തമിഴ്‌നാട്ടിലെ ഹോട്ടലുകളിൽ നിന്ന് പാഴ്‌സല്‍ ഇനി സ്റ്റീല്‍ പാത്രങ്ങളില്‍
തമിഴ് നാട്ടിലെ ഹോട്ടലുകളില്‍ നിന്നും ഇനി പാഴ്‌സല്‍ ഭക്ഷണം ലഭിക്കുന്നത് സ്റ്റീല്‍ പാത്രങ്ങളില്‍. സംസ്ഥാന സര്‍ക്കാര്‍ പ്ലാസ്റ്റിക് നിരോധിക്കുന്നതിനാലാണ് തമിഴ്‌നാട് ഹോട്ടല്‍ അസോസിയേഷന്‍ പുതിയ തീരുമാനമെടുത്തത്.
തമിഴ് നാട്ടിലെ ഹോട്ടലുകളില്‍ നിന്നും ഇനി പാഴ്‌സല്‍ ഭക്ഷണം ലഭിക്കുന്നത് സ്റ്റീല്‍ പാത്രങ്ങളില്‍. സംസ്ഥാന സര്‍ക്കാര്‍ പ്ലാസ്റ്റിക് നിരോധിക്കുന്നതിനാലാണ് തമിഴ്‌നാട് ഹോട്ടല്‍ അസോസിയേഷന്‍ പുതിയ തീരുമാനമെടുത്തത്. ജനുവരി ഒന്ന് മുതല്‍ ഇത് നടപ്പാക്കും.
പ്രകൃതിസൗഹൃദ പാത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഭക്ഷണത്തിൻ്റെ മൊത്ത വിലയുടെ അഞ്ചു ശതമാനം ഈടാക്കേണ്ടിവരും. ഇത് വില്‍പനയെ ബാധിക്കുമെന്നതിനാലാണ് സ്റ്റീല്‍ പാത്രങ്ങളില്‍ ഭക്ഷണം നല്‍കുകയെന്ന ആശയം മുന്നോട്ട് വെച്ചത്. നിശ്ചിത തുക കരുതല്‍ ധനമായി വാങ്ങി പാത്രം തിരിച്ചു നല്‍കുമ്പോള്‍ പണം മടക്കികൊടുക്കുന്ന രീതിയിലാണ് ഇത് നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഈ സ്റ്റീല്‍ പാത്രങ്ങള്‍ വേണമെന്നുള്ള ഉപഭോക്താക്കള്‍ക്ക് വിപണി വിലയില്‍ നിന്നും കുറഞ്ഞ നിരക്കില്‍ പാത്രം സ്വന്തമാക്കാനും സംവിധാനമൊരുക്കും.
പ്ലാസ്റ്റിക് നിരോധനം കാരണം ഹോട്ടലുകള്‍ക്കുണ്ടാകുന്ന നഷ്ടം നികത്താനാണ് പുതിയ പദ്ധതി. സ്വന്തം പാത്രങ്ങളും ബാഗുകളുമായി എത്തുന്നവര്‍ക്ക് ഭക്ഷണവിലയില്‍ ഇളവു നല്‍കുന്ന രീതി പരീക്ഷിച്ചെങ്കിലും വിജയിച്ചിരുന്നില്ല.
Share your comments