ഹിമാചൽ പ്രദേശിലെ കർഷകരുടെ വരുമാനം ഉയർത്തുന്നതിനായി കാർഷിക ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും ഹോർട്ടികൾച്ചർ അഗ്രിബിസിനസ് പ്രോത്സാഹിപ്പിക്കുന്നതിനുമായി 130 ദശലക്ഷം യുഎസ് ഡോളർ, ഏകദേശം 1,072 കോടിയിലധികം രൂപയുടെ വായ്പയ്ക്ക് ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് (Asian Development Bank) അംഗീകാരം നൽകി. ഹിമാചൽ പ്രദേശിന്റെ ഭൂവിസ്തൃതിയുടെ പകുതിയിലധികവും പർവതപ്രദേശങ്ങളാണെന്നും സംസ്ഥാനത്തെ ജനസംഖ്യയുടെ 90 ശതമാനവും ഗ്രാമപ്രദേശങ്ങളിലാണ് താമസിക്കുന്നതെന്നും അവർ കൂടുതലായും കൃഷിയെ ആശ്രയിക്കുന്നവരാണെന്നും ADB സീനിയർ നാച്വറൽ റിസോഴ്‌സസ് ആൻഡ് അഗ്രികൾച്ചർ സ്‌പെഷ്യലിസ്റ്റ് സൗത്ത് ഏഷ്യൻ സുനെ കിം പറഞ്ഞു.
സംസ്ഥാനത്തെ ഉപ ഉഷ്ണമേഖല ഹോർട്ടികൾച്ചർ മെച്ചപ്പെടുത്തുന്നതിനും, കർഷക കുടുംബങ്ങൾക്ക് ധാരാളം സാമ്പത്തിക അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നതിനും ഇത് ഇടയാക്കും. ഹോർട്ടികൾച്ചർ മൂല്യ ശൃംഖലയെ പിന്തുണയ്ക്കുന്നത്, രാജ്യത്തിന്റെ വികസനത്തിനും ഭക്ഷ്യസുരക്ഷയ്ക്കും ഉപവിഭാഗത്തിന്റെ സംഭാവനകളും വർദ്ധിപ്പിക്കും എന്ന് അദ്ദേഹം പറഞ്ഞു. ഹിമാചൽ പ്രദേശിലെ ഉപ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ഹോർട്ടികൾച്ചർ, ജലസേചനം, മൂല്യവർദ്ധന പദ്ധതികൾക്കായി ബിലാസ്പൂർ, ഹാമിർപൂർ, കംഗ്ര, മാണ്ഡി, സിർമൂർ, സോളൻ, ഉന എന്നിവിടങ്ങളിൽ താമസിക്കുന്ന കുറഞ്ഞത് 15,000 കർഷക കുടുംബങ്ങൾക്കാണ് വായ്‌പ നൽകുന്നത്.
ഈ പ്രദേശങ്ങളിൽ താമസിക്കുന്ന കർഷകർ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെ നേരിടുന്നുണ്ട്. ഈ വായ്‌പ കൊണ്ട് കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാൻ സഹായിക്കും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ ജലസേചന സൗകര്യങ്ങൾ പുനഃസ്ഥാപിച്ചും നിർമ്മിച്ചും, ഒപ്പം തന്നെ പുതിയ ജലസ്രോതസ്സുകൾ സ്ഥാപിച്ചും, ജല ഉപഭോക്തൃ അസോസിയേഷനുകളുടെയും ജലശക്തി വിഭാഗത്തിന്റെയും ജലവിഭവ വകുപ്പിന്റെ ശേഷി ശക്തിപ്പെടുത്തുന്നതിലൂടെയും ഏകദേശം 6,000 ഹെക്ടർ കൃഷിഭൂമിയിൽ കൃഷിയിടങ്ങളിലെ ജലസേചനവും ജലപരിപാലനവും ഈ പദ്ധതിയാൽ മെച്ചപ്പെടുത്തും എന്ന് അവർ കൂട്ടിച്ചേർത്തു.
കർഷകരെ ക്ലസ്റ്റർ-വൈഡ് കമ്മ്യൂണിറ്റി ഹോർട്ടികൾച്ചർ പ്രൊഡക്ഷൻ ആൻഡ് മാർക്കറ്റിംഗ് അസോസിയേഷനുകളിലേക്കും (CHPMAs) ജില്ലയിലാകെയുള്ള CHPMA സഹകരണ സംഘങ്ങളിലേക്കും സംഘടിപ്പിക്കും. ഇടവിള കൃഷി, തേനീച്ച വളർത്തൽ, മറ്റ് ആധുനിക കാർഷിക സാങ്കേതിക വിദ്യകൾ, വൈദഗ്ധ്യം തുടങ്ങിയ കാർഷിക രീതികളിലേക്ക് കർഷകരെ പരിചയപ്പെടുത്തുക, കാർഷിക വ്യവസായ വികസനത്തിന് നേതൃത്വം നൽകുന്നതിന് സംസ്ഥാന തലത്തിൽ ഒരു ഫാർമർ പ്രൊഡ്യൂസർ കമ്പനി (FPC) രൂപീകരിക്കുക. ലാഭക്ഷമതയും ഉപ ഉഷ്ണമേഖലാ ഹോർട്ടികൾച്ചറിന്റെ വിപണികളിലേക്കുള്ള പ്രവേശനവും ഉറപ്പാക്കുക ഇതൊക്കെയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അവർ വെളിപ്പെടുത്തി.
ബന്ധപ്പെട്ട വാർത്തകൾ: കർഷകരുടെ സബ്‌സിഡി സംബന്ധിച്ച മാർഗനിർദേശങ്ങൾ പരിഷ്‌കരിക്കും: കർഷക ക്ഷേമ സഹമന്ത്രി
Share your comments