1. News

ഇന്നത്തെ ജോലി ഒഴിവുകൾ (26/06/2022)

സൈനിക ക്ഷേമ വകുപ്പിനു കീഴിലുള്ള കെക്‌സ്‌കോൺ മുഖാന്തിരം കേരളഫെഡിന്റെ കരുനാഗപ്പള്ളി ഓയിൽ കോംപ്ലക്‌സിൽ നിലവിലുള്ള ഒഴിവുകളിലേക്ക് താത്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് മാനേജർ (ഫിനാൻസ് ആൻഡ് ഓഡിറ്റ്), അക്കൗണ്ടന്റ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ. യോഗ്യരായ വിമുക്ത ഭടൻമാർക്കും അവരുടെ ആശ്രിതർക്കും അപേക്ഷിക്കാം.

Meera Sandeep
Vacancies Today (26/06/2022)
Vacancies Today (26/06/2022)

താത്കാലിക നിയമനം

സൈനിക ക്ഷേമ വകുപ്പിനു കീഴിലുള്ള കെക്‌സ്‌കോൺ മുഖാന്തിരം കേരളഫെഡിന്റെ കരുനാഗപ്പള്ളി ഓയിൽ കോംപ്ലക്‌സിൽ നിലവിലുള്ള ഒഴിവുകളിലേക്ക് താത്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് മാനേജർ (ഫിനാൻസ് ആൻഡ് ഓഡിറ്റ്), അക്കൗണ്ടന്റ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ. യോഗ്യരായ വിമുക്ത ഭടൻമാർക്കും അവരുടെ ആശ്രിതർക്കും അപേക്ഷിക്കാം.

അസിസ്റ്റന്റ് മാനേജർ തസ്തികയിൽ നിയമിക്കപ്പെടുന്നവർക്ക് പ്രതിമാസം 44,020 രൂപയും അക്കൗണ്ടന്റ് തസ്തികയിൽ 21,175 രൂപയും വേതനമായി ലഭിക്കും. വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ഡയറക്ടർ, സൈനിക് വെൽഫെയർ ആൻഡ് എം.ഡി. കെക്‌സ്‌കോൺ, കേരളാ സ്റ്റേറ്റ് എക്‌സ് സർവീസ്‌മെൻ കോർപ്പറേഷൻ, റ്റി.സി. 25/838, അമൃത ഹോട്ടലിന് എതിർ വശം, തൈക്കാട്, തിരുവനന്തപുരം-695014 എന്ന വിലാസത്തിലെ kex_con@yahoo.co.in എന്ന ഇ-മെയിലിലോ ലഭിക്കണം. അവസാന തീയതി ജൂലൈ 15.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (23/06/2022)

ജോലി ഒഴിവ്

വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിൽ കുറ്റിച്ചൽ പ്രവർത്തിക്കുന്ന മന്തിക്കളം പകൽവീടിൽ ഒരു കെയർടേക്കർ (സ്ത്രീ) തസ്തികയിലും കാട്ടാക്കട കുളത്തോട്ടുമല വൃദ്ധസദനത്തിൽ രണ്ടു മൾട്ടി ടാസ്‌ക്ക് കെയർ പ്രൊവൈഡർ (പുരുഷൻ) തസ്തികയിലും ഒഴിവുണ്ട്. അപേക്ഷകർ എസ്.എസ്.എൽ.സി പാസായവരും ജെറിയാട്രിക് കെയറിൽ പരിജ്ഞാനമുള്ളവരുമായിരിക്കണം. പ്രായപരിധി 25നും 45നും ഇടയ്ക്ക്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളവർക്ക് മുൻഗണന. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 15. അപേക്ഷകൾ ശിശുവികസന പദ്ധതി ഓഫീസർ, ഐ.സി.ഡി.എസ് വെള്ളനാട്, വെള്ളനാട് പി.ഒ., 695543 വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് 8289849293 എന്ന നമ്പരിൽ ബന്ധപ്പെടാം.

താത്ക്കാലിക നിയമനം

മഹാരാജാസ് കോളേജില്‍ വൊക്കേഷണല്‍ കോഴ്സുകളുടെ (ബി.എസ്.സി ഫിസിക്സ് ഇന്‍സ്ട്രുമെന്‍റേഷന്‍, ബി.എസ്.സി കെമിസ്ട്രി എന്‍വിയോണ്‍മെന്‍റ്) 2022-23 അധ്യയന വര്‍ഷത്തെ നടത്തിപ്പിലേക്കായി ലാബ് അറ്റന്‍ഡര്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായുളള ഇന്‍റര്‍വ്യൂ ജൂൺ 30-ന് രാവിലെ 10.30 ന് നടത്തുന്നു. ലാബ് അറ്റന്‍ഡറായി ജോലി ചെയ്തിട്ടുളള പ്രവൃത്തി പരിചയം അഭികാമ്യം. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പ്രിന്‍സിപ്പാള്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  കോളേജ് വെബ്സൈറ്റായ www.maharaja’s.ac.in സന്ദര്‍ശിക്കുക.

ബന്ധപ്പെട്ട വാർത്തകൾ: ബാങ്ക് ഓഫ് ബറോഡയിലെ നിരവധി ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു

കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ നിയമനത്തിന്  അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ആലുവയില്‍ പ്രവര്‍ത്തിക്കുന്ന ഗവ പ്രീ എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ ഡാറ്റാ  എന്‍ട്രി, ഡി.ടി.പി കോഴ്‌സുകളുടെ പരിശീലനത്തിനായി കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടറെ കരാറടിസ്ഥാനത്തില്‍ നിയിക്കുന്നതിനായി യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത ഏതെങ്കിലും വിഷയത്തിലുളള ബിരുദവും പിജിഡിസിഎ യും ഉളളവരായിരിക്കണം. കൂടാതെ വേര്‍ഡ് പ്രോസസിംഗ്, എം.എസ് വേഡ്, സ്‌പ്രെഡ് ഷീറ്റ് പാക്കേജ്, ഡി.ടി.പി, ഐ.എസ്.എം എന്നിവയില്‍ പരിഞ്ജാനം ഉളളവരായിരിക്കണം.

കമ്പ്യൂട്ടര്‍  കോഴ്‌സ് പരിശീലനത്തില്‍ മുന്‍പരിചയമുളളവര്‍ക്കു  മുന്‍ഗണന  നല്‍കും. താത്പര്യമുളളവര്‍ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, ജാതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂലൈ 20 ന് വൈകിട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം.

എസ്.സി/എസ്.ടി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് മുന്‍ഗണന നല്‍കും. വൈകി ലഭിക്കുന്നതോ അപൂര്‍ണമായതോ ആയ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രിന്‍സിപ്പല്‍ ഗവ പ്രീ എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്റര്‍, സബ് ജോയില്‍ റോഡ്, ബൈ ലെയ്ന്‍, ആലുവ, ഫോണ്‍ 0484-2623304.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (22/06/2022)

വാക് -ഇന്‍ ഇന്റര്‍വ്യൂ

സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി (സി-ഡിറ്റ്) യുടെ ഒപ്റ്റിക്കല്‍ ഇമേജ് പ്രോസസിംഗ് ആന്‍ഡ് സെക്യൂരിറ്റി പ്രോഡക്ട്‌സ് ഡിവിഷനിലേക്ക് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ കാഷ്വല്‍ ജീവനക്കാരെ നിയമിക്കുന്നതിന് വാക് -ഇന്‍ -ഇന്റര്‍വ്യൂ നടത്തുന്നു.

ജൂണ്‍ 28 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് അഭിമുഖം. പത്താം ക്ലാസും ഏതെങ്കിലും ഐ.ടി.ഐ  ട്രേഡില്‍ ലഭിച്ച നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റുമാണ് യോഗ്യത. പ്രതിദിന വേതനം 650 രൂപ. താത്പര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം രാവിലെ 10 ന് മുന്‍പ് തിരുവല്ലം സി-ഡിറ്റ് മെയിന്‍ ക്യാമ്പസില്‍ ഹാജരാകണമെന്ന് രജിസ്ട്രാര്‍ അറിയിച്ചു.

ഇസിജി ടെക്‌നീഷ്യൻ ഒഴിവ്; വോക്-ഇൻ-ഇന്റർവ്യൂ

കോട്ടയം: വൈക്കം താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിലെ താത്കാലിക ഒഴിവിൽ ഇ.സി.ജി. ടെക്‌നീഷ്യനെ നിയമിക്കുന്നതിന് വോക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. വി.എച്ച്. എസ്.ഇ.ഇ.സി.ജി. ആൻഡ് ഓഡിയോമെട്രിക് ടെക്നോളജിയാണ്  യോഗ്യത. പി.എസ്.സി. നിഷ്‌കർഷിക്കുന്ന യോഗ്യത വേണം. സർക്കാർ മേഖലയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. 40 വയസാണ് പ്രായപരിധി. താത്പര്യമുള്ളവർ 28ന് രാവിലെ 11ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിലെത്തണം.

അതിഥി അധ്യാപക നിയമനം

പുല്ലാനൂര്‍ ഗവ. വി.എച്ച്.എസ്.ഇ സ്‌കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ നോണ്‍ വൊക്കേഷണല്‍ ഫിസിക്‌സ് (സീനിയര്‍), വൊക്കേഷണല്‍ ടീച്ചര്‍ സിവില്‍ വിഷയങ്ങളില്‍ അതിഥി അധ്യാപക നിയമനം. ജൂണ്‍ 28ന് പകല്‍ 11ന് നിയമന അഭിമുഖം നടത്തും.താല്‍പ്പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അ്സ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ടെത്തണം.

കേരള വനിതാ കമ്മിഷനിൽ ഡപ്യൂട്ടേഷൻ ഒഴിവ്

കേരള വനിതാ കമ്മിഷനിൽ ഒഴിവുള്ള ഒരു ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന സെക്രട്ടറി, കേരള വനിതാ കമ്മിഷൻ, പി.എം.ജി, പട്ടം പാലസ് പി.ഒ, തിരുവനന്തപുരം - 695004 എന്ന വിലാസത്തിൽ ജൂലൈ 12നകം ലഭിക്കണം.

English Summary: Vacancies Today (26/06/2022)

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds