
തൃപ്പൂണിത്തുറ അധ്യാപക ഒഴിവ്
ഇടമുറി ഗവ. എച്ച് എസ് സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ജൂനിയര്‍ തസ്തികയില്‍ ഹിന്ദി, ബോട്ടണി, സുവോളജി, ഫിസിക്‌സ് വിഷയങ്ങള്‍ക്കും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഗണിത അധ്യാപക തസ്തികയില്‍ ഓരോ താത്കാലിക ഒഴിവുകള്‍ ഉണ്ട്. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 23ന് രാവിലെ 11ന് ഓഫീസില്‍ ഹാജരാകണം. ഫോണ്‍ : 9446382834, 9745162834.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (22/06/2022)
സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ താത്കാലിക നിയമനം
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് താൽക്കാലികാടിസ്ഥാനത്തിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുന്നു. എം.ടെക് (ഐ.ടി)/ എം.സി.എ യും സോഫ്റ്റ്‌വെയർ സ്ഥാപനങ്ങളിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. 35 വയസു വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ജൂലൈ അഞ്ചിനു മുമ്പ് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ്, വഞ്ചിയൂർ, തിരുവനന്തപുരം -35 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മാർഗ്ഗമോ ലഭിക്കണം. [email protected] എന്ന ഇ-മെയിലിലും അയയ്ക്കാം.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (20/06/2022)
ഡെപ്യൂട്ടേഷൻ നിയമനം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാനമിഷൻ ഓഫീസിൽ സ്റ്റേറ്റ് എൻജിനിയർ തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ www.nregs.kerala.gov.in ൽ ലഭിക്കും.
പ്രോജക്ട് എൻജിനീയർ ഒഴിവ്
കോട്ടയം: തൃശൂർ ജില്ലയിലെ അർദ്ധ സർക്കാർ സ്ഥാപനത്തിൽ സിവിൽ പ്രോജക്ട് എൻജിനീയർ തസ്തികയിൽ രണ്ടു താൽക്കാലിക ഒഴിവുണ്ട്. മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി സംവരണം ചെയ്ത ഒരു ഒഴിവും പരിവർത്തിത ക്രിസ്ത്യൻ വിഭാഗത്തിനായി സംവരണം ചെയ്ത ഒരു ഒഴിവുമാണുള്ളത്. ബി.ടെകും (സിവിൽ) കുറഞ്ഞത് അഞ്ചു വർഷം പ്രവൃത്തിപരിചയവുമുണ്ടായിരിക്കണം. പ്രായം 2022 ജൂൺ ഒന്നിന് 41 വയസ് കവിയരുത്. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രായം, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 30നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമാനാധികാരിയിൽ നിന്നുമുള്ള എൻ.ഒ.സി. ഹാജരാക്കണം.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (18/06/2022)
സ്റ്റാഫ് നഴ്‌സ് ഒഴിവ്
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 പദ്ധതി പ്രകാരം ആനന്ദപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് സ്റ്റാഫ് നഴ്‌സ് (1 ഒഴിവ്) തസ്തികയിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ തിരഞ്ഞെടുക്കുന്നു. യോഗ്യത: പ്ലസ്ടു/ തത്തുല്ല്യ പരീക്ഷയില്‍ (ശാസ്ത്രവിഷയം) വിജയം/വി.എച്ച്.എസ്.ഇ. (ശാസ്ത്രവിഷയം) വിജയം/അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള വി.എച്ച്.എസ്.ഇ. (ഡൊമസ്റ്റിക് നഴ്‌സിംഗ്) /തത്തുല്ല്യം. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ബി.എസ്.സി. നഴ്‌സിംഗ് ബിരുദം/ ഗവ.അംഗീകൃത സ്ഥാപനത്തില്‍ നിന്ന് 3 വര്‍ഷത്തില്‍ കുറയാതെ കാലയളവുള്ള ജനറല്‍ നഴ്‌സിംഗ് ആന്റ് മിഡ് വൈഫറി കോഴ്‌സിലെ വിജയം. കേരള നഴ്‌സസ് ആന്റ് മിഡ് വൈഫ്‌സ് കൗണ്‍സിലില്‍ നഴ്‌സ് ആയോ രജിസ്റ്റര്‍ ചെയ്തിരിക്കണം.പ്രായപരിധി: 40 വയസ് (31/05/2022ന് 40 വയസ് കവിയരുത്) പ്രതിമാസ ശമ്പളം 25,000 രൂപ. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം. അപേക്ഷകള്‍ സൂപ്രണ്ട്, സാമൂഹികാരോഗ്യ കേന്ദ്രം, ആനന്ദപുരം 680305 എന്ന വിലാസത്തില്‍ ജൂലൈ 4 വൈകീട്ട് 5 മണി വരെ സ്വീകരിക്കും. ഫോണ്‍: 9946619942.
കരാര്‍ നിയമന നടത്തുന്നു
വനിതാ ശിശുവികസന വകുപ്പിന്റെ കീഴില്‍ തൃശൂര്‍ രാമവര്‍മ്മപുരത്ത് പ്രവര്‍ത്തിക്കുന്ന മഹിളാമന്ദിരം ക്ഷേമസ്ഥാപനത്തിലേയ്ക്ക് മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷകര്‍ 7-ാം ക്ലാസ് യോഗ്യതയുള്ളവരും രാത്രിയും പകലും ജോലി ചെയ്യാന്‍ താല്‍പ്പര്യവുമുള്ള 45 വയസിന് താഴെ പ്രായമുള്ള സ്ത്രീകളായിരിക്കണം. പ്രവൃത്തി പരിചയം, 5 കി.മീ ചുറ്റളവിലുള്ളവര്‍ക്ക് മുന്‍ഗണന. ഇന്റര്‍വ്യൂവിന് ഹാജരാകുന്നവര്‍ അപേക്ഷ, ബയോഡേറ്റ എന്നിവയോടൊപ്പം യോഗ്യത തെളിയിക്കുന്ന രേഖകളുമായി ജൂണ്‍ 28ന് രാവിലെ 11.00ന് മഹിളാമന്ദിരത്തില്‍ അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. ഫോണ്‍: 04872
Share your comments