<
  1. News

ഇന്നത്തെ ജോലി ഒഴിവുകൾ (04/06/2022)

ശ്രീകാര്യം സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ട്രേഡ്‌സ്മാൻ (കാർപെന്ററി) തസ്തികയിലെ ഒരു ഒഴിവിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. ഐ.ടി.ഐ കാർപെന്ററി/ മെക്കാനിക്കൽ എൻജിനിയറിങ് ഡിപ്ലോമ ആണ് യോഗ്യത. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 7ന് രാവിലെ 10ന് ശ്രീകാര്യം ചാവടിമുക്കിലുള്ള ടെക്‌നിക്കൽ ഹൈസ്‌കൂൾ ഓഫീസിൽ അഭിമുഖത്തിനായി എത്തണം. വിശദവിവരങ്ങൾക്ക്: 0471-2590079, 9400006462.

Meera Sandeep
Today’s Vacancies (04/06/2022)
Today’s Vacancies (04/06/2022)

ട്രേഡ്‌സ്മാൻ (കാർപെന്ററി) ഒഴിവ്

ശ്രീകാര്യം സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ട്രേഡ്‌സ്മാൻ (കാർപെന്ററി) തസ്തികയിലെ ഒരു ഒഴിവിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. ഐ.ടി.ഐ കാർപെന്ററി/ മെക്കാനിക്കൽ എൻജിനിയറിങ് ഡിപ്ലോമ ആണ് യോഗ്യത. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 7ന് രാവിലെ 10ന് ശ്രീകാര്യം ചാവടിമുക്കിലുള്ള ടെക്‌നിക്കൽ ഹൈസ്‌കൂൾ ഓഫീസിൽ അഭിമുഖത്തിനായി എത്തണം. വിശദവിവരങ്ങൾക്ക്: 0471-2590079, 9400006462.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (02/06/2022)

സിമെറ്റിൽ സീനിയർ ലക്ചറർ: അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ സ്ഥാപനമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ് ടെക്‌നോളജി (സി-മെറ്റ്)യുടെ കീഴിലുള്ള നഴിസിംഗ് കോളേജുകളായ ഉദുമ (കാസർകോട് ജില്ല-0467-2233935), മലമ്പുഴ (പാലക്കാട് ജില്ല- 0491-2815333) എന്നിവിടങ്ങളിൽ സീനിയർ ലക്ചറർ (നഴ്‌സിംഗ്) തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കരാറിലാണ് നിയമനം. എം.എസ്‌സി നഴ്‌സിംഗ് ബിരുദം ആണ് യോഗ്യത. കേരള നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ ഉണ്ടാവണം. പരമാവധി പ്രായം 40 വയസ്. (എസ്.സി/എസ്.റ്റി/ഒ.ബി.സി വിഭാഗക്കാർക്ക് നിയമാനുസൃതമായ വയസിളവുണ്ട്). www.simet.kerala.gov.in ൽ റിക്രൂട്ട്‌മെന്റിൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തി 19 വരെ അപേക്ഷ സമർപ്പിക്കാം. തപാലിൽ അയയ്ക്കുന്ന അപേക്ഷ 23നകം ലഭിക്കണം.  വിശദവിവരങ്ങൾക്ക്: 0471-2302400, www.simet.in.

ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യൻ ബാങ്കിലെ 312 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

പ്രോജക്ട് ഫെല്ലോ ഒഴിവ്

കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോയുടെ താത്ക്കാലിക ഒഴിവിൽ ഇന്റർവ്യൂ നടത്തും. കെമിസ്ട്രിയിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബരുദം ആണ് യോഗ്യത. എക്‌സ്പീരിയൻസ് ഇൻ ഹാൻഡ്‌ലിംഗ് അനാലിറ്റിക്കൽ ഇൻസ്ട്രുമെൻസിലുള്ള പ്രവൃത്തിപരിചയം അഭികാമ്യം. ഒരു വർഷമാണ് കാലാവധി. പ്രതിമാസം 22,000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. 01.01.2022 ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃതമായ വയസ് ഇളവ് ലഭിക്കും. ഉദ്യോഗാർഥികൾ 14ന് രാവിലെ 10 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (31/05/2022)

ലബോറട്ടറി ടെക്‌നിഷ്യൻ ഒഴിവ്

തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ആൻഡ് ക്ലിനിക്കൽ ലബോറട്ടറിയിൽ ലബോറട്ടറി ടെക്‌നിഷ്യനെ നിയമിക്കുന്നു. മൈക്രോബയോളജിയിൽ എം.എസ്‌സി എംഎൽ.ടിയാണ് യോഗ്യത. ആറ് മാസത്തെ പ്രവൃത്തിപരിചയവുമുണ്ടാവണം. ഇവരുടെ അഭാവത്തിൽ അഞ്ച് വർഷം പ്രവൃത്തിപരിചയമുള്ള ബി.എസ്‌സി എം.എൽ.ടിയുള്ളവരേയും പരിഗണിക്കും. അപേക്ഷകൾ ഡയറക്ടർ, സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ആന്റ് ക്ലിനിക്കൽ ലബോറട്ടറി, വഞ്ചിയൂർ.പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ 13നകം ലഭിക്കണം.

ഗസ്റ്റ് അധ്യാപക നിയമനം

തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ 2022-23 അധ്യായന വർഷത്തേക്ക് കൊമേഴ്‌സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയ യു.ജി.സി നെറ്റ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ കോളേജ് പ്രിൻസിപ്പലിന്റെ ചേമ്പറിൽ ജൂൺ ഒമ്പതിനു രാവിലെ 10.30 മുതൽ നടക്കുന്ന ഇന്റർവ്യൂവിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. നെറ്റ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04902346027, brennencollege@gmail.com.

ഗസ്റ്റ് അധ്യാപക അഭിമുഖം

ആറ്റിങ്ങൾ സർക്കാർ കോളേജിൽ അറബിക് വിഭാഗത്തിൽ 2022-23 അധ്യായന വർഷത്തേക്കുള്ള ഗസ്റ്റ് അധ്യാപക നിയമനത്തിന് അഭിമുഖം നടത്തും.

കോളേജ് വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ ജൂൺ ആറിനു രാവിലെ 10:30 ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം (പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ അത് ഉൾപ്പെടെ) പ്രിൻസിപ്പൽ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം.

ഗസ്റ്റ് അധ്യാപക നിയമനം

ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിലെ സംസ്‌കൃത വിഭാഗത്തിൽ ഒഴിവുള്ള തസ്തികയിൽ അതിഥി അധ്യാപകനെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് ലക്ചറർ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളതുമായവർക്കായി ജൂൺ 10 ന് രാവിലെ 11 ന് കോളേജിൽ ഇന്റർവ്യൂ നടത്തും. വിദ്യാഭ്യാസ യോഗ്യതകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ, പാനൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് മുതലായവയുടെ അസലും പകർപ്പുകളും അഭിമുഖത്തിനു ഹാജരാക്കണം.

ഡയാലിസിസ് സെന്ററില്‍ നിയമനം

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്ററില്‍ സ്റ്റാഫ് ന്‌ഴ്‌സ്, ഡയാലിസിസ് ടെക്‌നീഷ്യന്‍ നിയമനം. നിയമന അഭിമുഖം ജൂണ്‍ എട്ടിന് പകല്‍ 11ന് ആശുപത്രി ഓഫീസില്‍ നടക്കും. സ്റ്റാഫ് നഴ്‌സ് നിയമനത്തിന് ബി.എസ്.സി നഴ്‌സിങ്/ ജി.എന്‍.എം വിത്ത് രജിസ്‌ട്രേഷനാണ് യോഗ്യത. ഡിപ്ലോമ ഇന്‍ ഡയാലിസിസ് ടെക്‌നോളജി യോഗ്യതയുള്ളവര്‍ക്ക് ഡയാലിസിസ് ടെക്‌നിഷ്യൻ തസ്തികയിലേക്കുള്ള അഭിമുഖത്തില്‍ പങ്കെടുക്കാം. നിശ്ചിത യോഗ്യതയും താല്‍പ്പര്യവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. ഫോണ്‍: 0494 2460372.

സ്റ്റുഡന്റ്‌സ്  കൗണ്‍സിലര്‍ നിയമനം

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള  മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, ഹോസ്റ്റല്‍ എന്നിവിടങ്ങളിലെ അന്തേവാസികളായ വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിങ്  നല്‍കുന്നതിനും കരിയര്‍ ഗൈഡന്‍സ് നല്‍കുന്നതിനുമായി സ്റ്റുഡന്‍സ്  കൗണ്‍സിലര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. എം.എ സൈക്കോളജി, എം.എസ്.ഡബ്ലു (സ്റ്റുഡന്‍സ്  കൗണ്‍സിലിങ്  പരിശീലം നേടിയവരായിരിക്കണം) എം.എസ്.സി സൈക്കോളജി കേരളത്തിന് പുറത്തുള്ള  സര്‍വകലാശാലയില്‍ നിന്ന്  യോഗ്യത നേടിയവര്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കൗണ്‍സിലിങ് സര്‍ട്ടിഫിക്കറ്റ് /ഡിപ്ലോമ നേടിയവര്‍ക്കും  സ്റ്റുഡന്‍സ് കൗണ്‍സിലിങ്  രംഗത്ത് മുന്‍പരിചയമുള്ളവര്‍ക്കും മുന്‍ഗണന നല്‍കും. പ്രായപരിധി 2022 ജനുവരി ഒന്നിന് 25നും 45നും മധ്യേ. നിയമന കാലാവധി ജൂണ്‍ 22  മുതല്‍ മാര്‍ച്ച് 2023 വരെ. പ്രതിമാസം 18,000 രൂപ ഹോണറേറിയവും യാത്രാപ്പടി ഇനത്തില്‍ പരമാവധി 2,000 രൂപയും ലഭിക്കും. ആകെ ഒഴിവുകള്‍ നാല്. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട നിശ്ചിത യോഗ്യതയും നൈപുണ്യവും കഴിവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് വെയിറ്റേജ് മാര്‍ക്ക് നല്‍കും. താല്‍പ്പര്യമുള്ളവര്‍ ജൂണ്‍ 10നകം നിലമ്പൂര്‍ ഐ.റ്റി.ഡി പ്രൊജക്ട് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04931 224194, 04931 220194, 04931 220315.

എൽ.പി. സ്കൂൾ ടീച്ചർ ഒഴിവ്

കോട്ടയം: ചാന്നാനിക്കാട് ഗവൺമെൻ്റ് എൽ.പി. സ്കൂളിൽ എൽ.പി. സ്കൂൾ ടീച്ചർ ഒഴിവിലേക്ക്  ദിവസവേതന അടിസ്ഥാനത്തിൽ നിയോഗിക്കുന്നതിന് അഭിമുഖം നടത്തും. യോഗ്യത: ടി.ടി.സി, കെ.ടി.ഇ.ടി.

താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ ആറിന് രാവിലെ 11ന് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. വിശദ വിവരത്തിന് ഫോൺ: 0481 2436600, 9947234803.

English Summary: Today’s Vacancies (04/06/2022)

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds