<
  1. News

മണ്ണറിഞ്ഞ് കൃഷി ചെയ്യാന്‍ ഇനി കര്‍ഷകര്‍ക്ക് നെട്ടോട്ടമോടേണ്ട.

സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനാഘോഷങ്ങളോടനുബന്ധിച്ച് മണ്ണുപര്യവേക്ഷണ- മണ്ണ് സംരക്ഷണ വകുപ്പും നീര്‍ത്തട വികസന പരിപാലന കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച ശില്‍പശാലയില്‍ അസി.ഡയറക്ടര്‍ കെ. സുധീഷ് കുമാര്‍ ആപ്പ് പ്രകാശനം ചെയ്തത്. The workshop was organized by the Soil Survey and Soil Conservation Department and Watershed Development Management Center in association with the state government's 1000 day celebrations. mobile App Published by K Sudheesh Kumar

K B Bainda

മണ്ണ് മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി മണ്ണുപര്യവേക്ഷണ സംരക്ഷണ വകുപ്പ്. മണ്ണിന്റെ പോഷക ഗുണങ്ങള്‍ അറിയാനുള്ള എളുപ്പ വഴിയാണ് ഈ  മൊബൈല്‍ ആപ്ലിക്കേഷനിലൂടെ  മണ്ണുപര്യവേക്ഷണ - മണ്ണ് സംരക്ഷണ വകുപ്പ് നൽകുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനാഘോഷങ്ങളോടനുബന്ധിച്ച് മണ്ണുപര്യവേക്ഷണ-  മണ്ണ് സംരക്ഷണ വകുപ്പും നീര്‍ത്തട വികസന പരിപാലന കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച ശില്‍പശാലയില്‍ അസി.ഡയറക്ടര്‍ കെ. സുധീഷ് കുമാര്‍ ആപ്പ് പ്രകാശനം ചെയ്തത്. The workshop was organized by the Soil Survey and Soil Conservation Department and Watershed Development Management Center in association with the state government's 1000 day celebrations. mobile App Published by K Sudheesh Kumar 

മണ്ണ് എന്ന് നാമകരണം ചെയ്തിട്ടുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് സൗജന്യമായി  ഡൗണ്‍ലോഡ് ചെയ്യാം. 

The mobile app, named Mannu, can be downloaded for free from the Google Play Store.
 
മണ്ണിന്റെ ഘടന, പോഷക ഗുണങ്ങള്‍, വളപ്രയോഗം എന്നിങ്ങനെയുള്ള ശാസ്ത്രീയമായ വിവരങ്ങള്‍  ആപ്പിലൂടെ അറിയാനാകും. 

മണ്ണിന്റെ പോഷക നില, വളപ്രയോഗം തുടങ്ങി എല്ലാ വിവരങ്ങളും പൂര്‍ണമായും മലയാളത്തില്‍ കര്‍ഷകര്‍ക്ക് ലഭ്യമാകും. 

കാര്‍ഷിക സര്‍വ്വകലാശാല നിര്‍ദ്ദേശിച്ച വളങ്ങളാണ് ആപ്പില്‍ ഉള്‍പ്പെടുത്തിരിക്കുന്നത്.ജിയോ ഇന്‍ഫോര്‍മാറ്റിക് ഡിവിഷന്റെ സഹായത്തോടെ തയ്യാറാക്കിയിട്ടുള്ള ആപ്പില്‍ കേന്ദ്ര സോയില്‍ ഹെല്‍ത്ത് കാര്‍ഡ് സ്‌കീമിന്റെ( central soil health card scheme) ഭാഗമായി ശേഖരിക്കുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തി അപ്‌ഡേറ്റ് ചെയ്യും. 

ഭൂഗര്‍ഭ ജലനിരപ്പ് താഴുന്നത് തടയാന്‍ നീര്‍ത്തടാധിഷ്ഠിത പദ്ധതികള്‍ പ്രോത്സാഹിപ്പിക്കണമെന്നും ശില്‍പശാല വിലയിരുത്തി. മീനച്ചില്‍, മണിമല, പമ്പ നദികളിലെ നീരൊഴുക്ക് ഓരോ വര്‍ഷവും താഴ്ന്നു കൊണ്ടിരിക്കുകയാണ്. മണ്ണിന്റെ ഈര്‍പ്പം വര്‍ധിപ്പിച്ചു കൊണ്ട് കാര്‍ഷികോല്‍പാദനം ഇരട്ടിയാക്കുകയാണ് കേരളത്തിന്റെ ഭൂപ്രകൃതിയ്ക്ക് നല്ലത്. 

വളരെ ചെലവു കുറഞ്ഞതും ഫലപ്രദവുമായ നീര്‍ത്തട സംരക്ഷണ മാര്‍ഗങ്ങളാണ് ഇനി ഇതിനായി സ്വീകരിക്കേണ്ടത്.

English Summary: To know the quality of soil that farmers no longer suffer

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds