<
  1. News

ഇന്ന് ലോക ക്ഷീരദിനം :പാലു വാങ്ങാം ഇനി ക്ഷീരദൂതൻ ആപ്പിലൂടെ

ഇന്ന് ലോക ക്ഷീരദിനം. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഭക്ഷ്യ കാര്ഷിക സംഘടനയുടെ ആഹ്വാന പ്രകാരം 2001 മുതലാണ് എല്ലാ വര്ഷവും ജൂണ് ഒന്നാം തീയതി ലോക ക്ഷീരദിനമായി കൊണ്ടാടാന് ആരംഭിച്ചത്. പാലിനെ ആഗോള ഭക്ഷണമായി കണ്ട് അതിന്റെ പ്രാധാന്യം മനസിലാക്കുക എന്നതാണ് ദിനാചരണത്തിന്റെ ലക്ഷ്യം. ക്ഷീരോല്പാദന മേഖലയിലെ വിവിധ പ്രവര്ത്തനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും ഈ ദിനം ഉപയോഗപ്പെടുത്തുന്നു.

Asha Sadasiv

ഇന്ന് ലോക ക്ഷീരദിനം. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ ആഹ്വാന പ്രകാരം 2001 മുതലാണ് എല്ലാ വര്‍ഷവും ജൂണ്‍ ഒന്നാം തീയതി ലോക ക്ഷീരദിനമായി കൊണ്ടാടാന്‍ ആരംഭിച്ചത്. പാലിനെ ആഗോള ഭക്ഷണമായി കണ്ട് അതിന്റെ പ്രാധാന്യം മനസിലാക്കുക എന്നതാണ് ദിനാചരണത്തിന്റെ ലക്ഷ്യം. ക്ഷീരോല്‍പാദന മേഖലയിലെ വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും ഈ ദിനം ഉപയോഗപ്പെടുത്തുന്നു. കേരളത്തില്‍ വിവിധ പരിപാടികളോടെ ക്ഷീരദിനം ആചരിക്കും. ക്ഷീര ദിനവുമായി ബന്ധപ്പെട്ട് രാവിലെ ഒന്‍പത് മണിക്ക് മൃഗസംരക്ഷണ മന്ത്രി കെ.രാജു ഫെയ്‌സ്ബുക്ക് പേജിലൂടെ ക്ഷീരകര്‍ഷകരുമായി സംവദിക്കും. തുടര്‍ന്ന് ജില്ലയിലെ ക്ഷീരസഹകരണ സംഘങ്ങളില്‍ പതാക ഉയര്‍ത്തല്‍, ഫലവൃക്ഷത്തൈ നടീല്‍ എന്നിവയും സംഘടിപ്പിക്കും.

ക്ഷീരദിനത്തോട് ആനുബന്ധിച്ച് കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ ന്യായമായ വിലയ്ക്ക് വിൽക്കാൻ കഴിയുന്ന രീതിയിലും ഉപഭോക്താക്കൾക്ക് തൊട്ടടുത്ത ക്ഷീര കർഷകനിൽനിന്നു ശുദ്ധമായ പാൽ വാങ്ങാൻ കഴിയുന്ന രീതിയിലുമുള്ള ക്ഷീര ദൂതൻ ആപ്പും മന്ത്രി പുറത്തിറക്കും.  കേരളത്തിൽ 1400ൽപ്പരം വരുന്ന മിൽമ ക്ഷീരസംഘങ്ങൾ വഴി 17.56 ലക്ഷം ലീറ്റർ പാൽ പ്രതിദിനം സംഭരിക്കുന്നുണ്ട്. കേരളത്തിന്റെ പ്രതിദിന പാൽ ഉപഭോഗം 82 ലക്ഷം ലീറ്റർ ആണ്. പരമ്പരാഗത ക്ഷീര സംഘങ്ങളും പ്രാദേശിക വിപണനവുമാണ് ബാക്കി പാലിന്റെ ആവശ്യകത നിറവേറ്റുന്നുത്. 2.5 ലക്ഷം ലീറ്റർ പാൽ മിൽമ പ്രതിദിനം പുറത്തുനിന്നു കൊണ്ടുവരുന്നുമുണ്ട്. കേരളം വൈകാതെതന്നെ പാലുൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിച്ചേക്കും...

എന്താണ് ക്ഷീര ദൂതൻ ( About Ksheera doodhan APP)

പാൽ വിൽപനയിൽ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള ഘടകം, ഗവൺമെന്റ് എൻജിനീയറിംഗ് കോളജ് തൃശൂർ എന്നിവയുമായി സഹകരിച്ച് ഈവ് ഡവലപ്പേഴ്സ് ആണ് ക്ഷീര ദൂതൻ എന്ന ആപ് തയാറാക്കിയിരിക്കുന്നത്.  പ്രാദേശിക ഉപഭോക്താക്കളെയും ക്ഷീര കർഷകരെയും ബന്ധിപ്പിക്കുക എന്നതാണ് ഈ ആപ്പിലൂടെ ലക്ഷ്യംവയ്ക്കുന്നത്. അപ്ലിക്കേഷനിലൂടെ ഉപഭോക്താക്കൾക്കും ക്ഷീരകർഷകർക്കും പരസ്പരം ആശയവിനിമയം നടത്താൻ കഴിയും. മാത്രമല്ല ക്ഷീരകർഷകർക്ക് സമീപത്തുള്ള ഉപഭോക്താക്കളെ കണ്ടെത്താനും, ഉപഭോക്താക്കൾക്ക് അടുത്തുള്ള ക്ഷീരകർഷകരെ കണ്ടെത്താനും ആപ് സഹായിക്കും. അപ്ലിക്കഷൻ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എങ്ങനെ ഉപയോഗിക്കണം?  (How to use it)

മൊബൈൽ ഡാറ്റയും ജി‌പി‌എസും പ്രവർത്തനക്ഷമമാക്കുക അപ്ലിക്കേഷൻ തുറക്കുക ‘Sign In with Google’ എന്ന നീല ബട്ടണിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് നിങ്ങളെ സൈൻ-ഇൻ പേജിലേക്ക് നയിക്കും. നിങ്ങളുടെ ജി–മെയിൽ ഐഡിയും പാസ്‌വേഡും നൽകി സൈൻ ഇൻ ചെയ്യുന്നതിന് നൽകുക (സാധാരണ നടപടിക്രമം). നിങ്ങളെ രജിസ്ട്രേഷൻ പേജിലേക്ക് നയിക്കും. ചോദിക്കുന്ന എല്ലാ വിശദാംശങ്ങളും നൽകുക. ‘Submit’ എന്ന നീല ബട്ടൺ ക്ലിക്ക് ചെയ്യുക.

  1. നിങ്ങൾ കർഷകനാണെങ്കിൽ ( if you are a farmer)

മുകളിലുള്ള ഘട്ടങ്ങൾക്കു ശേഷം സമീപത്തുള്ള ഉപഭോക്താക്കളെയും അവരുടെ വിശദാംശങ്ങളെയും കാണിക്കുന്ന ഒരു ജാലകത്തിലേക്ക് നിങ്ങളെ നയിക്കും. നിങ്ങൾക്ക് ഫോൺ നമ്പറിൽ സ്പർശിച്ച് നിങ്ങളുടെ ഫോണിൽനിന്നു തന്നെ വിളിക്കാനും കഴിയും.

  1. നിങ്ങൾ ഉപഭോക്താവാണെങ്കിൽ ( if you are a consumer)

മുകളിലുള്ള ഘട്ടങ്ങൾക്ക് ശേഷം സമീപത്തുള്ള ക്ഷീരകർഷകരെയും അവരുടെ വിശദാംശങ്ങളും കാണിക്കുന്ന ഒരു ജാലകത്തിലേക്ക് നിങ്ങളെ നയിക്കും.  നിങ്ങൾക്ക് ഫോൺ നമ്പറിൽ സ്പർശിക്കാനും നിങ്ങളുടെ ഫോണിൽനിന്ന് തന്നെ വിളിക്കാനും കഴിയും.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുകസുഭിക്ഷ കേരളം ജൈവഗൃഹം -കാര്‍ഷികവിളകള്‍ക്കൊപ്പം മൃഗപരിപാലനം, കോഴി, മത്സ്യം, താറാവ്, തേനിച്ച എന്നിവയെല്ലാം ഉള്‍പ്പെടുത്തി കര്‍ഷകന് കുറഞ്ഞ ഭൂമിയില്‍ നിന്നും പരമാവധി ആദായം ഉറപ്പിക്കുന്ന സംയോജിത കൃഷിരീതി.

English Summary: Today World diary day : one can buy milk through ksheera doodhan APP

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds