News

ഇന്നത്തെ ജോലി ഒഴിവുകൾ (28/06/2022)

Today’s Vacancies (28/06/2022)

മെഡിക്കൽ ഓഫീസർ ഒഴിവ്

ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് നടത്തുന്ന പദ്ധതിയിൽ മെഡിക്കൽ ഓഫീസർ നാച്യൂറോപതി തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷിക്കാം. ജൂലൈ 12ന് രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി ആയുർവേദ കോളേജിന് സമീപത്തെ ആരോഗ്യഭവൻ കെട്ടിടത്തിലെ പ്രോഗ്രാം മാനേജറുടെ ഓഫീസിലെത്തണം. പ്രായം 50 വയസിൽ താഴെയായിരിക്കണം. എസ്.എസ്.എൽ.സി, അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.എൻ.വൈ.എസ് സർട്ടിഫിക്കറ്റ്, മെഡിക്കൽ കൗൺസിൽ/ റ്റി.സി.എം.സി രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത.

ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യന്‍ എയര്‍ഫോഴ്‌സിലെ അഗ്നിവീര്‍ ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു

ഇലക്ട്രീഷ്യൻ ഒഴിവ്

ആലപ്പുഴയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഇലക്ട്രീഷ്യൻ തസ്തികയിൽ താത്കാലിക ഒഴിവ്.

ഇലക്ട്രിക്കൽ എൻജിനിയറിംഗ് ഡിപ്ലോമയാണ് യോഗ്യത. ഇതിന്റെ അഭാവത്തിൽ 18 മാസത്തെ ഇലക്ട്രീഷ്യൻ കോഴ്‌സും അപ്രന്റീസ്ഷിപ്പും പൂർത്തിയാക്കിയതിന്റെ ഐ.ടി.ഐ നൽകുന്ന സർട്ടിഫിക്കറ്റുള്ളവരെ പരിഗണിക്കും. പ്രശസ്തമായ ഫിലിം സ്റ്റുഡിയോയിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം വേണം. 19,000-43,600 രൂപയാണ് പ്രതിമാസ ശമ്പളം. 18നും 41നും മദ്ധ്യേ പ്രായമുള്ള, നിശ്ചിത  യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ജൂലൈ 19നു മുൻപ് രജിസ്റ്റർ ചെയ്യണം.

താൽക്കാലിക നിയമനം

എറണാകുളം കേരള മീഡിയ അക്കാദമിക്ക് സമീപം പ്രവർത്തിക്കുന്ന ഗവ. ചിൽഡ്രൻസ് ഹോമിൽ (ഗേൾസ് ) വനിത കെയർ പ്രൊവൈഡർമാരുടെ - മൾട്ടി ടാസ്ക് രണ്ട് ഒഴിവുകളിലേക്ക് കരാറടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നതിന് യോഗ്യത ഉള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് പാസായ 45 വയസിൽ താഴെ പ്രായം ഉള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. അപേക്ഷ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജൂലൈ 11 ന് വൈകിട്ട്  5ന് മുൻപായി  അപേക്ഷ ലഭിക്കേണ്ടതാണ്.

ഫോൺ : 0484-299 8101, 0484-2428553.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (26/06/2022)

നിയമനം നടത്തുന്നു

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് ആയുർവേദ ആൻഡ് റിസർച്ച് എന്ന സ്ഥാപനത്തിലേയ്ക്ക് നിലവിൽ ഒഴിവുള്ള ഒരു ക്ലർക്ക് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം. പ്രവൃത്തിപരിചയം അഭികാമ്യം. യോഗ്യരായ ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം ജൂൺ 29ന് രാവിലെ 11 മണിക്ക് ഈ സ്ഥാപനത്തിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487- 2994110

താൽക്കാലിക നിയമനം

ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്കുകീഴിൽ അനസ്തറ്റിസ്‌റ്, പീഡിയാട്രിഷ്യൻ, മെഡിക്കൽ ഓഫീസർ ( എം ബി ബി എസ്), ആർ ബി എസ് കെ കോ ഓർഡിനേറ്റർ, ഡയാലിസിസ് ടെക്നീഷ്യൻ തസ്തികകളിൽ യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി ജൂൺ 29 വൈകിട്ട് അഞ്ച് മണി. അപേക്ഷ സമർപ്പിക്കുന്നതിനും വിശദവിവരങ്ങൾക്കും www.nhmkannur.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 04972709920.

ബന്ധപ്പെട്ട വാർത്തകൾ: ബാങ്ക് ഓഫ് ബറോഡയിലെ നിരവധി ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമം

കണ്ണൂർ ഗവ ഐ ടി ഐ യിൽ എംപ്ലോയബിലിറ്റി സ്‌കിൽ വിഷയത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. എം ബി എ/ ബി ബി എ വിഷയത്തിൽ ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഹയർ സെക്കണ്ടറിയിൽ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ സ്‌കിൽസും ബേസിക് കമ്പ്യൂട്ടറും പഠിച്ചിരിക്കണം. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും, പകർപ്പുകളും സഹിതം ജൂൺ 30 ന് രാവിലെ 10.30 ന്് കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം. ഫോൺ: 04972835183.

ട്യൂട്ടർ നിയമനം

കതിരൂരിൽ പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള ഗവ. പ്രീമെട്രിക്ക് ഹോസ്റ്റലിലെ വിദ്യാർഥികൾക്ക് ഈ അധ്യയന വർഷം ട്യൂഷൻ നൽകാൻ അധ്യാപകരെ തെരഞ്ഞെടുക്കുന്നു. ഹൈസ്‌കൂൾ വിഭാഗത്തിന് ഹിന്ദി, കണക്ക്, ഇംഗ്ലീഷ്, സോഷ്യൽ സയൻസ്, നാച്വറൽ സയൻസ്, ഫിസിക്കൽ സയൻസ് എന്നീ വിഷയങ്ങൾക്ക് ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദവും ബി എഡും ഉള്ളവർക്കും യു പി വിഭാഗത്തിന് ബിരുദവും ബി എഡ്/ടി ടി സി യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജൂലൈ നാലിന് രാവിലെ 11 മണിക്ക് പാനൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 9495900255

ട്യൂട്ടർ നിയമനം

അഴിക്കോട് ഗവ പ്രീമെട്രിക് ഹോസ്റ്റലിലെ അഞ്ച് മുതൽ പത്ത് വരെയുള്ള വിദ്യാർഥികൾക്ക് ഈ അധ്യയന വർഷം ട്യൂഷൻ നൽകുന്നതിന് അധ്യാപികമാരെ തെരഞ്ഞെടുക്കുന്നു. ഹൈസ്‌കൂൾ വിഭാഗത്തിലേക്ക് ഹിന്ദി, കണക്ക്, സയൻസ് ( നാച്വറൽ സയൻസ്, ഫിസിക്കൽ സയൻസ്) ഇംഗ്ലീഷ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ ബിരുദവും ബി എഡും ഉള്ളവർക്കും യു പി വിഭാഗത്തിൽ ബിരുദവും ബി എഡ് ടി ടി സി യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. ഹിന്ദി രണ്ടാം ഭാഷ എടുത്തവർക്കു മുൻഗണ. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പു സഹിതം ജൂൺ 30 നകം കണ്ണൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർക്ക് അപേക്ഷ സമർപ്പിക്കണം. ഫോൺ: 9605789459

താത്കാലിക നിയമനം

സൈനിക ക്ഷേമ വകുപ്പിനു കീഴിലുള്ള കെക്‌സ്‌കോൺ മുഖാന്തിരം കേരളഫെഡിന്റെ കരുനാഗപ്പള്ളി ഓയിൽ കോംപ്ലക്‌സിൽ നിലവിലുള്ള ഒഴിവുകളിലേക്ക് താത്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് മാനേജർ (ഫിനാൻസ് ആൻഡ് ഓഡിറ്റ്), അക്കൗണ്ടന്റ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ. യോഗ്യരായ വിമുക്ത ഭടൻമാർക്കും അവരുടെ ആശ്രിതർക്കും അപേക്ഷിക്കാം.

അസിസ്റ്റന്റ് മാനേജർ തസ്തികയിൽ നിയമിക്കപ്പെടുന്നവർക്ക് പ്രതിമാസം 44,020 രൂപയും അക്കൗണ്ടന്റ് തസ്തികയിൽ 21,175 രൂപയും വേതനമായി ലഭിക്കും. വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ഡയറക്ടർ, സൈനിക് വെൽഫെയർ ആൻഡ് എം.ഡി. കെക്‌സ്‌കോൺ, കേരളാ സ്റ്റേറ്റ് എക്‌സ് സർവീസ്‌മെൻ കോർപ്പറേഷൻ, റ്റി.സി. 25/838, അമൃത ഹോട്ടലിന് എതിർ വശം, തൈക്കാട്, തിരുവനന്തപുരം-695014 എന്ന വിലാസത്തിലെ kex_con@yahoo.co.in എന്ന ഇ-മെയിലിലോ ലഭിക്കണം. അവസാന തീയതി ജൂലൈ 15. കൂടുതൽ വിവരങ്ങൾക്ക്: 0471 2320772, 2320771.


English Summary: Today’s Vacancies (28/06/2022)

Share your comments

Stihl India

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine