പീരുമേട് ഗ്രാമപഞ്ചായത്തിലെ ജൈവ മാലിന്യ സംസ്‌കരണത്തിനായി തുമ്പൂര്‍മുഴി മോഡല്‍ പ്ലാന്റ് യാഥാര്‍ത്ഥ്യമായി. പീരുമേട് തോട്ടപ്പുരയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ജൈവ മാലിന്യ സംസ്‌കരണ യൂണിറ്റ് സ്ഥാപിച്ചിരിക്കുന്നത്.
തോട്ടപ്പുരയില്‍ 30 ലക്ഷം രൂപ ചെലവിലാണ് രണ്ട് ടണ്‍ വീതം സംസ്‌കരണ ശേഷിയുള്ള പതിനേഴ് യൂണിറ്റുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഒന്നര മീറ്ററോളം വിസ്തീര്‍ണ്ണമുള്ള, വായുസഞ്ചാരമുള്ളതുമായ പെട്ടി പോലെയുള്ള രണ്ട് ബിന്നുകള്‍ അടങ്ങിയതാണ് ഒരു യൂണിറ്റ്. ബിന്നിനുള്ളില്‍ ചാണകത്തിലെ അണുക്കളെ ശേഖരിച്ചെടുക്കുന്ന ഇനോക്കുലം, അതിനു മുകളില്‍ കരിയില / ചകിരി / ഉണങ്ങിയ പുല്ല്, അതിനു മുകളില്‍ ജൈവമാലിന്യങ്ങള്‍, വീണ്ടും ഇവയ്ക്കു മുകളില്‍ ഇനോക്കുലം, കരിയില എന്ന ക്രമത്തില്‍ ഇട്ട് ബിന്നു നിറയ്ക്കുന്നു. ഏകദേശം 90 ദിവസമാകുമ്പോഴേക്കും ബിന്നിനുള്ളിലെ ഉല്പ്പന്നം ഈര്‍പ്പം മാറ്റിയ ശേഷം ജൈവവളമായി ഉപയോഗിക്കാവുന്നതാണ്.
ഇത്തരത്തില്‍ ജൈവ മാലിന്യത്തെ ജൈവ വളമാക്കി മാറ്റുന്നതാണ് എയറോബിക് കമ്പോസ്റ്റിംഗ് യൂണിറ്റ് അഥവാ തുമ്പൂര്‍മുഴി മോഡല്‍ ജൈവമാലിന്യ സംസ്‌കരണം.സമ്പൂര്‍ണ്ണ മാലിന്യ നിര്‍മ്മാര്‍ജനം ലക്ഷ്യമിട്ട് ക്ലീന്‍ പീരുമേട് ഗ്രാമപഞ്ചായത്ത് എന്ന പേരില്‍ വിവിധ പദ്ധതികളാണ് ഗ്രാമപഞ്ചായത്ത് നടപ്പാക്കി വരുന്നത്. ഇതില്‍ ഏറെ പ്രധാനപ്പെട്ടതാണ് തുമ്പൂര്‍മുഴി മോഡല്‍ ജൈവ പ്ലാന്റ്.
പീരുമേട്ടില്‍ തുമ്പൂര്‍മുഴി മോഡല്‍ പ്ലാന്റ് യാഥാര്‍ത്ഥ്യമായി
പീരുമേട് ഗ്രാമപഞ്ചായത്തിലെ ജൈവ മാലിന്യ സംസ്‌കരണത്തിനായി തുമ്പൂര്‍മുഴി മോഡല്‍ പ്ലാന്റ് യാഥാര്‍ത്ഥ്യമായി. പീരുമേട് തോട്ടപ്പുരയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ജൈവ മാലിന്യ സംസ്‌കരണ യൂണിറ്റ് സ്ഥാപിച്ചിരിക്കുന്നത്.
Share your comments