ഇത്തവണ മഴ സാധാരണയിലും കുറവായിരിക്കുമെന്ന്, സ്വകാര്യ കാലാവസ്ഥ പ്രവചന സ്ഥാപനമായ സ്‌കൈമെറ്റ് പറയുന്നു മധ്യ-കിഴക്കന്‍ പ്രദേശങ്ങളായിരിക്കും മഴ ഏറ്റവും കുറവ് ലഭിക്കുകയെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഈ സമയത്ത് ഉണ്ടാകുന്ന എല്‍ നിനോ പ്രതിഭാസമാണ് കാരണം ഇതിന് കാരണം. .
ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള മണ്‍സൂണ്‍ സീസണില്‍ സാധാരണ ലഭിക്കുന്ന മഴയുടെ 93 ശതമാനം മാത്രമേ ഇത്തവണ ലഭ്യമാകുകയുള്ളൂ.
ജൂണ്‍, ജൂലൈ മാസങ്ങളിലും മഴ കുറവാകാമെന്ന റിപ്പോര്‍ട്ട് കാര്‍ഷിക മേഖലയെ ഞെട്ടിച്ചിരിക്കുകയാണ്.. സാധാരണ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന ജൂണില്‍ 23 ശതമാനവും ജൂലൈയില്‍ ഒന്‍പത് ശതമാനവും മഴ കുറവായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
മധ്യപ്രദേശ്, മഹാരാഷ്ടയുടെ ചില പ്രദേശങ്ങള്‍, വിദര്‍ഭ, കര്‍ണാടകയുടെ ചില പ്രദേശങ്ങള്‍, ബിഹാര്‍, ഝാര്‍ഖണ്ഡ്, ബംഗാളിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലാകും ഏറ്റവും കുറവ് മഴ ലഭിക്കുക. ഒഡിഷ, ഛത്തീസ്ഗഡ്, ആന്ധ്രയുടെ തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളിലെല്ലാം സാധാരണ അളവില്‍ മഴ ലഭിച്ചേക്കും.
രാജ്യത്തെ ഔദ്യോഗിക കാലാവസ്ഥ പ്രചവന സ്ഥാപനമായ ഇന്ത്യ മെറ്റീറോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്‍ന്റെ പ്രവചനം ഈ മാസം അവസാനത്തോടെ ഉണ്ടാകും.
Share your comments