തെരുവുനായ്ക്കളുടെ വന്ധീകരണത്തിനായി സംസ്ഥാനത്ത് 37 എബിസി കേന്ദ്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്. രണ്ട് ബ്ലോക്കിന് ഒരു എബിസി സെന്റർ സ്ഥാപിക്കാൻ ലക്ഷ്യമിടുന്നു. 170 ഹോട്ട്സ്പോട്ടുകൾ മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. Hot spot കൾക്ക് മുൻതൂക്കം നൽകി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ തീരുമാനിച്ചു. തെരുവ് നായ്ക്കളുടെ ഫീഡിങ് ഹോട്ട്സ്പോട്ടിൽ നടത്തുന്നതിന് മുൻതൂക്കം നൽകണം.
ആനിമൽ ഫീഡേഴ്സിനെ പഞ്ചായത്ത് തലത്തിൽ രജിസ്റ്റർ ചെയ്യണം.നിലവിൽ 2022 ഏപ്രിൽ മുതൽ നാളിത് വരെ 2 ലക്ഷം വളർത്തുനായ്ക്കളെ കുത്തിവച്ചിട്ടുണ്ട്. വളർത്തുനായ്ക്കളുടെ വാക്സിനേഷന് ശേഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് ലൈസൻസ് നൽകേണ്ടത്.സംസ്ഥാനത്ത് ആദ്യമായി തെരുവ് നായ്ക്കളെ പ്രതിരോധ കുത്തിവയ്പ്പിന് വിധേയമാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.
ആവശ്യമായ വാക്സിൻ ലഭ്യമാക്കിയിട്ടുണ്ട്. ആക്രമണകാരികളായ നായ്ക്കളെ സുരക്ഷിതമായി മാറ്റിപാർപ്പിക്കാൻ അഭയ കേന്ദ്രങ്ങൾ ആരംഭിക്കാവുന്നതാണ്. മാലിന്യ നിർമാർജ്ജന പ്രവർത്തനങ്ങൾക്ക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുൻതൂക്കം നൽകണം.
സ്റ്റേറ്റ് അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് യോഗ തീരുമാനങ്ങള്‍
മൃഗസംരക്ഷണ വകുപ്പ് മന്ത്രി അദ്ധ്യക്ഷയായ സ്റ്റേറ്റ് അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് 22/09/2022ന് യോഗം ചേരുകയുണ്ടായി. സംസ്ഥാനത്ത് മൃഗക്ഷേമപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിരവധി തീരുമാനങ്ങള്‍ എടുക്കുകയുണ്ടായി. ആയത് ചുവടെ ചേര്‍ക്കുന്നു.
ജില്ലകളിലെ SPCA കള്‍ ശക്തിപ്പെടുത്തല്‍
മൃഗക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് ജില്ലകളിലെ സ്റ്റാറ്റ്യൂട്ടറി ബോഡി ആയ SPCA യുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തേണ്ടതുണ്ട്. SPCA യുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആയതിന്റെ മാനേജ്മെന്റ് കമ്മിറ്റിയില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റിനെ ചെയര്‍മാന്‍ ആയും, ജില്ലാ കളക്ടറെ കോ-ചെയര്‍മാന്‍ ആയും ഉള്‍പ്പെടുത്തിക്കൊണ്ട് SPCA കള്‍ പുന:സംഘടിപ്പിച്ചു. എല്ലാ ജില്ലകളിലും പ്രസ്തുത കമ്മറ്റിയുടെ അടിയന്തിര യോഗം ചേരുവാനും തീരുമാനമായി.
അനധികൃത അറവ് തടയലും ശുദ്ധമായ മാംസ ഉല്പാദനവും
നിലവിൽ സംസ്ഥാനത്ത് പ്രാദേശികമായി നടക്കുന്ന അനധികൃത അറവ് കേന്ദ്രങ്ങളിൽ കടുത്ത ക്രൂരതയാണ് മൃഗങ്ങൾക്ക് നേരിടേണ്ടി വരുന്നത്. സംസ്ഥാനത്ത് ശാസ്ത്രീയമായി അറവു നടത്തി സംശുദ്ധമായ മാംസം ഉല്പാദിപ്പിക്കുന്നതിന് വേണ്ടി മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യ, ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റി എന്നീ പൊതുമേഖലാ സ്ഥാപനങ്ങൾ വഴി മാംസം സംഭരിച്ച് സംസ്കരിച്ച് വിപണനം നടത്താൻ സർക്കാരിനോട് ശുപാർശ ചെയ്യാന്‍ തീരുമാനിച്ചു .നിലവിൽ സംസ്ഥാനത്ത് ശാസ്ത്രീയമായ രീതിയിൽ മൃഗങ്ങളെ കശാപ്പ് ചെയ്തു മാംസം സംസ്കരിച്ച് വിപണനം നടത്തുന്ന പൊതുമേഖല സംരംഭങ്ങളാണ് മീറ്റ് പ്രോഡക്റ്റ്സ് ഓഫ് ഇന്ത്യയും ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയും. ഈ രണ്ടു സ്ഥാപനങ്ങളിലും ശാസ്ത്രീയമായ അറവ് നടത്തുന്നതിനുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉണ്ടെങ്കിലും ആവശ്യത്തിനുള്ള അറവ് മൃഗങ്ങളെ ലഭിക്കാത്തതിനാൽ ലഭ്യമായ അടിസ്ഥാന സൗകര്യങ്ങൾ പൂർണമായും ഉപയോഗിക്കുവാൻ കഴിയുന്നില്ല.
സ്റ്റേറ്റ് അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം
2022-23 വര്‍ഷത്തില്‍ SAWB അംഗങ്ങളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് എല്ലാ ജില്ലകളിലും മൃഗക്ഷേമപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച സെമിനാറുകള്‍, അവാര്‍ഡുകള്‍ എന്നിവ നടപ്പാക്കുന്നതിന് ഫണ്ടും ഭരണാനുമതിയും വകുപ്പ് നൽകുന്നതാണ്.
5. പെറ്റ് ഷോപ്പു് റൂള്‍, ഡോഗ് ബ്രീഡിംഗ് റൂള്‍ എന്നിവ നടപ്പിലാക്കുന്നതിന് നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കുന്നതിനും വെബ്‍സൈറ്റ് തയ്യാറാക്കി ബോര്‍ഡിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഓണ്‍ലൈനായി ക്രമീകരിക്കുന്നതിനും തീരുമാനിച്ചു.
നാട്ടാനപരിപാലനം
നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും എലിഫെന്റ് സ്ക്വാഡ് രൂപികരിക്കുന്നതിനും, എലിഫെന്റ് സ്ക്വാഡില്‍ പ്രവര്‍ത്തിക്കുന്നതിന് താത്പര്യമുള്ള 134 വെറ്ററിനറി സര്‍ജ്ജന്മാരെ ജില്ലകളില്‍ നിന്നും കണ്ടെത്തി അവര്‍ക്ക് ട്രെയിനിംഗ് നല്‍കുന്നതിനുമുളള നടപടി സ്വീകരിച്ചിട്ടുണ്ട്.
നായ്ക്കൾക്ക് സാംക്രമിക രോഗങ്ങൾക്കെതിരെ മൾട്ടി കമ്പോണന്റ് വാക്സിൻ മൃഗാശുപത്രി വഴി നൽകുവാൻ തീരുമാനിച്ചു.
വളർത്തു നായ്ക്കൾക്ക് നിർബന്ധിത ലൈസൻസും, ആയതിന് ഏകീകൃത ഫീസും ഏർപ്പെടുത്താൻ തീരുമാനിച്ചു.
ഗോവയിൽ മികച്ച പ്രവർത്തനം നടത്തിയ മിഷൻ റാബീസ് എന്ന സംഘടനയെ പേവിഷ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംസ്ഥാനത്തിന്റെ Knowledge Partner ആക്കാൻ തീരുമാനിച്ചു.
Share your comments