<
  1. News

തോട്ടറ ബ്രാൻഡ് അരി വിപണിയിലേക്ക്

എറണാകുളത്തിൻ്റെ നെല്ലറയായ തോട്ടറപ്പുഞ്ച കതിരണിഞ്ഞു. തരിശായി കിടന്ന തോട്ടറ പുഞ്ചയില്‍ നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പുത്സവം അനൂപ് ജേക്കബ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.

KJ Staff
എറണാകുളത്തിൻ്റെ നെല്ലറയായ തോട്ടറപ്പുഞ്ച  കതിരണിഞ്ഞു. തരിശായി കിടന്ന തോട്ടറ പുഞ്ചയില്‍ നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പുത്സവം അനൂപ് ജേക്കബ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ല ഭരണകൂടവും കൃഷിവകുപ്പും പാടശേഖര സമിതികളും ഒത്തുചേര്‍ന്ന് നടത്തിയ ശ്രമത്തി​ൻ്റെ അന്തിമഫലമായിഅരയിന്‍കാവില്‍ സമീപം തോട്ടറ പുഞ്ചയില്‍ 525 ഏക്കര്‍ പാടത്താണ്  നെല്‍കൃഷി നടത്തിയത്.എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍, എടക്കാട്ടുവയല്‍, കോട്ടയം ജില്ലയിലെ വെള്ളൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന തോട്ടറപ്പുഞ്ചയ്ക്ക് 1200 ഏക്കറോളമാണ് വിസ്തൃതി. 

ഇന്ത്യന്‍ ഓയിലിൻ്റെ പങ്കാളിത്തോടെയാണ്  പദ്ധതി നടപ്പാക്കിയത് .തോട്ടറ ബ്രാന്‍ഡ് അരിയുടെ വിപണനോദ്ഘാടനം ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫറുള്ള നിര്‍വഹിച്ചു. ബമ്പര്‍ വിളവെടുപ്പിന് 1500 ടണ്‍ നെല്ല് ഉല്‍പാദിപ്പിച്ച് അതില്‍ നിന്ന്  അവസാനഘട്ടത്തിൽ വിളവെടുക്കുന്ന  300 ടൺ നെല്ലാണു അരിയാക്കി തോട്ടറ ബ്രാൻഡിൽ പുറത്തിറക്കുന്നത്. 
കളക്ടറുടെ നേതൃത്വത്തില്‍ വകുപ്പുകളെ ഏകോപിപ്പിച്ചും കനാലുകളും തോടുകളും പുനരുജ്ജീവിപ്പിച്ചും മറ്റ് അടിസ്ഥാനസൗകര്യങ്ങളൊരുക്കിയും നടത്തിയ പരിശ്രമമാണ് ഫലം കണ്ടത്.ദീര്‍ഘകാലമായി തരിശിട്ടിരുന്ന പാടങ്ങളില്‍ ജില്ലാ ഭരണകൂടം മുന്‍കൈയെടുത്തതോടെ കഴിഞ്ഞവര്‍ഷം 350 ഏക്കറില്‍ വിത്തിറക്കി വിളവെടുത്തിരുന്നു.ഇതി​ൻ്റെ തുടര്‍ച്ചയായി ആണ്  ഈ വര്‍ഷം 525 ഏക്കറിലേക്ക് കൃഷി വ്യാപിപ്പിച്ചത്.

നെല്ല് തവിടടങ്ങിയ മികച്ച നിലവാരത്തിലുള്ള അരിയാണു തോട്ടറ ബ്രാൻഡിൽ വിപണിയിലെത്തിക്കുന്നത്.നെല്ല് കുത്തി അരിയാക്കുന്നതിനുള്ള മില്ല് 40 ലക്ഷം രൂപ മുതല്‍മുടക്കില്‍ തോട്ടറ മേഖലയില്‍ സ്ഥാപിക്കും.ബ്രാൻഡ് ചെയ്തു വിപണിയിലെത്തിക്കുന്ന അരി കൃഷി വകുപ്പ്, കൺസ്യൂമർ ഫെഡ്, കുടുംബശ്രീ എന്നിവയുടെ സ്റ്റാളുകൾ വഴി വിൽപന നടത്തും. പദ്ധതി വിജയം കണ്ടാൽ വരുംവർഷങ്ങളിൽ കൂടുതൽ നെല്ലു സംഭരിച്ചു പ്രവർത്തനം കാര്യക്ഷമമാക്കാനാണു തീരുമാനം.ഈ മാസം  അവസാനത്തോടെ തോട്ടറ ബ്രാൻഡ് അരി വിപണിയിലെത്തും.
English Summary: thottara brand rice

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds