<
  1. News

ആര്യ പദ്ധതിയില്‍ ചേരുന്നതിന് 31 വരെ സമയം

യുവജനങ്ങളെ കാര്‍ഷിക മേഖലയില്‍ സംരഭകരാക്കി നിലനിര്‍ത്തുന്നതിനായി ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയ അട്രാക്റ്റിങ്ങ് ആന്റ് റീട്ടെയ്നിങ്ങ് യൂത്ത് ഇന്‍ അഗ്രികള്‍ച്ചര്‍-ആര്യ പദ്ധതി പത്തനംതിട്ട ജില്ലയില്‍ വിജയകരമായി മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്നു.

Priyanka Menon
ആര്യ പദ്ധതിയില്‍ ചേരുന്നതിന് 31 വരെ സമയം
ആര്യ പദ്ധതിയില്‍ ചേരുന്നതിന് 31 വരെ സമയം

യുവജനങ്ങളെ കാര്‍ഷിക മേഖലയില്‍ സംരഭകരാക്കി നിലനിര്‍ത്തുന്നതിനായി ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയ അട്രാക്റ്റിങ്ങ് ആന്റ് റീട്ടെയ്നിങ്ങ് യൂത്ത് ഇന്‍ അഗ്രികള്‍ച്ചര്‍-ആര്യ പദ്ധതി പത്തനംതിട്ട ജില്ലയില്‍ വിജയകരമായി മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്നു. പത്തനംതിട്ട കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിലാണു ജില്ലയില്‍ പദ്ധതി നടപ്പിലാക്കുന്നത്.

35 വയസുവരെയുള്ള ഗ്രാമീണ മേഖലയിലെ യുവതി യുവാക്കളെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിച്ച് സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിലൂടെ വരുമാനം ഉറപ്പാക്കാനും അവരെ സ്വയം പര്യാപ്തരാക്കുവാനും ഈ പദ്ധതിയിലൂടെ സാധിക്കും. ഇതിനായി പരിശീലനങ്ങള്‍, സാങ്കേതിക സഹായങ്ങളും കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ക്രമീകരിക്കും. ഈ വര്‍ഷം 100 പേരെയാണു പദ്ധതി ലക്ഷ്യമിടുന്നത്. അഞ്ചു മുതല്‍ 10 വരെ അംഗങ്ങളുള്ള ഈ മേഖലയില്‍ താല്പര്യമുള്ള ഗ്രൂപ്പുകള്‍ക്കു മുന്‍ഗണന നല്‍കും.

തേന്‍ ഉല്പാദനം, നഴ്സറി നടത്തിപ്പ്, ചക്കയുടെ സംസ്‌കരണവും മൂല്യവര്‍ധനയും, കോഴി വളര്‍ത്തല്‍ എന്നീ നാല് മേഖലകളിലാണു പദ്ധതി പത്തനംതിട്ട കൃഷി വിജ്ഞാന കേന്ദ്രം നടപ്പിലാക്കുന്നത്. പദ്ധതിയില്‍ പങ്കാളികളാകാന്‍ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ വെബ് സൈറ്റില്‍ ( https://kvkcard.org/aryaform.php) നല്‍കിയിരിക്കുന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം.

The Attracting and Retaining Youth in Agriculture-Arya project launched and implemented by the Agricultural Research Council of India in Pathanamthitta district has successfully entered its third year to keep the youth entrepreneurs in the agricultural sector. The project is being implemented in the district under the leadership of Pathanamthitta Agricultural Science Center.

പ്രായപരിധി 35 വയസ്. അവസാന തീയതി ജൂലൈ 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 8078572094.

English Summary: Time till 31st to join Arya Project

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds