വിജ്ഞാപനം പുറപ്പെടുവിച്ചു
വനിത ശിശു വികസന വകുപ്പിന്റെ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ജില്ലാ ഘടകമായ മലപ്പുറം, ആലപ്പുഴ, വയനാട്, കാസർഗോഡ് ജില്ലകളിലെ ചൈൽഡ് വെൽഫയർ കമ്മിറ്റികളിലേക്കും വയനാട്, കാസർഗോഡ് ജില്ലകളിലെ ജുവനൈൽ ജസ്റ്റിസ് ബോർഡുകളിലുമുള്ള ഒഴിവുകളിൽ വിജ്ഞാപനം പുറപ്പെടുവിച്ചു. വിജ്ഞാപനം വനിത ശിശു വികസന വകുപ്പിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്. (wcd.kerala.gov.in) നിശ്ചിത ഫോർമാറ്റിൽ 23നകം അപേക്ഷ സമർപ്പിക്കണം.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (09.04.2022)
കരാർ നിയമനം: 22 വരെ അപേക്ഷിക്കാം
കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ മേഘനാഥ സെന്റർ ഫോർ കണ്ടന്റ് ഡെവലപ്പമെന്റ് സ്റ്റുഡിയോയിൽ നെറ്റ്‌വർക്ക് എൻജിനിയർ, നെറ്റ്‌വർക്ക് അസിസ്റ്റന്റ്, ക്യാമറാമാൻ, എഡിറ്റർ കം അനിമേറ്റർ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും: www.cmdkerala.net. അപേക്ഷ 22 വരെ സ്വീകരിക്കും.
ബന്ധപ്പെട്ട വാർത്തകൾ: ബാങ്ക് ഓഫ് ബറോഡയിലെ 26 അഗ്രികൾച്ചർ മാർക്കറ്റിംഗ് ഓഫീസർമാരുടെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റ് നിയമനം
ആലപ്പുഴ: വെളിയനാട് ബ്ലോക്കില്‍ ആര്‍.കെ.ഐ- ഇ.ഡി.പി പദ്ധതിയില്‍ മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കുടുംബശ്രീ അംഗമോ കുടുംബാംഗമോ ആയിരിക്കണം.
പ്രായം 25നും 45നും മധ്യേ. വിദ്യാഭ്യാസ യോഗ്യത- പ്ലസ് ടൂ. വെളിയനാട് ബ്ലോക്ക് പരിധിയില്‍ സ്ഥിര താമസക്കാരായിരിക്കണം. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് എന്നിവ സഹിതം ഏപ്രില്‍ 16ന് വൈകുന്നേരം അഞ്ചിനു മുന്‍പ് ആലപ്പുഴ ജില്ലാ കുടുംബശ്രീ മിഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം.
പരിശീലകർക്ക് അപേക്ഷിക്കാം
ജി.വി.രാജ സ്‌പോർട്‌സ് സ്‌കൂൾ തിരുവനന്തപുരം, കണ്ണൂർ സ്‌പോർട്‌സ് സ്‌കൂൾ, കണ്ണൂർ സ്‌പോർട്‌സ് ഡിവിഷൻ എന്നീ കായിക വിദ്യാലയങ്ങളിൽ 'സെന്റർ ഓഫ് എക്‌സലൻസ് ഫോർ കപ്പാസിറ്റി ബിൽഡിംഗ്' എന്ന പദ്ധതി നടപ്പാക്കുന്നതിനായി അത്‌ലറ്റിക്‌സ്, ഫുട്‌ബോൾ, വോളീബോൾ, ഹോക്കി, തായ്‌ക്വോണ്ടോ, റെസ്ലിങ്, ക്രിക്കറ്റ് എന്നീ കായിക ഇനങ്ങളിൽ പരിചയസമ്പന്നരായ പരിശീലകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷഫോം www.gvrsportsschool.org യിൽ നിന്നും ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷകൾ gvrsportsschool@gmail.com ലേക്കോ Directorate of Sports & Youth Affairs, Jimmy George Indoor Stadium, Vellayambalam, Thiruvananthapuram എന്ന വിലാസത്തിലോ 25ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സമർപ്പിക്കണം.
Share your comments