ഇനിയും നാലും അഞ്ചും ഗഡു കിട്ടാത്തവർ 40000 പേരുണ്ട് പ്രബുദ്ധ കേരളത്തിൽ. പേര് ചേർത്തപ്പോൾ കാണിച്ച അശ്രദ്ധയാണ് ഇന്ന് കാശ് കിട്ടാതെ വലയുന്നതിന് കാരണം.
നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം കൈയ്യിൽ സ്മാർട്ട് ഫോൺ ഉണ്ടെങ്കിൽ ആ ഫോൺ മതി, പേര് തിരുത്താൻ. അല്ലെങ്കിൽ CSC അക്ഷയയിൽ പോകണം.
PM-Kisan സൈറ്റ് തുറന്ന് ഫാർമേർസ് കോർണർ (Farmers Corner) തിരയുക. www.pmkisan.gov.in
അല്ലെങ്കിൽ ഇവിടെ ക്ലിക്കുചെയ്യുക. വെബ്‌സൈറ്റിലെ 'Farmer Corner' തിരയുക.
ആധാർ തിരുത്തലിന് എഡിറ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
ആധാർ നമ്പർ കൊടുക്കുക, വലതുവശം തിരച്ചിൽ ബട്ടനിൽ ക്ലിക്ക് ചെയ്യുക.
ആധാറിലേയും റജിസ്‌ട്രേഷനിലേയും പേര് ഒന്നാണെങ്കിൽ തിരുത്തൽ വേണ്ട എന്ന് തെളിയും.
ഒരു പോലെ അല്ലെങ്കിൽ തിരുത്തൽ തീരഞ്ഞെടുത്ത് ആധാറിലേത് പോലെ തന്നെ പേര് രേഖപ്പെടുത്തുക.
വലിയ അക്ഷരത്തിലോ ചെറിയ അക്ഷരത്തിലോ ഏങ്ങിനെയാണോ ആധാറിലെ പേര് അതുപോലെ ചെയ്യണം. ഒരുമാറ്റവും പാടില്ല. മൊബൈൽ നമ്പറും ടൈപ്പ് ചെയ്യണം. അപ്ഡേറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക.
തുടർന്ന് "OK" ബട്ടൺ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ നിർത്തിവച്ച ഗഡു പെട്ടെന്ന് തന്നെ അക്കൗണ്ടിൽ വന്നുകൊള്ളും.
കിസ്സാൻ സമ്മാൻ വാങ്ങൂ. കൃഷി ഒരു ആഘോഷമാക്കൂ. അല്ലെങ്കിൽ Play store ൽ കിസാൻ App download ചെയ്യുക. അതിലുടെയും ചെയ്യാം.
#Kisan_Samman_Nidhi_Updating
#കേന്ദ്ര_പദ്ധതികൾ
Share your comments