തൃശ്ശൂർ: തൃശൂര്‍ പൂരം എക്‌സിബിഷനിലെ കുടുംബശ്രീ ഉത്പന്ന വിപണന സ്റ്റാളിന്റെ ഉദ്ഘാടനം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. എ.കവിത നിര്‍വഹിച്ചു. ജില്ലയിലെ 50 ല്‍ പരം സംരംഭകരുടെ 200 ല്‍ അധികം ഉത്പന്നങ്ങളാണ് വിപണനത്തിനായി ഉള്ളത്.
വിവിധ തരം ചിപ്‌സുകള്‍, സ്‌ക്വാഷുകള്‍, കൊണ്ടാട്ടങ്ങള്‍, ചക്ക വിഭവങ്ങള്‍, അച്ചാറുകള്‍, കുടംപുളി, കരകൗശല വസ്തുക്കള്‍, സോപ്പ്, ഷാംമ്പൂകള്‍, ടോയ്‌ലെറ്ററിസ്, കറി-ഫ്‌ളോര്‍ പൗഡറുകള്‍, മില്ലറ്റ് വിഭവങ്ങള്‍, മുരിങ്ങയില പൗഡര്‍, ക്യാപ്‌സ്യൂള്‍, വിവിധ തരം പുട്ടുപൊടികള്‍, ഭക്ഷ്യവിഭവങ്ങള്‍, ബാഗുകള്‍, സഞ്ചികള്‍, കുടകള്‍, നൈറ്റികള്‍, കിണര്‍ വലകള്‍, ഹെര്‍ബല്‍ ഉത്പ്പന്നങ്ങള്‍, കൊതുകു നിവാരിണികള്‍ തുടങ്ങിയവ എത്തിച്ചിട്ടുണ്ട്.
കുടുംബശ്രീ അസി. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ എസ്.സി നിര്‍മ്മല്‍, കെ.കെ പ്രസാദ്, സിജുകുമാര്‍, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ ശോഭു നാരായണന്‍, ആദര്‍ശ് പി ദയാല്‍, വിജയകൃഷ്ണന്‍ ആര്‍ ലൈവ്‌ലിഹുഡ് ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍, എം.ഇ.സിമാര്‍ എന്നിവര്‍ പങ്കെടുത്തു.
Thrissur: District Mission Coordinator Dr A Kavitha inaugurated the Kudumbashree Product Marketing Stall at the Thrissur Pooram Exhibition. More than 200 products of more than 50 entrepreneurs of the district are available for marketing.
Assorted Chips, Squashes, Kondattas, Jackfruit Dishes, Pickles, Kudampuli, Handicrafts, Soaps, Shampoos, Toiletries, Curry-Flour Powders, Millet Dishes, Moringa Powder, Capsules, Different types rice powders, Edibles, Bags, Pouches, Umbrellas, Nighties, well nets, herbal products, mosquito nets etc. have been delivered.
Kudumbasree Assistant District Mission Coordinators SC Nirmal, KK Prasad, Sijukumar, Kudumbasree District Program Managers Shobhu Narayanan, Adarsh P Dayal, R Vijayakrishnan Livelihood Block Coordinators and MECs were present.
Share your comments