
അങ്കണവാടി വർക്കർ/ഹെൽപ്പർ: അപേക്ഷ ക്ഷണിച്ചു
ICDS അർബൻ 2 പരിധിയിലെ അങ്കണവാടികൾക്ക് വേണ്ടി സൗജന്യമായി വസ്തു വിട്ടു നൽകിയവരുടെ ആശ്രിതരെ അങ്കണവാടി വർക്കർ/ ഹെൽപ്പർ ജോലിക്കു പരിഗണിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 15 ദിവസത്തിനകം ICDS അർബൻ2, പൂജപ്പുര ഓഫീസിൽ അപേക്ഷ നൽകണം.
അങ്കണവാടി വർക്കർ/ ഹെൽപ്പർ ജോലിയിൽ ഇരിക്കവേ മരണമടഞ്ഞവരുടെ ആശ്രിതർക്കും വർക്കർ/ ഹെൽപ്പർ ജോലിക്കു പരിഗണിക്കുന്നതിന് വേണ്ടി 15 ദിവസത്തിനകം ICDS അർബൻ2, പൂജപ്പുര ഓഫീസിൽ അപേക്ഷ നൽകണം. വിലാസം ശിശുവികസനപദ്ധതി ഓഫീസറുടെ കാര്യാലയം, തിരുവനന്തപുരം അർബൻ II, വി.ടി.സി കോമ്പൗണ്ട്, പൂജപ്പുര.പിഒ, തിരുവനന്തപുരം. ഫോൺ: 0471-2343626, Email: [email protected].
ബന്ധപ്പെട്ട വാർത്തകൾ: എൻസിഇആർടിയിലെ 347 ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം
ഡെപ്യൂട്ടേഷൻ ഒഴിവ്
സാംസ്‌കാരിക വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ 63700- 123700 രൂപ ശമ്പള സ്‌കെയിലിൽ ഡെപ്യൂട്ടി ഡയറക്ടറുടെ തസ്തികയിൽ ഒരു വർഷത്തെ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാർ വകുപ്പുകളിൽ അണ്ടർ സെക്രട്ടറി/ സമാന തസ്തികയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് മേലധികാരി മുഖേന നിശ്ചിത പ്രൊഫോർമയിൽ അപേക്ഷ നൽകാം. അപേക്ഷകർ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ മുഖേന നിയമനം നേടിയവരും 63700 – 123700 രൂപ ശമ്പള സ്‌കെയിലിൽ ജോലി ചെയ്യുന്നവരും അംഗീകൃത സർവ്വകലാശാലയിൽ നിന്ന് കലാ, സാഹിത്യം, ചരിത്രം എന്നീ വിഷയങ്ങളിൽ ഏതെങ്കിലുമൊന്നിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയവരുമായിരിക്കണം.
അപേക്ഷകൾ ഡയറക്ടർ, സാംസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയം അനന്തവിലാസം കൊട്ടാരം, ഫോർട്ട് പി.ഒ, തിരുവനന്തപുരം – 23 എന്ന വിലാസത്തിൽ മെയ് 10 നകം ലഭിക്കണം. ഫോൺ: 0471-2478193, Email: [email protected], [email protected].
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (30/04/2023)
ആന്ത്രോപോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിൽ ജോയിന്റ് ഡയറക്ടർ
ആന്ത്രോപോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിൽ ജോയിന്റ് ഡയറക്ടറുടെ ഒരു ഒഴിവിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര, സംസ്ഥാന, പൊതുമേഖലാ, സ്വയംഭരണ പദവിയുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.
56 വയസാണ് പ്രായപരിധി. ബയോഡേറ്റ, ബന്ധപ്പെട്ട മറ്റ് രേഖകൾ എന്നിവ അടങ്ങുന്ന അപേക്ഷ ഡയറക്ടർ, ആന്ത്രോപോളജിക്കൽ സർവേ ഓഫ് ഇന്ത്യ, ഗവൺമെന്റ് ഓഫ് ഇന്ത്യ, മിനിസ്ട്രി ഓഫ് കൾച്ചർ, 27, ജവഹർലാൽ നെഹ്‌റു റോഡ്, കൊൽക്കത്ത – 700016 എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾ ‘എംപ്ലോയ്‌മെന്റ് ന്യൂസി‘ൽ ലഭ്യമാണ്.
ബന്ധപ്പെട്ട വാർത്തകൾ: യൂപിഎസ്സി റിക്രൂട്ട്മെന്റ് 2023: സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സിലെ ഒഴിവുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം
വിവരവകാശ കമ്മീഷണർ ഒഴിവ്
സംസ്ഥാന വിവരാവകാശ കമ്മീഷനിൽ വിവരാവകാശ കമ്മീഷണറുടെ നിലവിലുള്ള ഒരു ഒഴുവിലേക്കും രണ്ട് പ്രതീക്ഷിത ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചു. വിവരാവകാശ നിയമം 2005, വിവരാവകാശ നിയമം ഭേദഗതി ആക്ട് 2019 എന്നിവയിൽ നിഷ്കർഷിച്ച പ്രവൃത്തി പരിചയം, കഴിവ് തെളിയിച്ചിട്ടുള്ള മേഖലകൾ എന്നീ വിവരം സഹിതം മെയ് 20ന് വൈകുന്നേരം 5 മണിക്ക് മുമ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, പൊതുഭരണ (ഏകോപനം) വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം- 695 001 എന്ന വിലാസത്തിലോ [email protected] എന്ന ഇ-മെയിൽ വിലാസത്തിലോ അപേക്ഷ ലഭിക്കണം. കൂടുതൽ വിവരങ്ങളും അപേക്ഷിക്കാനുള്ള പ്രൊഫോർമയും www.gad.kerala.gov.in ൽ ലഭിക്കും.
Share your comments