1. വെള്ളായണി കാർഷിക കോളേജിലെ ബയോ കൺട്രോൾ ലേബോറട്ടറിയിൽ നിന്നും മിത്രപ്രാണികളുടെ മുട്ട കാർഡുകൾ അഥവാ ട്രൈക്കോകാർഡുകൾ ലഭ്യമാണ്. കൃഷിക്ക് ദോഷകരമാകുന്ന കീടങ്ങൾക്കെതിരെ ജൈവ കീടനിയന്ത്രണ ഉപാധിയാണ് ട്രൈക്കോകാർഡ്. നെല്ലിലെ തണ്ടുതുരപ്പൻ പുഴു, ഓല ചുരുട്ടി പുഴു, പച്ചക്കറി വിളകളിൽ കാണപ്പെടുന്ന പുഴു വർഗ്ഗ കീടങ്ങൾ എന്നിവയ്ക്കെതിരെ ട്രൈക്കോകാർഡുകൾ ഫലപ്രദമാണ്. ഒരു കാർഡിന് 50 രൂപയാണ് വില. ഒരു ഹെക്ടർ നെൽകൃഷിക്ക് ഒറ്റത്തവണ ഉപയോഗിക്കാൻ 250 രൂപയാണ് വില കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ-9645136567.
ബന്ധപ്പെട്ട വാർത്തകൾ: പച്ചക്കറി വില കുതിക്കുന്നു, അറിയാം ഇന്നത്തെ വിപണി വില
2. ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയിൽ നിന്നും ഒരു ദിവസം പ്രായമായ അലങ്കാരക്കോഴികൾ ഒന്നിന് 85 രൂപ നിരക്കിലും, കടക് നാഥ് 35 രൂപ നിരക്കിലും, തലശ്ശേരി കോഴികൾ 22 രൂപ നിരക്കിലും ലഭ്യമാണ് താല്പര്യമുള്ളവർ വിളിക്കേണ്ട നമ്പർ-0479 2452277
Allied Egg Cards or Trichocards are available from the Bio Control Laboratory, Vellayani Agricultural College.
3. റബ്ബർ ബോർഡിൻറെ കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബർ ട്രെയിനിങ് സെൻററിൽ ഇടവേള കൂടിയ റബ്ബർ ടാപ്പിംഗ് രീതികൾ, യന്ത്രവൽകൃത ടാപ്പിംഗ് എന്നിവയിൽ കോട്ടയത്തുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ്ങിൽ ഏപ്രിൽ 28ന് പരിശീലനം നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം-04812353127.
ബന്ധപ്പെട്ട വാർത്തകൾ:ബുധനാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴ മുന്നറിയിപ്പ്
4. കേന്ദ്ര കർഷകോത്തമ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന നാളികേര വികസന ബോർഡും ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുമായി ചേർന്ന് നാളികേര അധിഷ്ഠിത ഉൽപ്പന്നങ്ങളുടെ പോർച്ചുഗൽ വ്യാപാരമേള ഏപ്രിൽ 26 മുതൽ 28 വരെ നടത്തുന്നു. നാളികേര അധിഷ്ഠിത ഭക്ഷ്യ ഉൽപ്പന്നങ്ങൾ, മധുരപലഹാരങ്ങൾ, പാനീയങ്ങൾ തുടങ്ങി തുടങ്ങിയവ മേളയിൽ പ്രദർശിപ്പിക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് ഏറ്റവും പുതിയ നാളികേര ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തൽ, നാളികേര ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള ക്രമീകരണം, വിൽക്കുന്നവരും വാങ്ങുന്നവരും തമ്മിലുള്ള മുഖാമുഖം, വ്യാപാര അന്വേഷണങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള സന്ദർശകർ തമ്മിൽ കൂടിക്കാഴ്ച, അന്വേഷണങ്ങൾ സുഗമമാക്കാൻ ബിസിനസ് അന്വേഷണ ഫോമുകൾ തുടങ്ങി മേഖലയിലെ വ്യാപാരികൾക്കും നിർമാതാക്കൾക്ക് വ്യാപാര മേളയിൽ വിവിധ സേവനങ്ങളാണ് ഒരുക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ-0484-4058041/42,9746903555
5. റബ്ബർ ബോർഡ് വെർച്ചൽ ട്രേഡ് ഫെയർ രണ്ടാം സീസൺ ആരംഭിച്ചു. 190 പ്രദർശകർ പങ്കെടുക്കുന്ന ഈ ട്രേഡ് ഫെയർ ഓട്ടോമൊബൈൽ ടയർ മുതൽ റബർബാൻഡ് വരെയുള്ള വിവിധ റബർ ഉൽപ്പന്ന വിഭാഗങ്ങൾ അടങ്ങുന്നതാണ്. അടുത്ത ആറുമാസത്തേക്ക് ഫെയർ സജീവമായിരിക്കും. റബർ ഉൽപന്നങ്ങൾക്ക് ആഭ്യന്തര അന്താരാഷ്ട്രവിപണിയിൽ പ്രോത്സാഹനം നൽകുവാൻ ഒരുക്കിയിട്ടുള്ള ചെലവ് കുറഞ്ഞ ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം ആണ് ഇത്. വെർച്ചൽ ട്രേഡ് ഫെയറിലേക്ക് പ്രവേശിക്കുവാൻ http://vtf.rubberboard.org.in/rubberboard ലിങ്കിൽ ക്ലിക്ക് ചെയ്യാം.
ബന്ധപ്പെട്ട വാർത്തകൾ:കോഴിക്കോട് ജില്ലയിൽ കാർഷിക മുന്നേറ്റം: വിനിയോഗിച്ചത് 340.44 കോടി രൂപ
Share your comments