<
  1. News

സ്വകാര്യ ഭൂമിയില്‍ തടിയുത്പാദനം; വനം വകുപ്പിന്റെ പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: സ്വകാര്യ ഭൂമിയില്‍ തടിയുത്പാദനം വര്‍ധിപ്പിക്കുന്നതിനും തടിയിനങ്ങളുടെ ലഭ്യതയില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുമായി വനം വകുപ്പ് നടപ്പാക്കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. തേക്ക്, ഈട്ടി, ചന്ദനം, മഹാഗണി, ആഞ്ഞിലി, പ്ലാവ്, കമ്പകം, കുമ്പിള്‍, കുന്നിവാക, തേമ്പാവ് എന്നീ വൃക്ഷ തൈകളാണ് പദ്ധതിയുടെ ഭാഗമായി നട്ടുവളര്‍ത്തുന്നത്.

Meera Sandeep
Timber production on private land; Applications are invited for the Forest Department project
Timber production on private land; Applications are invited for the Forest Department project

ആലപ്പുഴ: സ്വകാര്യ ഭൂമിയില്‍ തടിയുത്പാദനം വര്‍ധിപ്പിക്കുന്നതിനും തടിയിനങ്ങളുടെ ലഭ്യതയില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുമായി വനം വകുപ്പ് നടപ്പാക്കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. തേക്ക്, ഈട്ടി, ചന്ദനം, മഹാഗണി, ആഞ്ഞിലി, പ്ലാവ്, കമ്പകം, കുമ്പിള്‍, കുന്നിവാക, തേമ്പാവ് എന്നീ വൃക്ഷ തൈകളാണ് പദ്ധതിയുടെ ഭാഗമായി നട്ടുവളര്‍ത്തുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: ചന്ദന മരങ്ങൾ

50 മുതല്‍ 200 തൈകള്‍ വരെ തൈ ഒന്നിന് 50 രൂപ നിരക്കിലും 201 മുതല്‍ 400 വരെ തൈകള്‍ക്ക് തൈ ഒന്നിന് 40 രൂപ നിരക്കിലും 401 മുതല്‍ 625 വരെ തൈ ഒന്നിന് 30 രൂപ നിരക്കിലും ധനസഹായം നല്‍കും.

ബന്ധപ്പെട്ട വാർത്തകൾ: മുന്തിയ ഇനം തേക്കിൻ തൈകൾ വില്പനയ്ക്ക്

കൂടുതല്‍ വിവരങ്ങളും അപേക്ഷാ ഫോറവും ആലപ്പുഴ കൊമ്മാടിയിലെ സാമൂഹ്യ വനവത്ക്കരണ ഓഫീസിലും വനം വകുപ്പിന്റെ വെബ്സൈറ്റിലും (www.forest.kerala.gov.in) ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫോറം സ്ഥലത്തിന്റെ കരം അടച്ച രസീത്, അപേക്ഷകന്റെ തിരിച്ചറിയല്‍ രേഖ, സ്ഥലത്തിന്റെ കൈവശാവകാശ/ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകളും സ്ഥലത്തേയ്ക്ക് എത്താനുള്ള വഴിയുടെ സ്‌കെച്ചും സഹിതം മെയ് അഞ്ചിനകം നല്‍കണം. ഫോണ്‍: 0477 - 2246034

ബന്ധപ്പെട്ട വാർത്തകൾ: 12 വർഷത്തിനുള്ളിൽ കോടികളുടെ ലാഭം, തേക്ക് കൃഷി എങ്ങനെ ആദായമാക്കാം?

Alappuzha: The Forest Department has invited applications for a scheme to increase timber production on private land and to achieve self-sufficiency in timber availability. Teak,  Sandalwood, Mahogany, , Jackfruit, etc. saplings will be planted as part of the project.

50 to 200 saplings at Rs. 50 per seedling, 201 to 400 seedlings at Rs. 40 per seedling and 401 to 625 seedlings at Rs. 30 per seedling.

Further details and application form are available at the Community Forestry Office, Kommati, Alappuzha and on the website of the Forest Department (www.forest.kerala.gov.in). The completed application form should be submitted by May 5 along with the tax receipt of the land, the identity card of the applicant, copies of the land ownership / ownership certificate and a sketch of the access road to the land. Phone: 0477 - 2246034

English Summary: Timber production on private land; Applications are invited for the Forest Department project

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds