കൊല്ലം: മികച്ച നിലവാരമുള്ള വിദ്യാഭ്യാസവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കി പൊതുവിദ്യാഭ്യാസ രംഗത്ത് അങ്കണവാടി മുതല്‍ ഹയര്‍ സെക്കന്‍ഡറിതലം വരെ കാലാനുസൃത മാറ്റങ്ങള്‍ നടപ്പാക്കിയതായി മന്ത്രി ജി ആര്‍ അനില്‍. നെട്ടയം സര്‍ക്കാര്‍ ഹൈസ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പുതിയ കെട്ടിടങ്ങള്‍, സ്മാര്‍ട്ട് ക്ലാസുകള്‍ ഉള്‍പ്പെടെ സജ്ജമാക്കി ലോകോത്തര നിലവാരത്തിലുള്ള വിദ്യാലയങ്ങള്‍ കേരളത്തിലുടനീളം സൃഷ്ടിക്കാന്‍ സാധിച്ചു. വിദ്യാര്‍ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തി. സമൂഹത്തിന്റെ വികസനത്തിന് വിദ്യാഭ്യാസ മേഖലയ്ക്ക് നല്‍കുന്ന മുന്‍ഗണന തുടരുമെന്നും മന്ത്രി പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: ഭാവി രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നത് വിദ്യാഭ്യാസവും കൃഷിയും; മന്ത്രി
75 വര്‍ഷത്തെ പാരമ്പര്യമുള്ള നെട്ടയം സര്‍ക്കാര്‍ ഹൈസ്‌കൂള്‍ ഒരു കൊല്ലം നീളുന്ന ആഘോഷ പരിപാടികള്‍ക്കാണ് തുടക്കം കുറിച്ചത്.
പി എസ് സുപാല്‍ എം എല്‍ എ അധ്യക്ഷനായി. എന്‍ കെ പ്രേമചന്ദ്രന്‍ എം പി, മുന്‍മന്ത്രിയും പൂര്‍വ വിദ്യാര്‍ഥിയുമായ കെ രാജു, കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനും പൂര്‍വ വിദ്യാര്‍ഥിയുമായ എസ് ജയമോഹന്‍, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ഷാജി, ഹെഡ്മിസ്ട്രസ് എസ് അജിത, പി ടി എ പ്രസിഡന്റ് വി ജയകുമാര്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, പൂര്‍വ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Share your comments