ഇ.ഇ.ജി ടെക്നീഷ്യന്‍ താൽക്കാലിക നിയമനം
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാസ്പ് പദ്ധതിയുടെ കീഴില്‍ ഇ.ഇ.ജി ടെക്നീഷ്യന്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താൽക്കാലിക നിയമനം നടത്തുന്നു.
യോഗ്യത പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം, ന്യൂറോ ടെക്നോളജി (രണ്ട് വർഷത്തെ കോഴ്‌സ്) കുറഞ്ഞത് ആറ് മാസം മെഡിക്കൽ കോളേജിൽ നിന്ന് ഇന്റേൺഷിപ്പ്, മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരവും കേരള പാരാമെഡിക്കൽ കൗൺസിലിൽ രജിസ്ട്രേഷൻ. പ്രായപരിധി 18-36.
ബന്ധപ്പെട്ട വാർത്തകൾ: കേന്ദ്ര തപാൽ വകുപ്പിൽ വിവിധ ഒഴിവുകൾ ; 29000 രൂപയിലേറെ ശമ്പളം
ആറു മാസ കാലയളവിലേക്ക് (179 ദിവസം) ദിവസ വേതനാടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. താത്പര്യമുളളവര്‍ വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി ആറിന് എറണാകുളം മെഡിക്കല്‍ സൂപ്രണ്ടിന്‍റെ കാര്യാലയത്തില്‍ രാവിലെ 10.30 ന് നടക്കുന്ന വാക്-ഇന്‍-ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കണം. അന്നേ ദിവസം രാവിലെ ഒമ്പതു മുതല്‍ 10 വരെ ആയിരിക്കും രജിസ്ട്രേഷന്‍. സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന നല്‍കും. ഫോൺ 0484-2754000.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (01/02/2023)
കരാർ നിയമനം
ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ തൃശ്ശൂർ റീജിയണിൽ ഓവർസിയർ (സിവിൽ) തസ്തികയിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തും. യോഗ്യതകളുള്ള ഉദ്യോഗാർഥികൾക്ക് ഫെബ്രുവരി 4ന് വൈകിട്ട് 3ന് കെ.എച്ച്.ആർ.ഡബ്ല്യൂ.എസ് തൃശ്ശൂർ റീജിയണൽ മാനേജരുടെ കാര്യാലയം (ജില്ലാ ആശുപത്രി, തൃശ്ശൂർ)-ൽ അഭിമുഖം നടത്തും.
താത്പര്യമുള്ളവർ അന്നേദിവസം 2.30ന് മുമ്പ് യോഗ്യത സർട്ടിഫിക്കറ്റുകളുടെയും, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഹാജരാകണം. കൂടുതൽവിവരങ്ങൾക്ക്: www.khrws.kerala.gov.in.
ബന്ധപ്പെട്ട വാർത്തകൾ: ഇന്റലിജൻസ് ബ്യൂറോയിൽ വിവിധ തസ്‌തികകളിലായി 1525 ഒഴിവുകൾ
Share your comments