റേഷൻ കാർഡിലെ അംഗം മരണപെട്ടാൽ എന്താണ് ചെയ്യേണ്ടത് ?
റേഷൻ കാർഡുമായി ബന്ധപ്പെട്ട മറ്റെല്ലാ അപേക്ഷകളേയും പോലെ കാർഡിൽ നിന്ന് ഒഴിവാക്കുന്നതിനും അക്ഷയ വഴിയോ, Citizen Login വഴിയോ അപേക്ഷ നല്കുക. Reduction of Member എന്ന അപേക്ഷയാണ് നല്കേണ്ടത്. അതിനായി മരണ സർട്ടിഫിക്കറ്റ് ആവശ്യമാണ്.
വീട് നമ്പർ ഇല്ലാതെ റേഷൻ കാർഡിന് അപേക്ഷിക്കുവാൻ സാധിക്കുമോ?
നിലവിൽ സാധിക്കില്ല
റേഷൻ കാർഡ് അംഗത്തിന്റെ പേര്, അദ്ദേഹത്തിന്റെ അനുവാദമില്ലാതെ കാർഡ് ഹോൾഡർ Remove ചെയ്താൽ, അത് നിയമപരമായി നില നിൽക്കുമോ? അങ്ങനെ Remove ചെയ്താൽ എന്ത് നടപടിയായിരിക്കും കാർഡ് ഹോൾഡർ നേരിടേണ്ടി വരുക? റിമൂവ് ചെയ്യപ്പെട്ട അംഗത്തിനുള്ള പരിരക്ഷ എന്താണ്?
ഒരു റേഷൻ കാർഡ് സംബന്ധിച്ച് എന്തെങ്കിലും മാറ്റം വരുത്തുന്നതിനായി അധികാരമുള്ളത് അതിന്റെ ഉടമയ്ക്ക് തന്നെയാണ്, എന്നിരുന്നാലും കാർഡിൽ നിന്നും നീക്കം ചെയ്യപ്പെട്ടത് സംബന്ധിച്ച് അംഗത്തിന് പരാതിയുള്ളപക്ഷം താലൂക്ക് സപ്ലൈ ഓഫീസറെ സമീപിക്കണം.
കുടുംബറേഷൻ കാർഡിൽ നിന്നും പേര് നീക്കം ചെയ്ത് പുതിയ റേഷൻ കാർഡ് എടുക്കണം. എങ്ങനെയാണ് അപേക്ഷ നൽകേണ്ടത്, എന്തൊക്കെ രേഖകൾ വേണം?
Please Call 0471-2322155.
കുട്ടിയെ കാർഡിൽ പുതിയ അംഗമായി ചേർക്കാൻ എന്താണ് ചെയ്യേണ്ടത്?
റേഷൻ കാർഡും കുട്ടിയുടെ ആധാർ കാർഡും കൊണ്ട് അക്ഷയ വഴിയോ, Citizen Login ൽ Addition of Member വഴി അപേക്ഷ നല്കുക.
ഒരു കാർഡിൽ 2 കുടുബം ഉണ്ടെങ്കിൽ മറ്റേ കുടുബത്തിന് വേറെ കാർഡ് ലഭിക്കുമോ? (ഒരു അഡ്രെസ്സ് /ഒരു വീട്ട് നമ്പർ)
നിലവിൽ സാധിക്കില്ല, അത് സംബന്ധമായ ഔദ്യോഗിക ഉത്തരവ് ആയിട്ടില്ല.
Share your comments