കാര്‍ഷിക വിപണനരംഗത്ത് പ്രവര്‍ത്തിക്കുന്ന കോന്നി മാര്‍ക്കറ്റിംഗ് സഹകരണസംഘത്തിന്റെ നേതൃത്വത്തില്‍ ലബോറട്ടറിയില്‍ ഉല്പാദിപ്പിക്കുന്ന അത്യുല്പാദനശേഷിയുള്ള ടിഷ്യുകള്‍ച്ചര്‍ ഏത്തവാഴ തൈകള്‍ വിതരണത്തിന് തയ്യാറായി. തൈകളുടെ വിതരണോദ്ഘാടനം ഇന്ന് വൈകീട്ട് 3.30ന് മാര്‍ക്കറ്റിംഗ് സഹകരണസംഘം അങ്കണത്തില്‍ അടൂര്‍ പ്രകാശ് എം.എല്‍.എ നിര്‍വ്വഹിക്കും.
സര്‍ക്കാര്‍ സഹകരണമേഖലയില്‍ ടിഷ്യു കള്‍ച്ചര്‍ ലബോറട്ടറിയും മണ്ണുപരിശോധനാ സെന്ററുകളും ആരംഭിക്കുന്നതിന്റെ ഭാഗമായാണ് കോന്നി മാര്‍ക്കറ്റിംഗ് സഹകരണസംഘത്തെ തിരഞ്ഞെടുത്തത്. കാര്‍ഷികോല്പന്ന വിപണനകേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘത്തിലെ ടിഷ്യുകള്‍ച്ചര്‍ ലബോറട്ടറിയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും മണ്ണുത്തി കാര്‍ഷിക ഗവേഷണകേന്ദ്രത്തിന്റെ മേല്‍നോട്ടത്തിലും നിര്‍ദ്ദേശത്തിലുമാണ്. ഇപ്പോള്‍ അത്യുല്പാദനശേഷിയുള്ള നേന്ത്രവാഴ വിത്തുകള്‍ ഉല്പാദിപ്പിച്ച് വിപണനത്തിന് തയ്യാറാക്കി നേട്ടം കൈവരിച്ചിരിക്കുകയാണ് മാര്‍ക്കറ്റിംഗ് സഹകരണസംഘം.
സംഘം പൂര്‍ണ്ണതോതില്‍ ഉല്പാദനസജ്ജമാകുന്നതോടെ പ്രതിവര്‍ഷം രണ്ടുലക്ഷം തൈകള്‍ ഉല്പാദിപ്പിച്ച് വിതരണം നടത്താനാണ് ലക്ഷ്യം. അടുത്ത ഘട്ടത്തില്‍ കൂടുതല്‍ ഫലവൃക്ഷ തൈകള്‍, മറ്റ് വാഴയിനങ്ങള്‍, അലങ്കാരച്ചെടികള്‍ എന്നിവയും ഉല്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് സംഘത്തിന്റെ പ്രതീക്ഷ.
ടിഷ്യുകള്‍ച്ചര്‍ വാഴത്തൈ വിതരണം
കാര്‍ഷിക വിപണനരംഗത്ത് പ്രവര്‍ത്തിക്കുന്ന കോന്നി മാര്‍ക്കറ്റിംഗ് സഹകരണസംഘത്തിന്റെ നേതൃത്വത്തില്‍ ലബോറട്ടറിയില്‍ ഉല്പാദിപ്പിക്കുന്ന അത്യുല്പാദനശേഷിയുള്ള ടിഷ്യുകള്‍ച്ചര്‍ ഏത്തവാഴ തൈകള്‍ വിതരണത്തിന് തയ്യാറായി. തൈകളുടെ വിതരണോദ്ഘാടനം നാളെ വൈകീട്ട് 3.30ന് മാര്‍ക്കറ്റിംഗ് സഹകരണസംഘം അങ്കണത്തില്‍ അടൂര്‍ പ്രകാശ് എം.എല്‍.എ നിര്‍വ്വഹിക്കും.
Share your comments