1. ഗ്യാസ് ബുക്ക് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 31 വരെ. ഗ്യാസ് കണക്ഷൻ ആരുടെ പേരിലാണോ അയാൾ ആധാർ കാർഡ് സഹിതം ഏജൻസിയിൽ എത്തി കൈവിരൽ പതിപ്പിക്കണം. കണക്ഷൻ വിദേശത്തുള്ള ആളിൻ്റെ പേരിൽ ആണെങ്കിൽ വീട്ടിലെ മറ്റ് അംഗങ്ങളുടെ പേരിലേക്ക് മാറ്റി ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് നിർദ്ദേശം. പുതുതായി കണക്ഷൻ എടുത്തവർ എടുക്കുമ്പോൾ തന്നെ ആധാർ നൽകേണ്ടതിനാൽ പ്രശ്നമില്ല.
2. ഇന്ന് ലോക ഇഡലി ദിനം. ലോകാരോഗ്യ സംഘടന പോഷകാഹാരങ്ങളുടെ പട്ടികയിലാണ് ഇഡ്ഡലിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. 2015 മുതലാണ് ഈ ദിനം ആഘോഷിച്ചു വരുന്നത്. പോഷക സമ്പുഷ്ടവും, സ്വാദിഷ്ഠമായ ഇഡ്ഡലി ശ്രീലങ്ക, ബർമ, മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ അവരുടെ തീൻമേശകളിലെ ഇഷ്ട വിഭവമാണ്. ദക്ഷിണേന്ത്യയിൽ കർണാടകയിൽ ആണ് ആദ്യം 'ഇഡ്ഡലി പരീക്ഷണം' നടത്തിയതെന്ന് പറയപ്പെടുന്നത്.
3. മാനന്തവാടി ജില്ലാ ആശുപത്രി പരിസരത്തെ രണ്ട് പ്ലാവ് മുറിച്ച് നീക്കുന്നതിന് വയനാട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ അഡീഷണല്‍ ഫോറസ്റ്റ് വാല്യുവേഷന്റെ അടിസ്ഥാനത്തില്‍ ഏപ്രില്‍ അഞ്ചിന് ഉച്ചക്ക് 12ന് ആശുപത്രി പരിസരത്ത് ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് 04935 240 264 നമ്പറുമായി ബന്ധപ്പെടുക.
4. അരിക്കുഴയിലെ ഇടുക്കി ജില്ലാ ക്യഷിത്തോട്ടത്തില്‍ സൂക്ഷിച്ചിരിക്കുന്ന 112 കിലോ കൊട്ടടക്ക വില്‍ക്കുന്നതിനുള്ള ലേലം ഏപ്രിൽ 9 ന് ഉച്ചക്ക് 3 ന് നടക്കും. അപേക്ഷകള്‍ ഏപ്രിൽ 8 ന് പകല്‍ അഞ്ചു മണി വരെ സ്വീകരിക്കും. ആദ്യം ലേലം നടത്തുന്നതും പിന്നീട് ക്വട്ടേഷന്‍ തുറക്കുന്നതുമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 278599 നമ്പറുമായി ബന്ധപ്പെടുക.
ബന്ധപ്പെട്ട വാർത്തകൾ: ഗ്യാസ് കണക്ഷൻ ആധാറുമായി ബന്ധിപ്പിക്കൽ; അവസാന ദിവസം നാളെ വരെ
Share your comments