അങ്കണവാടി വര്‍ക്കര്‍ ഒഴിവ്
കോഴിക്കോട് റൂറല്‍ ഐ.സി.ഡിഎസ് പ്രൊജക്ടിന്റെ പരിധിയിലെ ഒളവണ്ണ, കടലുണ്ടി പഞ്ചായത്തുകളിലും ഫറോക്ക്, രാമനാട്ടുകര മുനിസിപ്പാലിറ്റി മേഖലകളിലും പ്രവര്‍ത്തിക്കുന്ന അങ്കണവാടികളിലെ വര്‍ക്കറുടെ സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. S.S.L.C പാസായവരും 2022 സെപ്തംബര്‍ ഒന്നിന് 18 നും 46 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി സെപ്തംബര്‍ 25. ഫോണ്‍-0495 2966305.
വനിതാ ഇന്‍സ്ട്രക്ടര്‍ നിയമനം
ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2021-2022 വര്‍ഷം നടപ്പിലാക്കിയ 'യെസ് അയാം' പദ്ധതിയുടെ ഭാഗമായി കക്കോടി, നരിക്കുനി ഗ്രാമപഞ്ചായത്തുകളില്‍ ആരംഭിക്കുന്ന പിങ്ക് ഫിറ്റ്നസ് സെന്ററിലേക്ക് (ജിം) താല്‍ക്കാലികമായി 2 വനിതാ ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. അതത് ഗ്രാമ പഞ്ചായത്തുകളില്‍ ഉളളവര്‍ക്ക് മുന്‍ഗണന. യോഗ്യത എം.പി.എഡ്/ബി.പി.എഡ്/ ഗവ. അംഗീകൃത ഫിറ്റ്നസ് ട്രെയിനര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് കഴിഞ്ഞവര്‍/ ആരോഗ്യവുമായി ബന്ധപ്പെട്ട് അംഗീകൃത യൂണിവേഴ്സിറ്റി തലത്തില്‍ ബിരുദ ബിരുദാനന്തര കോഴ്സുകള്‍ കഴിഞ്ഞവര്‍ എന്നിവര്‍ക്ക് മുന്‍ഗണന. വയസ് 25-40. അപേക്ഷകള്‍ സെപ്റ്റംബര്‍ 5ന് 5 മണിക്ക് മുമ്പായി ലഭിക്കേണ്ടതാണ്. ഫോണ്‍- 0495 2260272.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (31/08/2022)
അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് മെഡിക്കല്‍ കോളേജ് ഇംഹാന്‍സിലേക്ക് അസിസ്റ്റ്ന്റ് പ്രൊഫസര്‍ സൈകാട്രി തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ അപേക്ഷ office@imhans.ac.in എന്ന മെയിലേക്ക് അയക്കേണ്ടതാണ്. അവസാന തീയതി സെപ്തംബര്‍ 10ന് വൈകുന്നേരം അഞ്ചുമണി വരെ. ഫോണ്‍- 0495 2359352.
ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍- ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു
വനം,വന്യജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയുടെ (ഉപജീവനത്തിനുവേണ്ടി വനത്തെ ആശ്രയിച്ചു കഴിയുന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ട പട്ടിക വര്‍ഗക്കാര്‍ക്കായുള്ള പ്രത്യേക നിയമനം)(കാറ്റഗറി നം.92/2022,93/2022) ഒ.എം.ആര്‍ പരീക്ഷ സെപ്തംബര്‍ മൂന്നിന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെ നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ നിന്നും അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതാണ്. ജില്ലയില്‍ പരീക്ഷ എഴുതുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നത് സംബന്ധിച്ചുള്ള സംശയനിവാരണത്തിനായി പി.എസ്.സി ജില്ലാ ഓഫീസിലെ ഹെല്‍പ് ഡെസ്‌കുമായി ബന്ധപ്പെടാം. ഫോണ്‍- 0495 2371971.
ബന്ധപ്പെട്ട വാർത്തകൾ: എസ്ബിഐയിലെ 665 സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു
വാക്ക് ഇൻ ഇന്റർവ്യൂ
പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ തിരുവനന്തപുരം ഞാറനീലിയിൽ പ്രവർത്തിക്കുന്ന ഡോ.അംബേദ്കർ വിദ്യാനികേതൻ സി ബി എസ് ഇ സ്‌കൂളിൽ ടൂറിസം കോഴ്സ് പഠിപ്പിക്കുന്നതിന് റ്റി ജി റ്റി തസ്തികയിൽ കരാറടിസ്ഥാനത്തിൽ ഒഴിവുണ്ട്. വാക്ക് ഇൻ ഇന്റർവ്യൂ സെപ്റ്റംബർ രണ്ടിന് രാവിലെ 10 ന് നടക്കും. ട്രാവൽ ആൻഡ് ടൂറിസം, ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി എന്നിവയിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ബിരുദാനന്തര ബിരുദവും ഒരു വർഷത്തെ അധ്യാപന പരിചയവും വേണം. അല്ലെങ്കിൽ പ്ലസ് റ്റു വിന് ശേഷം ടൂറിസം ആൻഡ് ട്രാവൽ മാനേജ്‌മെന്റിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ബിരുദം/ഡിപ്ലോമയും സമാന മേഖലയിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം.
ഇംഗ്ലീഷ് സംസാരിക്കുന്നതിനുള്ള കഴിവും കമ്പ്യൂട്ടർ പരിജ്ഞാനവും നിർബന്ധം. താമസിച്ചു ജോലി ചെയ്യാൻ താല്പര്യമുള്ളവർ അപേക്ഷിച്ചാൽ മതി. ഉദ്യോഗാർത്ഥികൾ അപേക്ഷ, ബയോഡേറ്റ, യോഗ്യത, വയസ്സ്, ജാതി, മതം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതമെത്തണം. വിവരങ്ങൾക്ക് - 9946476343.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (30/08/2022)
തയ്യൽ ടീച്ചർ ഒഴിവ്
പട്ടികവർഗ വികസന വകുപ്പിനു കീഴിൽ തിരുവനന്തപുരം ഞാറനീലിയിൽ പ്രവർത്തിക്കുന്ന ഡോ. അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്‌കൂളിൽ 2022-23 അധ്യായന വർഷത്തേക്ക് തയ്യൽ പരിശീലകരെ തിരഞ്ഞെടുക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. അപേക്ഷകർ ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ്‌സ് ടെക്‌നോളജിയിൽ യോഗ്യത നേടിയിരിക്കണം. 01.03.2022ന് 39 വയസ് കഴിയാൻ പാടില്ല (എസ്.സി/എസ്.ടി മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് നിയമപരമായ വയസ്സിളവ് ബാധകം). 10000 രൂപയാണ് പ്രതിമാസ ഹോണറേറിയം. ഉദ്യോഗാർഥികൾ അപേക്ഷ, ബയോഡേറ്റ, യോഗ്യത, വയസ്, ജാതി, മതം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം സെപ്റ്റംബർ 15ന് രാവിലെ 10ന് ഡോ. അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്‌കൂളിൽ എത്തണം. വിവരങ്ങൾക്ക്: 0472 2846633.
ലിഫ്റ്റിങ് സൂപ്പർവൈസർ ഒഴിവ്
കോട്ടയം: കുടുംബശ്രീയുടെ ബോയ്‌ലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ (കേരള ചിക്കൻ) പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും ലിഫ്റ്റിങ് സൂപ്പർവൈസർ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു യോഗ്യതയുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 35 വയസ്സ്. ബ്രോയിലർ ഇൻഡസ്ട്രിയിൽ പ്രവർത്തി പരിചയമുളളവർക്ക് മുൻഗണന ലഭിക്കും.
അപേക്ഷഫോം കുടുംബശ്രീ സി.ഡി.എസ് ഓഫീസിൽ ലഭിക്കും. ബയോഡേറ്റ സെപ്റ്റംബർ 20ന് വൈകിട്ട് അഞ്ചുമണിക്കകം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാമിഷൻ, രണ്ടാം നില, ജില്ലാ പഞ്ചായത്ത് ഭവൻ, സിവിൽ സ്റ്റേഷൻ പി.ഒ., കോട്ടയം-686002 എന്ന വിലാസത്തിൽ നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2302049.
Share your comments