<
  1. News

ഇന്ന് ലോക രക്തദാതാ ദിനം ; രക്തം നൽകാം, സ്പന്ദനം നിലനിർത്താം

എല്ലാ വർഷവും ലോകാരോഗ്യ സംഘടന (WHO) ജൂൺ 14 ന് ലോക രക്തദാതാക്കളുടെ ദിനം ആഘോഷിക്കുന്നു. രക്തപ്പകർച്ചയ്ക്ക് സുരക്ഷിതമായ രക്തത്തിൻറെയും രക്ത ഉൽ‌പന്നങ്ങളുടെ ആവശ്യകതയെക്കുറിച്ചും ആഗോള അവബോധം വളർത്തുക എന്നതാണ് ഈ അവസരത്തിന്റെ ലക്ഷ്യം. ആഗോള ആരോഗ്യ സമൂഹം ഈ ദിവസം ഒത്തുചേരുന്നു, സ്വമേധയാ, പണം നൽകാത്ത രക്തദാതാക്കൾ അതത് ആരോഗ്യ സംവിധാനങ്ങൾക്ക് നൽകിയ നിർണായക സംഭാവനയെക്കുറിച്ച് പൊതുജനങ്ങളെ ഓർമ്മപ്പെടുത്തുന്നു.

Meera Sandeep

"രക്തം ദാനം ചെയ്യൂ, ലോകത്തിന്റെ സ്പന്ദനം നിലനിർത്തൂ' എന്നാവട്ടെ ഈ വർഷത്തെ ലോക രക്തദാതാ ദിനാചരണത്തിൽ നമ്മൾക്ക് ലഭിക്കുന്ന സന്ദേശം. സന്നദ്ധ രക്തദാനത്തിൻറെ ആവശ്യകത, മഹത്വം എന്നിവയിൽ അവബോധം സൃഷ്ടിക്കുക, ദശലക്ഷക്കണക്കിന് ആൾക്കാരുടെ ജീവൻ രക്ഷിക്കാൻ ഒരു പ്രതിഫലവും വാങ്ങാതെ സന്നദ്ധമായി രക്തം ദാനംചെയ്തവരെ ആദരിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ നമുക്ക് ഈ രക്തദാതാ ദിനം ആഘോഷിക്കാം. ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച പകൽ മൂന്നിന്‌ മന്ത്രി വീണ ജോർജ് ഓൺലൈനായി നിർവഹിക്കും. സംസ്ഥാനത്ത് പ്രതിവർഷം ശരാശരി നാല് ലക്ഷം യൂണിറ്റ് രക്തമാണ്‌ ആവശ്യം. കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം മൂന്നേമുക്കാൽ ലക്ഷത്തോളം യൂണിറ്റ് രക്തം ശേഖരിച്ചു. ഇതിൽ സന്നദ്ധ രക്തദാതാക്കളിൽനിന്ന്‌ ലഭിച്ചത് 70 ശതമാനമാണ്.

ആർക്കൊക്കെ രക്തം ദാനം ചെയ്യാം

18നും 65നും മധ്യേ പ്രായമുള്ള ആർക്കും രക്തം ദാനം ചെയ്യാം. കുറഞ്ഞത് 45 കിലോ ഭാരവും ശാരീരിക, മാനസിക ആരോഗ്യവുമുണ്ടാകണം. മൂന്ന് മാസത്തെ ഇടവേളയിൽ രക്തദാനം നടത്താം. കൃത്യമായ ഇടവേളകളിലെ രക്തദാനം ഒട്ടേറെ ഗുണകരമാണ്. 

ഇന്ത്യയിൽ രക്തദാനം ചെയ്യുന്നവരിൽ കേവലം ആറുശതമാനം മാത്രമാണ് സ്ത്രീകൾ.

English Summary: Today is World Blood Donor Day; Donate Blood and Give Life

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds