കുവൈത്തിലേക്ക് വിദേശരാജ്യങ്ങളിൽ നിന്ന് കർഷക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ കൊറോണ എമർജൻസി കമ്മിറ്റി അനുമതി നൽകിയിരിക്കുന്നു.
കാർഷിക മേഖലയിലെ തൊഴിലാളികളെ വിദേശത്ത് നിന്ന് കൊണ്ടുവരാൻ പ്രത്യേക അനുമതി നൽകണമെന്ന് കുവൈത്ത് ഫാർമേഴ്സ് യൂണിയൻ മേധാവി അബ്ദുള്ള അൽ ദമാക് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
കുവൈറ്റിൽ കർഷക ക്ഷാമം രൂക്ഷമാണ്. നേരത്തെ നാട്ടിലേക്ക് പോയവർക്ക് കോവിഡ് പ്രതിസന്ധി കാരണം തിരിച്ച് വരാൻ സാധിച്ചിട്ടില്ല എന്നതും തൊഴിലാളി ക്ഷാമം വർദ്ധിക്കുവാൻ കാരണമായിട്ടുണ്ട്. തൊഴിലാളി ക്ഷാമം കാരണം കൊണ്ട് കർഷക യൂണിയൻ സമർപ്പിച്ച അപേക്ഷയിലാണ് ഇപ്പോൾ നടപടി എടുത്തിരിക്കുന്നത്.
സലാമ ഓൺലൈൻ പ്ലാറ്റ്ഫോം വഴി ആരോഗ്യ സുരക്ഷാ മാർഗ നിർദ്ദേശങ്ങൾ പാലിച്ചാണ് തൊഴിലാളികളെ വിദേശത്തുനിന്ന് കൊണ്ടുവരേണ്ടത്. ഇവിടെയുള്ള ഫാമുകളിൽ ഭൂരിഭാഗവും കൃഷി ചെയ്യാൻ കഴിയാതെ കിടക്കുകയാണ്.
The Corona Emergency Committee has approved the recruitment of agricultural workers from foreign countries to Kuwait.
30 തൊഴിലാളികൾ വരെ ഉണ്ടായിരുന്ന ഫാമുകളിൽ ഇന്ന് വെറും 5 മുതൽ 8 വരെ തൊഴിലാളികൾ മാത്രമാണുള്ളത്.
Share your comments