നഴ്‌സിംഗ് അസിസ്റ്റന്റ്
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ നഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 25ന് വൈകിട്ട് 3.30 നകം നൽകണം. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും: www.rcctvm.gov.in.
എക്സിക്യൂട്ടിവ് അസിസ്റ്റന്റ് കരാർ നിയമനം
പ്രോഗ്രാം ഇംപ്ലിമെന്റേഷൻ, ഇവാലുവേഷൻ ആൻഡ് മോണിറ്ററിങ് വകുപ്പ് (പി.ഐ.ഇ. ആൻഡ് എം.ഡി.) സംസ്ഥാനത്തെ ഒമ്പതു ജില്ലകളിൽ എക്സിക്യൂട്ടിവ് അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. 60 ശതമാനം മാർക്കിൽ കുറയാതെ എം.ബി.എ/ പി.ജി.ഡി.ബി.എയും കംപ്യൂട്ടർ പരിജ്ഞാനവുമാണു യോഗ്യത. www.cmdkerala.nte വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകൾ ജൂൺ 22നു വൈകിട്ട് അഞ്ചിനു മുൻപു സമർപ്പിക്കണം.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (10/06/2022)
സാനിട്ടറി പ്ലംബർ കരാർ നിയമനം
തിരുവനന്തപുരം ജില്ലയിലെ സംസ്ഥാന അർദ്ധസർക്കാർ സ്ഥാപനത്തിൽ സാനിട്ടറി പ്ലംബർ ഓൺ കോൺട്രാക്ട് തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. പ്ലംബർ ട്രേഡിൽ ഐ.ടി.ഐ പാസായ രണ്ടുവർഷം പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. 01.01.2022 ന് 18-41നും മധ്യേയായിരിക്കണം പ്രായം (നിയമാനുസൃത വയസ്സിളവ് ബാധകം). പ്രതിമാസം 15,000 രൂപ ശമ്പളം.
ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ 17നകം രജിസ്റ്റർ ചെയ്യണം.
ബന്ധപ്പെട്ട വാർത്തകൾ: അസം റൈഫിൾസിൽ ഗ്രൂപ്പ് ബി & സി തസ്തികകളിലേക്ക് നിയമനം നടത്തുന്നു
അധ്യാപക ഒഴിവ്
പത്തനംതിട്ട ചുട്ടിപ്പാറ സീപാസ് കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് കോമേഴ്‌സില്‍ ഹിന്ദി വിഭാഗത്തില്‍ താത്കാലിക പാര്‍ട്ട് ടൈം അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യു ജി സി നിശ്ചയിച്ചിരിക്കുന്ന യോഗ്യതയുള്ളവര്‍ ഈ മാസം 13ന് രാവിലെ 11ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 04682225777, 9400863277.
അഭിമുഖം ജൂണ്‍ 20ന്
സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ ഇടുക്കി പൈനാവ് മോഡല്‍ പോളിടെക്നിക് കോളേജില്‍ ജൂണ്‍ 16ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്, ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്, എന്നീ തസ്തികകളിലേക്കുള്ള താല്‍ക്കാലിക അധ്യാപക നിയമനം പ്രഖ്യാപിത ഹര്‍ത്താല്‍ മൂലം ജൂണ്‍ 20ലേക്ക് മാറ്റിവെച്ചതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. സമയക്രമത്തില്‍ മാറ്റമില്ല. ഫോണ്‍ : - 8547005084, 9495061372, 04862 297 617
മാർക്കറ്റിങ് എക്‌സിക്യൂട്ടീവ്
സംസ്ഥാന കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ മാർക്കറ്റിങ് എക്‌സിക്യൂട്ടീവ് തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 20. വിശദവിവരങ്ങൾക്ക്: www.keralapottery.org.
ബന്ധപ്പെട്ട വാർത്തകൾ: ഐഡിബിഐ ബാങ്കിൽ 1500 റിലേറെ ഒഴിവുകൾ; വിശദവിവരങ്ങൾ
ട്യൂട്ടര്‍ തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ
പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരം ജില്ലയില്‍ വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലില്‍ ട്യൂട്ടര്‍മ്മാരെ ആവശ്യമുണ്ട്. ഹോണറേറിയം വ്യവസ്ഥയിലാണ് നിയമനം. ഹൈസ്‌കൂള്‍, യു പി വിഭാഗങ്ങളില്‍ ഒഴിവുകളുണ്ട്.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കണക്ക്, ഫിസിക്കല്‍ സയന്‍സ്, ബയോളജി, ഇംഗ്ലീഷ്, ഹിന്ദി, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങളിലാണ് ഒഴിവുകള്‍. ബന്ധപ്പെട്ട വിഷയത്തില്‍ ഡിഗ്രിയും ബി. എഡുമാണ് യോഗ്യത. പ്രതിമാസം 6000 രൂപയാണ് ഹോണറേറിയം.
യു.പി വിഭാഗത്തില്‍ രണ്ട് ഒഴിവുകളാണ് ഉള്ളത്. പ്ലസ് ടുവും ഡി.എഡുമാണ് യോഗ്യത. പ്രതിമാസം 4500 രൂപ ഹോണറേറിയം ലഭിക്കും. താത്പര്യമുള്ള വനിതാ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതയും ജോലിപരിചയവും തെളിയിക്കുന്ന രേഖകള്‍ സഹിതം ജൂണ്‍ 17 ന് രാവിലെ 10.30 അതിയന്നൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവിനു ഹാജരാക്കണമെന്ന് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8547630012.
സ്‌റ്റോര്‍ കീപ്പര്‍ നിയമനം
എറണാകുളം ജില്ലയിലെ കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്‌റ്റോര്‍ കീപ്പര്‍ തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തിനും ഒബിസി വിഭാഗത്തിനുമായി സംവരണം ചെയ്ത നാല് സ്ഥിരം ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.
യോഗ്യത: ഏതെങ്കിലും വിഷയത്തിലുളള ബിരുദവും മെറ്റീരിയല്‍ മാനേജ്‌മെന്റിലുളള പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും, ഷിപ്പ് യാര്‍ഡ്/എന്‍ജിനീയറിങ് കമ്പനി/ സര്‍ക്കാര്‍ കമ്പനി/ സ്ഥാപനം/ അര്‍ദ്ധ സര്‍ക്കാര്‍ കമ്പനി/ സ്ഥാപനം ഇവയിലെവിടെയെങ്കിലും നാല് വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി 18 നും 35 നും ഇടയില്‍ (നിയമാനുസൃത വയസ്സിളവ് ബാധകം ). യോഗ്യതയുളളവള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 23 ന് മുന്‍പ് അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്യുന്നവര്‍ നിയമനാധികാരിയില്‍ നിന്നുള്ള എന്‍ ഒ സി ഹാജരാക്കണം. ഫോണ്‍: 0484 2312944.
Share your comments