എത്രയൊക്കെ ബോധവൽക്കരണം നടത്തിയിട്ടും പേവിഷബാധ മൂലമുള്ള മരണങ്ങൾ നമ്മുടെ നാട്ടിൽ നടക്കുന്നു എന്നത് ദൗർഭാഗ്യകരമാണ്. ഈ അടുത്ത ദിവസം 8 വയസുള്ള ഒരു കുട്ടി ചികിത്സകിട്ടാതെ മരിച്ചവിവരം മാധ്യമങ്ങളിൽ വാർത്തയായിരുന്നു.
എത്രയൊക്കെ ബോധവൽക്കരണം നടത്തിയിട്ടും പേവിഷബാധ മൂലമുള്ള മരണങ്ങൾ നമ്മുടെ നാട്ടിൽ നടക്കുന്നു എന്നത് ദൗർഭാഗ്യകരമാണ്. ഈ അടുത്ത ദിവസം 8 വയസുള്ള ഒരു കുട്ടി ചികിത്സകിട്ടാതെ മരിച്ചവിവരം മാധ്യമങ്ങളിൽ വാർത്തയായിരുന്നു. എന്താണ് പേ വിഷബാധയ്ക്കുള്ള കാരണം എന്തൊക്കെ പ്രതിരോധ നടപടികൾ സ്വീകരിക്കണം എന്നെല്ലാം പൊതുജനങ്ങൾക്ക് അറിവുനൽകേണ്ടതാണ്.
മനുഷ്യരുമായി ഇടപഴകുന്ന നിരവധി ജീവികൾ പേവിഷത്തിന്റെ വൈറസ് വാഹകരാണ് എങ്കിലും ഏറ്റവും അടുത്ത പട്ടി, പൂച്ച തുടങ്ങിയ വളർത്തുമൃഗങൾ ആണ് മനുഷ്യരിലെ വിഷബാധയ്ക്ക് കാരണം. രോഗബാധയേറ്റ മൃഗങ്ങളുടെ കടികൊണ്ടോ മാന്തല്‍ കൊണ്ടോ ഉണ്ടായ മുറിവ്, പോറല്‍ എന്നിവയിലൂടെ ശരീര പേശികള്‍ക്കിടയിലെ സൂക്ഷ്മ നാഡികളില്‍ എത്തുന്ന വൈറസുകള്‍ കേന്ദ്രനാഡീവ്യൂഹത്തിലൂടെ സുഷുമ്നാനാഡിയേയും തലച്ചോറിനേയും ബാധിക്കുന്നതോടെയാണ് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതും രോഗി മരിക്കുന്നതും.
Share your comments