കഴിഞ്ഞ വർഷത്തെ പ്രളയത്തിൽനിന്ന് കരകയറിവരുന്നേയുള്ളൂ നമ്മുടെ കർഷകർ നിരവധി പേരുടെ കണ്ണീരൊപ്പാൻ കൃഷിവകുപ്പിന് കഴിഞ്ഞു അങ്ങനെ കർഷകർക്ക് കൈ താങ്ങാവുകയാണ് വിള ഇൻഷുറൻസ് പദ്ധതി യുടെ ലക്ഷ്യം. പ്രധാനമായും വാഴ കർഷകരെയാണ് കാലവർഷം വലിയ തോതിൽ ബാധിക്കാറുള്ളത് വേണ്ടത്ര മുൻകരുതൽ എടുത്താലും ഫലമുണ്ടാവാറില്ല പലപ്പോഴും. എന്നാൽ ഇൻഷുറൻസ് പദ്ധതി ചെറിയൊരാശ്വാസമാണ് ഞാലി പൂവൻ മുതൽ നേന്ത്രൻ വരെയുള്ള ഏതിനം വാഴയും കാറ്റത്ത് മറിഞ്ഞ് വീഴും അത് സ്വാഭാവികം കുലച്ച നേത്രനാണ് മറിഞ്ഞു വീഴുന്നതെങ്കിൽ നഷ്ട പരിഹാരമായി 300 രൂപയും കുലയ്ക്കാത്തതിന് 150 രൂപയും കർഷകന് വിള ഇൻഷൂറൻസ് പദ്ധതി ഉറപ്പു തരുന്നു.
നട്ട് ഒരു മാസം മുതൽ 5 മാസം വരെ വാഴ ഒന്നിന് മൂന്നു രൂപ പ്രീമിയം അടച്ചാൽ മതി. തെങ്ങാണ് ഇൻഷൂർ ചെയ്യുന്നതെങ്കിൽ ഒരു തെങ്ങിന് ഒരു വർഷത്തേക്ക് 2000 രൂപയും കായ്ക്കാത്തതിന് 1000 രൂപയാണ് നഷ്ട പരിഹാരമായി നൽകുക നെൽകൃഷിയുടെ കാര്യത്തിലും കർഷകർ വലിയ പ്രതിസന്ധി നേരിടാറുണ്ട്. പ്രകൃതിക്ഷോപത്തോടൊപ്പം കീടബാധയും നെൽകർഷകനെ വിള ഇൻഷൂറൻസിലൂടെ രക്ഷപ്പെടുത്തും. 25 സെന്റ് നെൽകൃഷിക്ക് 25 രൂപയാണ് പ്രമീയം തുക. നട്ട് 45 ദിവസത്തിനുള്ളിലാണ് നശിക്കുന്നതെങ്കിൽ ഹെക്റ്ററിന് 15000 രൂപയും 45 ദിവസത്തിന് ശേഷമാണ് നശിക്കുന്നതെങ്കിൽ 35000 രൂപയുമാണ് നഷ്ട്ട പരിഹാരം ഉറപ്പു വരുത്തുന്നത് പച്ചക്കറി പന്തലുള്ളവർക്ക് 40000 രൂപയും പന്തൽ ഇല്ലാത്തവർക്ക് 25000 രൂപയുമാണ് ഇൻഷുറൻസ് കിട്ടുക .വിള ഇൻഷൂറൻസിനെ കുറിച്ചും ഇത് എപ്പോൾ ചേരണം എന്നറിയുന്നതിനും തൊട്ടടുത്ത കൃഷി ഭവനുകളെ സമീപിക്കാം
വിള ഇൻഷുറൻസ് പദ്ധതി കൂടുതൽ അറിയാം
കഴിഞ്ഞ വർഷത്തെ പ്രളയത്തിൽനിന്ന് കരകയറിവരുന്നേയുള്ളൂ നമ്മുടെ കർഷകർ നിരവധി പേരുടെ കണ്ണീരൊപ്പാൻ കൃഷിവകുപ്പിന് കഴിഞ്ഞു അങ്ങനെ കർഷകർക്ക് കൈ താങ്ങാവുകയാണ് വിള ഇൻഷുറൻസ് പദ്ധതി യുടെ ലക്ഷ്യം.
Share your comments