്രജന്‍ സമ്പുഷ്ടമാണ്. ഇതിലും പോളി ഈസ്ട്രജനുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. എള്ളിന് സ്ത്രീകളിലെ ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനും കഴിവുണ്ട്. ഇതു പോലെ തന്നെ നട്‌സ് പോലുള്ളവയും ഇത്തരത്തിലെ ഗുണം നല്‍കുന്ന ഒന്നാണ്. ഇതിലും ധാരാളം ഈസ്ട്രജന്‍ അടങ്ങിയിട്ടുണ്ട്. സ്ത്രീകളില്‍ സ്വാഭാവിക ഈസ്ട്രജന്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന മറ്റൊന്നാണ് മത്തി പോലുള്ള മീനുകള്‍.

- ഈസ്ട്രജന്‍ വര്‍ദ്ധനവിന് സാധിയ്ക്കുന്നവയാണ് വെളുത്തുള്ളി, പീച്ച്, ബെറി, ടോഫു, കോളിഫ്‌ളവര്‍, ക്യാബേജ് പോലുള്ള പലതും. സോയാബീനുകള്‍ ഇതിന്റെ പ്രധാന ഉറവിടമാണ്. ഉലുവയും ഇത്തരത്തിലെ ഈസ്ട്രജന്‍ സമ്പുഷ്ടമായ ഭക്ഷണ വസ്തുവാണ്. മദ്യപാന, പുകവലി ശീലങ്ങള്‍ പോലുള്ളവ ഒഴിവാക്കുക. ഇതെല്ലാം ഹോര്‍മോണ്‍ പ്രശ്‌നങ്ങളും ഒപ്പം ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നവയാണ്.

സ്‌ട്രെസ് ഒഴിവാക്കണം. ഇത് ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഹോര്‍മോണ്‍ ആയതു കൊണ്ടു തന്നെ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ഒഴിവാക്കാന്‍ വേണ്ട ചില അടിസ്ഥാന കാര്യങ്ങളുമുണ്ട്. ഇതില്‍ നമ്മുടെ ജീവിത ശൈലികള്‍ പ്രധാനമാണ്. ആവശ്യത്തിന് ഉറക്കം, വ്യായാമം, ചിട്ടയായ ജീവിതരീതി ഇതെല്ലാം ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ അകറ്റാന്‍ സഹായിക്കുന്നു. മദ്യപാനം, പുകവലി ശീലങ്ങള്‍ ഒന്നും നല്ലതല്ല. തൈറോയ്ഡ് പോലുള്ള ചില രോഗങ്ങളും ഹോര്‍മോണ്‍ പ്രശ്‌നങ്ങളുണ്ടാക്കാം. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ചികിത്സ അത്യാവശ്യമാണ്.

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Things to keep in mind to increase the production of Estrogen in women

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds