<
  1. News

വാര്‍ദ്ധക്യത്തില്‍ ആർക്കും ബാധ്യതയാകാതിരിക്കാന്‍ സഹായിക്കുന്ന ചില ടിപ്പുകൾ

വാര്‍ദ്ധക്യ കാലം ഒരു മോശപ്പെട്ട കാലമാണെന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ ഇത് മുൻകൂട്ടി കണ്ട്‌ ആവശ്യമുള്ള പണം സ്വരൂപിച്ചു വെക്കേണ്ടത് ആവശ്യമാണ്. അങ്ങനെയുള്ളവർക്ക് റിട്ടയര്‍മെന്റ് ജീവിതം മക്കള്‍ക്കൊപ്പം തന്നെ അന്തസ്സോടെ ജീവിച്ചു തീര്‍ക്കാം. വര്‍ദ്ധിച്ചുവരുന്ന ജീവിത ചെലവിലും തിരക്കേറിയ ചുറ്റുപ്പാടുകളിലും വലയുന്ന മക്കള്‍ക്ക് ഒരു ബാധ്യതയാകാതെ കഴിയാന്‍ നല്ല കാലത്ത് തന്നെ നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിനായി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് പങ്ക് വെയ്ക്കുന്നത്.

Meera Sandeep
Tips to help avoid becoming a liability in old age
Tips to help avoid becoming a liability in old age

വാര്‍ദ്ധക്യ കാലം ഒരു മോശപ്പെട്ട കാലമാണെന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ ഇത് മുൻകൂട്ടി കണ്ട്‌ ആവശ്യമുള്ള പണം നേരത്തെ തന്നെ സ്വരൂപിച്ചു വെയ്ക്കുകയാണെങ്കിൽ റിട്ടയര്‍മെന്റ് ജീവിതം മക്കള്‍ക്കൊപ്പം തന്നെ അന്തസ്സോടെ ജീവിച്ചു തീര്‍ക്കാം. വര്‍ദ്ധിച്ചുവരുന്ന ജീവിത ചെലവിലും തിരക്കേറിയ ചുറ്റുപ്പാടുകളിലും വലയുന്ന മക്കള്‍ക്ക് ഒരു ബാധ്യതയാകാതെ കഴിയാന്‍, നല്ലകാലത്ത് തന്നെ നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിനായി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് പങ്ക് വെയ്ക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: ഈ സർക്കാർ വാർദ്ധക്യ കാല പെൻഷൻ പദ്ധതിയിൽ മാസം 1,600 രൂപ ലഭ്യമാക്കാം; എങ്ങനെ ചേരാം?

-  സ്വന്തം പേരില്‍ ഒരു വീട് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. നിങ്ങളുടെ അവസാന കാലം വരെ വീട് നിങ്ങളുടെ പേരില്‍ തന്നെയായിരിക്കണം. എന്തൊക്കെ പ്രതിസന്ധികളുണ്ടായാലും വീട് നഷ്ടപ്പെടുത്തരുത്.   സമ്പാദ്യം മുഴുവൻ മക്കള്‍ക്ക് കൊടുക്കയല്ല വേണ്ടത്. നിങ്ങള്‍ക്ക് വേണ്ടി ചെറിയൊരു തുകയെങ്കിലും മാറ്റിവെക്കേണ്ടതുണ്ട്. ഇത് എല്ലാ മാസവും കൃത്യമായി ചെയ്യണം. ചെലവ് പൂര്‍ണമായും കഴിഞ്ഞിട്ട് നീക്കിവെപ്പ് ഒരിക്കലും സാധ്യമല്ലെന്ന് തിരിച്ചറിയുക.

-   മക്കളുടെ ജീവിതഘട്ടം നിങ്ങളില്‍ നിന്ന് വ്യത്യസ്തമാണെന്ന് തിരിച്ചറിയുക. വിരമിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ആവശ്യത്തിന് സമയമുമണ്ട്. പരിമിതമായ ഉത്തരവാദിത്തം മാത്രമേ ഈ ഘട്ടത്തില്‍ നിങ്ങള്‍ക്ക് കുട്ടികളോടുള്ളൂ. ഭാവിയിലേക്കുള്ള ഫണ്ടുകള്‍ നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ സുരക്ഷിതമാണ്. മക്കളുടെ തിരക്കേറിയ ജീവിതത്തിൽ കറങ്ങാതെ സമാന പ്രായക്കാരുമായി സൗഹൃദം സ്ഥാപിക്കുകയും ജീവിതം ആസ്വാദ്യക്കാരമാക്കുകയും ചെയ്യുക.

ബന്ധപ്പെട്ട വാർത്തകൾ: 5,000 രൂപ നിക്ഷേപം കൊണ്ട് നല്ലൊരു തുക സമ്പാദ്യം ഉണ്ടാക്കാം

- മക്കള്‍ നിങ്ങളെ സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നുണ്ടെങ്കിലും അവരെ പരിപൂര്‍ണമായും ആശ്രയിക്കാതെ സാധാരണ ദൈനംദിനചര്യകള്‍ പരിപാലിക്കാന്‍ സാധിക്കുമെങ്കില്‍ അത് സ്വയം ചെയ്യുക. അങ്ങിനെയുള്ളവര്‍ക്ക് വീട്ടിലെ ബന്ധം സൗഹാര്‍ദ്ദപരമായി മുമ്പോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്നു. നിങ്ങളുടെ ഭയാശങ്കകളെ കുറിച്ച് അവരോട് സംസാരിക്കുക. നിങ്ങള്‍ക്ക് ഒറ്റയ്ക്ക് നേരിടാന്‍ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളില്‍ അവരുടെ സഹായം തേടുക. 

-  വലിയ ചെലവുകള്‍ വരുമ്പോള്‍ മക്കള്‍ വഹിക്കാന്‍ തയ്യാറാണെങ്കില്‍ അവര്‍ക്കായി വിട്ടുകൊടുക്കുക. അവര്‍ നന്നായി സമ്പാദിക്കുന്നവരാണെങ്കില്‍ അത്തരം ആവശ്യങ്ങള്‍ അവര്‍ നിറവേറ്റുന്നതില്‍ നിന്ന് നിങ്ങള്‍ അവരെ തടയരുത്. വീടിന്റെ അറ്റകുറ്റപ്പണികള്‍, പുനരുദ്ധാരണ പ്രവൃത്തികള്‍, വലിയ ചെലവുള്ള യാത്രകള്‍, ആരോഗ്യ പരിരക്ഷ, ആശുപത്രിവാസം പോലുള്ള വലിയ ചെലവുകളിലൊക്കെ നിങ്ങളുടെ സമ്പാദ്യത്തില്‍ നിന്ന് ചെലവഴിക്കാന്‍ മാത്രം സാധിക്കണമെന്നില്ല. അപ്പോള്‍ മക്കള്‍ ചെലവിടാന്‍ തയ്യാറാണെങ്കില്‍ അവരെ തടയാതിരിക്കുക. എപ്പോഴും ആശുപത്രികളെ സമീപിക്കുന്നതിന് പകരം പാലിയേറ്റീവ് കെയറുകള്‍ക്ക് മുന്‍ഗണന നല്‍കുക.

ബന്ധപ്പെട്ട വാർത്തകൾ: എൽഐസി ജീവൻ ലാഭ് പോളിസി; പ്രതിദിനം 8 രൂപ നിക്ഷേപിക്കുക, 17 ലക്ഷം സമ്പാദ്യം

- അനാവശ്യമായി സാധനങ്ങള്‍ വാങ്ങിക്കൂട്ടുകയോ സമ്മാനങ്ങള്‍ നല്‍കുകയോ ചെയ്യരുത്. വീട്ടിലെ അത്തരം സംഭവങ്ങളില്‍ നിങ്ങള്‍ പണം നല്‍കാന്‍ തയ്യാറാകരുത്. അനാവശ്യമായി നിങ്ങളുടെ സമ്പാദ്യത്തില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിക്കൂട്ടാനോ മറ്റുള്ളവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കാനോ തയ്യാറാകരുത്. ഇക്കാലത്ത്, വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, വീട്ടുപകരണങ്ങള്‍ എന്നിവയെല്ലാം വ്യക്തിപരമായ മുന്‍ഗണനകളോടെയാണ് തിരഞ്ഞെടുക്കുന്നത്. നിങ്ങളുടെ കുട്ടികള്‍ക്കോ അവരുടെ കുടുംബങ്ങള്‍ക്കോ നിങ്ങൾ തെരെഞ്ഞെടുത്ത സാധനം ഇഷ്ടപെട്ടുവെന്നു വരില്ല.

English Summary: Tips to help avoid becoming a liability in old age

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds