മേട്രണ്‍ തസ്തികയിലേക്ക് നിയമനം
എറണാകുളം ജില്ലയിലെ അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തിലെ മേട്രണ്‍ (വനിത) തസ്തികയിലേക്ക് താത്ക്കാലികമായി നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും മേട്രണ്‍ തസ്തികയില്‍ ആറ് മാസത്തെ പ്രവര്‍ത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18 മുതൽ 41 വരെ. നിയമാനുസൃത വയസിളവ് ബാധകം. ഭിന്നശേഷിക്കാരും പുരുഷന്മാരും അര്‍ഹരല്ല.
നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസൽ സര്‍ട്ടിഫിക്കറ്റുകളും സഹിതം മെയ് 16ന് മുമ്പ് അതാത് എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിൽ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0484 2422458.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (28/04/2022)
മഹാരാജാസ് കോളേജില്‍ ജോലി ഒഴിവ്
എറണാകുളം മഹാരാജാസ് കോളേജില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഓഫീസ് അറ്റന്‍ഡന്റ്, പാര്‍ട്ട് ടൈം ക്ലാര്‍ക്ക് എന്നീ തസ്തികകളിലേക്ക് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മെയ് 17-ന് ഇന്റര്‍വ്യൂ നടത്തും. താത്പര്യമുളളവര്‍ അന്നേ ദിവസം രാവിലെ 11-ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജില്‍ ഹാജരാകണം.
യോഗ്യത: സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍:- അംഗീകൃത സര്‍വകലാശാലയില്‍ നിന്നുളള കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലക്കേഷന്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിടെക് ബിരുദം. ഓട്ടോണമസ് കോളേജില്‍ പരീക്ഷാ സെക്ഷനില്‍ മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും ഏതെങ്കിലും വിഷയത്തിലുളള ബിരുദം/ഡിപ്ലോമ, കമ്പ്യൂട്ടര്‍ പരിഞ്ജാനം, ഓട്ടോണമസ് കോളേജില്‍ പരീക്ഷാ സെക്ഷനില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം. ഓഫീസ് അറ്റന്‍ഡന്റ് പ്‌ളസ് ടു തലത്തില്‍ അല്ലെങ്കില്‍ തത്തുല്യ യോഗ്യത കമ്പ്യൂട്ടര്‍ പരിഞ്ജാനം, ഓട്ടോണമസ് കോളേജില്‍ പരീക്ഷാ സെക്ഷനില്‍ രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം. പാര്‍ട്ട് ടൈം ക്‌ളര്‍ക്ക് അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും ഏതെങ്കിലും വിഷയത്തിലുളള കമ്പ്യൂട്ടര്‍ പരിഞ്ജാനം.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (26/04/2022)
എ.വി.ടി.എസ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ താത്ക്കാലിക ഒഴിവ്
എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ എ.വി.ടി.എസ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഈഴവ മുന്‍ഗണനാ (ഇവരുടെ അഭാവത്തില്‍ മറ്റു വിഭാഗക്കാരേയും പരിഗണിക്കും) വിഭാഗത്തിനു സംവരണം ചെയ്ത ഒരു താത്ക്കാലിക ഒഴിവ് നിലവിലുണ്ട്.
യോഗ്യത: എന്‍.സി.വി.ടി ടൂള്‍ ആന്റ് ഡൈ മേക്കിംഗും ഏഴു വര്‍ഷത്തെ പ്രവൃത്തി പരിചയവും/ ഡിപ്‌ളോമ ഇന്‍ മെക്കാനിക്കല്‍ അല്ലെങ്കില്‍ ടൂള്‍ ആന്റ് ഡൈയും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും/ എഞ്ചിനീയറിംഗ് ഡിഗ്രിയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും. ശമ്പള സ്‌കെയില്‍: 43400-91200. പ്രായം 18 - 41 വയസ് (നിയമാനുസൃത വയസിളവ് ബാധകം)
നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ഫിക്കറ്റുകള്‍ സഹിതം മെയ് ഏഴിന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്സിക്യുട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുവര്‍ ബന്ധപ്പെട്ട നിയമനാധികാരിയില്‍ നിന്നുള്ള എന്‍ഒസി ഹാജരാക്കണം. 1960 ലെ ഷോപ്സ് & കൊമേഴ്സ്യല്‍ എസ്റ്റാബ്‌ളിഷ്മെന്റ് നിയമനത്തിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്നു ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ് (രണ്ട്), ഫാക്ടറി ആക്ടിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്പെക്ടര്‍/ ജോയിന്റ് ഡയറക്ടര്‍ എന്നിവരും സാക്ഷ്യപ്പെടുത്തിയിരിക്കണം.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (24/04/2022)
വാച്ച്മാൻ നിയമനം
കുന്നംകുളം ഗവ.പോളിടെക്നിക്ക് കോളേജിൽ വാച്ച്മാൻ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ഏഴാം ക്ലാസാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റ് സഹിതം മെയ് 4ന് രാവിലെ 11 മണിക്ക് കോളേജ് ഓഫീസിൽ അഭിമുഖത്തിന് എത്തിച്ചേരണം. ഫോൺ:04885 -226581
അപേക്ഷ ക്ഷണിച്ചു
പട്ടികവർഗ വികസന വകുപ്പിന് കീഴിൽ ചാലക്കുടിയിൽ പ്രവർത്തിച്ചു വരുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളിൽ എം സി ആർ ടി തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്ന് (Any Degree with B.Ed) അപേക്ഷ ക്ഷണിച്ചു. റസിഡൻഷ്യൽ സ്വഭാവമുള്ളതിനാൽ സ്കൂളുകളിൽ താമസിച്ച് ജോലി ചെയ്യാൻ താൽപ്പര്യമുള്ളവർ അപേക്ഷിക്കുക. അപേക്ഷയോടൊപ്പം ബയോഡാറ്റ, യോഗ്യത, വയസ്, ജാതി എന്നീ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം മെയ് 5ന് മുമ്പായി ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസർ,
ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ, ചാലക്കുടി-680307 എന്ന വിലാസത്തിൽ അയക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നിബന്ധനകൾക്ക് വിധേയമായി 2023 മാർച്ച് 31 വരെയാണ് കരാർ നിയമനം നൽകുക. കരാർ കാലാവധിയിൽ 32,560 രൂപ പ്രതിമാസ വേതനമായി ലഭിക്കും. ഫോൺ: 0480-2706100
സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഒഴിവുകൾ
മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് ഫിസിഷ്യനെയും രാത്രികാല ഒ.പിയിലേയ്ക്ക് രണ്ട് ഡോക്ടർമാരെയും താൽക്കാലികമായി നിയമിക്കുന്നു. അപേക്ഷകർ മെയ് 5ന് വൈകിട്ട് 5 മണിക്ക് മുൻപായി ബന്ധപ്പെട്ട രേഖകൾ സഹിതം സാമൂഹികാരോഗ്യ കേന്ദ്രം ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.
Share your comments