മലപ്പുറം: തിരൂരങ്ങാടി നഗരസഭ സിഡിഎസ് കുടുംബശ്രീ 25-ആം വാർഷികം ചെമ്മാട് ഗവൺമെൻ്റ് തൃക്കുളം ഹൈസ്കൂളിൽ നടന്നു. നഗരസഭ ചെയർമാൻ കെ.പി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. സിഡി എസ് ചെയർപേഴ്സൺ റംല കക്കടവത്ത് അധ്യക്ഷത വഹിച്ചു.
സിഡിഎസ് വൈസ് ചെയർപേഴ്സൺ റഷീദ, നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ സി. പി സുഹ്റാബി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ഇഖ്ബാൽ കല്ലുങ്ങൽ, സി.പി ഇസ്മായിൽ, എം. സുജിനി, ഇ പി സൈതലവി, വഹീദ ചെമ്പ, നഗരസഭ സെക്രട്ടറി മനോജ് കുമാർ, ജാഫർ കുന്നത്തേരി, ആമിന, ചിത്ര, ഹഫ്സ, ഗീത, എൻ യു എൽ എം സിറ്റി പ്രൊജക്റ്റ് ഓഫീസർ ബീന, സിറ്റി മിഷൻ മാനേജർ വിബിത ബാബു, ബാങ്ക് മാനേജർ മാരായ ജിഷ്ണു (കാനറാ ബാങ്ക്, തിരൂരങ്ങാടി), വിനീഷ് (കേരള ഗ്രാമീണ ബാങ്ക്, ചെമ്മാട്), ഇമാമുദീൻ (തിരൂരങ്ങാടി സഹകരണ ബാങ്ക്), രാജലക്ഷ്മി ( വനിതാ സഹകരണ സംഘം, ചെമ്മാട്), പ്രഭാകരൻ (എം ഡി സി ബാങ്ക്, ചെമ്മാട് ) എന്നിവർ സംസാരിച്ചു. മുൻ സിഡിഎസ് ചെയർപേഴ്ണായ മൈമൂനത്തിനെ ഡെപ്യൂട്ടി ചെയർപേഴ്സൺ ആദരിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: ക്രൈംമാപ്പിംഗുമായി ജില്ലാ കുടുംബശ്രീ മിഷൻ പഞ്ചായത്തുതല ഭൂപടങ്ങൾ സൃഷ്ടിക്കും
കൂടാതെ ബാങ്ക് മാനേജർമാരെ ആദരിക്കുകയും ചെയ്തു. സിഡിഎസ് മെമ്പർ സെക്രട്ടറി അനിൽ കുമാർ പരിപാടിയിൽ കുടുംബശ്രീ റിപ്പോർട്ട് അവതരിപ്പിച്ചു. സിഡിഎസ് അക്കൗണ്ടന്റ് സിജി നന്ദി പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: കുടുംബശ്രീ ഉൽപന്നങ്ങൾ ഒരു കുടക്കീഴിൽ ലഭിക്കും കുടുബശ്രീ ബസാറിലൂടെ
വാർഷികാഘോഷ പരിപാടിയിൽ തിരൂരങ്ങാടി നഗരസഭ സിഡിഎസ് നഗര ദാരിദ്ര ലഘൂകരണ ആസൂത്രണ രേഖ സിഡിഎസ് ചെയർപേഴ്സൺ റംല കക്കടവത്ത് നഗരസഭ ഡെപ്യുട്ടി ചെയർപേഴ്സൺ സി പി സുഹറാബിക്ക് കൈമാറി. വേദിയിൽ കുടുംബശ്രീ വാർഷികത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ അരങ്ങേറി.
Share your comments