ഇന്ന് ലോക പരിസ്ഥിതി ദിനം. പരിസ്ഥിതിയെക്കുറിച്ച് ഓർക്കാനുള്ള ഒരു ദിനമായല്ല ഈ ദിനത്തെ നാം കാണേണ്ടത്. പ്രകൃതിയിലേക്ക് തിരിച്ചു പോകാനുള്ള ഒരു ആഹ്വാനമായാണ് ഈ ദിനം ആഘോഷിക്കേണ്ടത്. ഒരു ദിനാചരണത്തിലും ഒരു മരം നടുന്നതിലും നമ്മുടെ ഉത്തരവാദിത്വം തീരുന്നില്ല. സുസ്ഥിരമായ കാലാവസ്ഥയും, മാലിന്യമില്ലാത്ത മണ്ണും നമ്മുടെ വരും തലമുറയ്ക്ക് കൈമാറുവാൻ നമ്മൾ ഓരോരുത്തരും ബാധ്യസ്ഥരാണ്.
ഈ മഹാവ്യാധിയുടെ കാലത്ത് പ്രകൃതി അതിൻറെ സ്വാഭാവികതയിലേക്ക് മടങ്ങുന്ന കാഴ്ച നാം എല്ലാവരും കണ്ടതാണ്. ആ സ്വാഭാവികത ഇനിയും നിലനിർത്താൻ നമ്മൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണം.
1972-ലാണ് യുഎൻ പൊതുസഭ ലോക പരിസ്ഥിതി ദിനം ആദ്യമായി ആചരിക്കുന്നത്. അന്ന് 'ഒരു ഭൂമി മാത്രം' എന്നതായിരുന്നു പ്രമേയം. 1987ലാണ് ഓരോ വർഷവും ഓരോ രാജ്യം തിരഞ്ഞെടുത്ത് ആഘോഷിക്കുന്നത്. നമുക്കുള്ളതെല്ലാം പ്രകൃതിയിലുണ്ട്.
എന്നാൽ ഈ വിഭവങ്ങളുടെ ഉപഭോഗത്തിൽ നാം മിതത്വം പാലിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. സർവ്വ ജീവജാലങ്ങളുടേയും ആവാസഗേഹമായ ഭൂമിയുടെ സുരക്ഷ എൻറെ കൂടി കടമയാണെന്ന് വരുംതലമുറയെ നാം ബോധ്യപ്പെടുത്തണം. നമ്മുടെ ജൈവവൈവിധ്യത്തെ തകർത്തുകൊണ്ട് ഇവിടെ വികസനങ്ങൾ ഉണ്ടാകുമ്പോൾ നമ്മളിൽ പലരും മൗനമായി ഇരിക്കുന്നു.
Today is World Environment Day. We should not see this day as a day to remember the environment. This day should be celebrated as a call to go back to nature. Our responsibility does not end with a daily ritual or planting a tree. Each of us has a responsibility to pass on sustainable climate and pollution-free soil to future generations.
പുരോഗതി വേണ്ടെന്നല്ല, നമ്മുടെ ജൈവവൈവിധ്യം പരമാവധി നിലനിർത്തിക്കൊണ്ടുള്ള വികസനത്തിനാണ് നാം ഊന്നൽ നൽകേണ്ടത്. പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. പ്രകൃതിയെ മാലിന്യ മുക്തമാക്കുക എന്നത് നമ്മുടെ ജീവിതചര്യയായി കാണുക...
Share your comments