ഒഡെപെക് മുഖേന സുഡാനിൽ തൊഴിലവസരം
കേരള സർക്കാർ സ്ഥാപനമായ ഒ.ഡി.ഇ.പി.സി ലിമിറ്റഡ് മുഖേന ആഫ്രിക്കയിലെ സുഡാനിലേക്ക് ഫിനാൻഷ്യൽ കൺട്രോളർ, ചീഫ് ടെക്‌നോളജി ഓഫീസർ, ഹ്യൂമൻ റിസോഴ്‌സ് ലീഡ്, അഗ്രികൾചർ പ്രൊഫസർ, എഫ്.ആർ.പി/ജി.ആർ.പി പ്ലാന്റ് മാനേജർ/ മോൾഡ് മേക്കർ, പ്ലാന്റ് മാനേജർ (കോൺ & വീറ്റ് മില്ലിംഗ് യൂണിറ്റ്) തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തസ്തികകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in ൽ ലഭിക്കും. ഓരോ തസ്തികയിലും ആവശ്യമായ യോഗ്യതയും 10-15 വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർ വിശദമായ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം jobs@odepc.in ലേക്ക് മെയ് 5ന് മുമ്പ് അപേക്ഷിക്കണം. ഫോൺ: 0471-2329441/42/43/45.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (23/04/2022)
അപേക്ഷ ക്ഷണിച്ചു
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, ഹോസ്റ്റല്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിങ്ങും കരിയര്‍ ഗൈഡന്‍സും നല്‍കാനായി സ്റ്റുഡന്റ് കൗണ്‍സിലര്‍മാരെ നിയമിക്കുന്നു. എം.എ സൈക്കോളജി, എം.എസ്.ഡബ്ല്യു, എം.എസ്.സി സൈക്കോളജി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കേരളത്തിന് പുറത്തുള്ള സര്‍വകലാശാലകളില്‍ നിന്ന് യോഗ്യത നേടിയവര്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കൗണ്‍സിലിങ്ങില്‍ ഡിപ്ലോമയുള്ളവര്‍ക്കും സ്റ്റുഡന്റ് കൗണ്‍സിലിംഗ് രംഗത്ത് പരിചയമുള്ളവര്‍ക്കും മുന്‍ഗണന. പ്രായം 25 നും 45 നും മധ്യേ. കരാര്‍ അടിസ്ഥാനത്തില്‍ 2022 ജൂണ്‍ മുതല്‍ 2023 മാര്‍ച്ച് വരെയാണ് നിയമനം.
പ്രതിമാസം 18,000 രൂപ ഓണറേറിയവും 2000 രൂപ യാത്ര ആനുകൂല്യവും ലഭിക്കും. പുരുഷന്‍മാരുടെ ഒരൊഴിവും സ്ത്രീകളുടെ രണ്ട് ഒഴിവുമുണ്ട്. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് വെയിറ്റേജ് മാര്‍ക്ക് ഉണ്ടായിരിക്കുമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഏപ്രില്‍ 30 വൈകിട്ട് അഞ്ച് മണി. വിലാസം- പ്രോജക്ട് ഓഫീസര്‍, ഐ. ടി. ഡി. പി നെടുമങ്ങാട്.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (24/04/2022)
അപേക്ഷ ക്ഷണിച്ചു
ദേശീയ നഗര ഉപജീവന മിഷന്റെ ഭാഗമായി ഗുരുവായൂര്‍ നഗരസഭാ പരിധിയില്‍ സ്ഥിരതാമസമുളള, മൂന്ന് ലക്ഷം രൂപയില്‍ താഴെ വാര്‍ഷികവരുമാനമുളളവരില്‍ നിന്നും സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി വായ്പാ അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ 30 വൈകീട്ട് 5 വരെ നഗരസഭാ കാര്യാലയത്തില്‍ അപേക്ഷകള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9895728271, 907242944, 9747430081
ബന്ധപ്പെട്ട വാർത്തകൾ: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ സീനിയർ റിസർച്ച് ഫെലോ, ഫീൽഡ് അസിസ്റ്റന്റ് ഒഴിവുകൾ
താല്‍ക്കാലിക അധ്യാപക നിയമനം
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പട്ടുവം മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സോഷ്യല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, നാച്വറല്‍ സയന്‍സ്, കണക്ക്, ഫിസിക്കല്‍ എജുക്കേഷന്‍, മ്യൂസിക്, എം സി ആര്‍ ടി എന്നീ വിഷയങ്ങളിലും ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, കണക്ക്, ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, കൊമേഴ്സ് എന്നീ വിഷയങ്ങളിലുമാണ് നിയമനം.
അപേക്ഷകള്‍ ഏപ്രില്‍ 30 വൈകിട്ട് അഞ്ചിനകം സിവില്‍ സ്റ്റേഷന്‍ അഡീഷണല്‍ ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ഐടിഡിപി ഓഫീസില്‍ സമര്‍പ്പിക്കണം. റസിഡന്‍ഷ്യല്‍ സ്വഭാവമുള്ളതിനാല്‍ സ്‌കൂളുകളില്‍ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവര്‍ അപേക്ഷിച്ചാല്‍ മതി. ഫോണ്‍: 0497 2700357 (ഐടിഡിപി), 0460 2203020 (മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, കണ്ണൂര്‍).
Share your comments