1. ആദ്യദിനം റെക്കോർഡ് വിൽപന നേടി തിരുവോണം ബംപർ ലോട്ടറി. ഒന്നാം ദിവസം തന്നെ വിറ്റുപോയത് നാലര ലക്ഷം ടിക്കറ്റുകൾ. 25 കോടി രൂപയാണ് ഇത്തവണ തിരുവോണം ബംപറടിക്കുന്ന ഭാഗ്യവാനെ കാത്തിരിക്കുന്നത്. ഈ മാസം 26നാണ് വിൽപന ആരംഭിച്ചത്. 500 രൂപയാണ് ടിക്കറ്റ് വില. മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ രണ്ടാം സമ്മാനം 20 പേർക്ക് 1 കോടി രൂപ വീതവും, മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്കുമാണ് ലഭിക്കുക. കൂടാതെ ലോട്ടറി വൽപനക്കാരുടെ കമ്മീഷനും വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 66,55,914 ടിക്കറ്റുകളാണ് വിറ്റുപോയത്. ഇത്തവണ ബംപർ നറുക്കെടുപ്പ് സെപ്റ്റംബർ 20ന് നടക്കും.
കൂടുതൽ വാർത്തകൾ: ക്ഷേമ പെൻഷൻ മസ്റ്ററിങ്; ജൂലൈ 31 വരെ സമയം!!
2. തക്കാളി വില കുതിച്ചുയരുന്നതിനോടൊപ്പം തന്നെ കോടികൾ സമ്പാദിക്കുന്ന കർഷകരുടെ കഥയും നമ്മൾ സ്ഥിരം കേൾക്കുണ്ട്. തക്കാളി വിൽപന നടത്തി 45 ദിവസം കൊണ്ട് 4 കോടി രൂപ നേടിയ കർഷകനാണ് ഇപ്പോൾ താരം. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ മുരളി എന്ന കർഷകനാണ് 40,000 പെട്ടി തക്കാളി വിറ്റ് കോടീശ്വരനായത്. എന്നാൽ കഴിഞ്ഞ വർഷം തക്കാളി കൃഷി ചെയ്ത് 1.5 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായും, നിലവിൽ ലഭിച്ച പണം കൃഷി മെച്ചപ്പെടുത്താൻ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
3. ഇന്ത്യൻ അരിയുടെ കയറ്റുമതിയ്ക്ക് വിലക്കേർപ്പെടുത്തി യുഎഇ. 4 മാസത്തേക്ക് കയറ്റുമതിയും പുനർ കയറ്റുമതിയും നിരോധിച്ചു. ഇന്ത്യയിൽ നിന്നുള്ള അരി കയറ്റുമതി താൽകാലികമായി നിർത്തിവച്ചതോടെ പ്രാദേശിക വിപണിയിൽ അരി ലഭ്യത ഉറപ്പാക്കാനാണ് യുഎഇയുടെ നടപടി. ഇനിമുതൽ ഇന്ത്യൻ അരിയോ അരിയുൽപന്നങ്ങളോ കയറ്റുമതി ചെയ്യാൻ കമ്പനികൾ പ്രത്യേക അനുമതി വാങ്ങേണ്ടി വരും. യുഎഇയിൽ അരി കയറ്റുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. രാജ്യത്ത് കയറ്റുമതി നിർത്തിയതോടെ ആഗോള വിപണയിൽ അരിവില കുത്തനെ ഉയരുകയാണ്.
Share your comments