ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
കളമശ്ശേരി ഗവ.ഐ ടി ഐ യില്‍ സി.എന്‍.സി ഷോര്‍ട്ട് ട്രെയിനിംഗ് ട്രേഡില്‍ (ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍) ഒരു ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ ഏഴിന് രാവിലെ 11 -ന് അസല്‍ രേഖകള്‍ സഹിതം കളമശ്ശേരി ഐടിഐയില്‍ ഹാജരാകണം. യോഗ്യത ബി ടെക്/ഡിപ്ലോമ/ ഐടിഐ (മെക്കാനിക്കല്‍), സിഎന്‍സി മെഷീനിലെ പരിജ്ഞാനം (Lathe/Milling)( FanuC/Siemens Controls), FanuC/Siemens പ്രോഗ്രാമിംഗ്, സിഎഡി, സിഎഎം സോഫ്റ്റ്വെയര്‍ എന്നിവയില്‍ പരിജ്ഞാനം. സ്റ്റേറ്റ്/നാഷണല്‍ നൈപുണ്യ മത്സരത്തില്‍ പങ്കാളിത്തം അഭിലഷണീയ യോഗ്യത ഫോണ്‍ 0484-2555505, 9947962615.
ട്രേഡ്സ്മാൻ ഒഴിവ്
സി.ഇ.ടി (കോളേജ് ഓഫ് എൻജിനീയറിങ് ട്രിവാൺഡ്രം)യിൽ വിവിധ വിഭാഗങ്ങളിലായി ട്രേഡ്സ്മാൻ തസ്തികയിലെ ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സിവിൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ് വിഭാഗങ്ങളിലായി വിവിധ തസ്തികകളിൽ ഒഴിവുകളുണ്ട്. എഴുത്തുപരീക്ഷയുടെയോ അഭിമുഖത്തിന്റെയോ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഉയർന്ന യോഗ്യതയുള്ളവരെയും പരിഗണിക്കും. പ്രായപരിധി 45 വയസ്സ്. താല്പര്യമുള്ളവർ ബയോഡേറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം ഒക്ടോബർ 11 ന് രാവിലെ 9.30 ന് ബന്ധപ്പെട്ട വിഭാഗത്തിലെത്തണം. വിവരങ്ങൾക്ക്: www.cet.ac.in. ഫോൺ: 0471- 2515561.
താൽക്കാലിക നിയമനം
കാക്കനാട് സ്ഥിതി ചെയ്യുന്ന സൈനിക റസ്റ്റ് ഹൗസിൽ ഭാഗിക തൂപ്പുകാരിയുടെ തസ്തികയിൽ മാസം അയ്യായിരം രൂപ വേതന നിരക്കിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകൾ സൈനികക്ഷേമ ഓഫിസർ, സിവിൽ സ്റ്റേഷൻ, കാക്കനാട് , എറണാകുളം682030 എന്ന വിലാസത്തിൽ ഒക്ടോബർ പത്തിന് മുൻപ് ലഭിച്ചിരിക്കേണ്ടതാണ്. നിശ്ചിത തിയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് 0484-2422239 എന്ന നമ്പറിൽ ബന്ധപ്പെടുക.
ബി.ആര്‍.സികളില്‍ ആയമാരുടെ ഒഴിവ്
ജില്ലയിലെ ബി.ആര്‍.സികളില്‍ സെക്കണ്ടറി വിഭാഗത്തില്‍ ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികളെ പരിപാലിക്കുന്നതിനായുള്ള ആയമാരുടെ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അഭിമുഖം ഒക്ടോബര്‍ 11ന് രാവിലെ 10.30ന് സമഗ്രശിക്ഷാ കേരളം കാസര്‍കോട് ജില്ലാ പ്രോജക്ട് ഓഫീസില്‍ നടക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, വാര്‍ഷികവരുമാനം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് എത്തണം. പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാവിന് മുന്‍ഗണന. ഫോണ്‍ 04994 230316.
പ്രൊബേഷന്‍ അസിസ്റ്റന്റ് അഭിമുഖം
സാമൂഹ്യനീതി വകുപ്പിന്റെ കാസര്‍കോട് ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ പ്രൊബേഷന്‍ അസിസ്റ്റന്റ് തസ്തികയിലെ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അഭിമുഖം ഒക്ടോബര്‍ 19ന് രാവിലെ 9.30ന് ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ നടക്കും. യോഗ്യത എം.എസ്.ഡബ്ല്യു, സാമൂഹ്യ പ്രവര്‍ത്തന മേഖലയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം. പ്രായപരിധി 40. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം കാസര്‍കോട് സിവില്‍ സ്റ്റേഷനില്‍ ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് എത്തണം. ഫോണ്‍ 04994 255366.
ഗസ്റ്റ് അധ്യാപക നിയമനം
മട്ടന്നൂർ ഗവ. പോളിടെക്‌നിക് കോളേജിൽ താൽക്കാലിക ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഒഴിവുകൾ: ട്രേഡ്‌സ്മാൻ ഷീറ്റ് മെറ്റൽ, ട്രേഡ്‌സ്മാൻ ഹീറ്റ് എഞ്ചിൻ-യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസിൽ കുറയാത്ത ഐ ടി ഐ/ ഡിപ്ലോമ, മാത്തമാറ്റിക്‌സ് അസി. പ്രൊഫസർ-യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനത്തിൽ കുറയാത്ത ബിരുദാനന്തര ബിരുദവും നെറ്റും. വയസ്സ്, യോഗ്യത, അധിക യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന അസ്സൽ പ്രമാണങ്ങളും പകർപ്പും ബയോഡാറ്റയും പാൻകാർഡും സഹിതം ഒക്ടോബർ ഏഴിന് രാവിലെ 11 മണിക്ക് പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ച്ചക്ക് ഹാജരാവുക. ഫോൺ: 0490 2471530.
വീട്ടുപടിക്കൽ മൃഗചികിത്സ: താൽക്കാലിക നിയമനം
ജില്ലയിലെ പേരാവൂർ, കല്ല്യാശ്ശേരി, കൂത്തുപറമ്പ് ബ്ലോക്കുകളിൽ വൈകീട്ട് ആറ് മണി മുതൽ രാവിലെ ആറ് വരെ വീട്ടുപടിക്കൽ മൃഗചികിത്സാ സേവനത്തിന് വെറ്ററിനറി ബുരുദദാരികളെ നിയമിക്കുന്നു. യോഗ്യത: ബിവിഎസ്‌സി ആൻഡ് എ എച്ച്. നിയമനം 90 ദിവസത്തേക്ക്. അസ്സൽ സർട്ടിഫിക്കറ്റും കെ വി സി രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും പകർപ്പും സഹിതം ഒക്ടോബർ 13ന് രാവിലെ 11 മണിക്ക് ജില്ലാ വെറ്ററിനറി ഓഫീസിൽ കൂടിക്കാഴ്ച്ചക്ക് ഹാജരാവുക. ഫോൺ: 0497 2700267.
വാക്ക് ഇൻ ഇന്റർവ്യു
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ലക്ചറർ ഇൻ റേഡിയേഷൻ ഫിസിക്സ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ വാക്ക് ഇൻ ഇന്റർവ്യു നടത്തും. ആറ് മാസക്കാലയളവിലേക്കാണ് നിയമനം. ഒരു ഒഴിവാണുള്ളത്. റേഡിയോളജിയിൽ പോസ്റ്റ് എം.എസ്‌സി ഡിപ്ലോമ/ എം.എസ്‌സി മെഡിക്കൽ ഫിസിക്സ് അല്ലെങ്കിൽ മറ്റേതെങ്കിലും ബിരുദാനന്തരം ബിരുദം/ എഇആർബിയുടെ അംഗീകാരമുള്ള ഡിപ്ലോമയോ അടിസ്ഥാനയോഗ്യതയും ഒരു വർഷത്തെ ഇന്റേൺഷിപ്പുമുള്ളവർക്കോ, ബിഎആർസിയുടെ ആർഎസ്ഒ മെഡിക്കൽ സർട്ടിഫിക്കറ്റുള്ളവർക്കുമാണ് അപേക്ഷിക്കാൻ യോഗ്യത. പ്രതിമാസ വേതനം 57,700 രൂപ. ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും ഒരു സെറ്റ് സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഒക്ടോബർ 10ന് രാവിലെ 10.30ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2528855, 2528386.
ഫിസിക്‌സ് അദ്ധ്യാപക ഒഴിവ്
പട്ടികവർഗ വികസന വകുപ്പിനു കീഴിൽ തിരുവനന്തപുരം ഞാറനീലിയിൽ പ്രവർത്തിക്കുന്ന ഡോ. അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്‌കൂളിൽ 2022-23 അദ്ധ്യയന വർഷത്തേക്ക് പി.ജി.റ്റി ഫിസിക്‌സ് വിഷയം പഠിപ്പിക്കുന്നതിന് കരാർ/ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തും. എം. എസ് സി ഫിസിക്‌സ്, ബി.എഡ്, സെറ്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നെറ്റ് അഭിലക്ഷണീയ യോഗ്യതയാണ്. 1,205 രൂപ ദിവസവേതനമായി പ്രതിമാസം 36,000 രൂപയാണ് പ്രതിഫലം.
ഇംഗ്ലീഷ് സംസാരിക്കുന്നതിനു കഴിവുള്ളവരും കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവരുമായിരിക്കണം. ഉദ്യോഗാർഥികൾ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത, വയസ്, ജാതി, മതം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം ഒക്ടോബർ 11ന് രാവിലെ 10 ന് സ്‌കൂളിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക്: 9946476343. താമസിച്ചു പഠിക്കുന്നതിന് സമ്മതമുള്ളവർ മാത്രം അപേക്ഷിച്ചാൽ മതിയാകും.
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ താത്കാലിക നിയമനം
എറണാകുളം മഹാരാജാസ് ഓട്ടോണമസ് കാേളജിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിലേക്ക് താത്കാലികമായി ഉദ്യോഗാർഥികെള നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വാക്ക് ഇൻ ഇന്‍റര്‍വ്യൂവിൽ പങ്കെടുക്കുവാൻ താൽപര്യമുളള ഉദ്യോഗാർഥികൾ ഒക്ടോബര്‍ 11- ന് രാവിലെ 10-ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം . അടിസ്ഥാന യോഗ്യത എം.ടെക്/എം.സി.എ/എം.എസ്.സി/കമ്പ്യൂട്ടര്‍ സയന്‍സ്/ എം.എസ്.സി ഐ.റ്റി/സി.സി.എന്‍.എ/ആര്‍.എച്ച്.സി.ഇ/ എം.സി.എസ്.സി/എന്‍ പ്ലസ്/പി.ജി ഡിപ്ലോമ ഇന്‍ സൈബര്‍ സെക്യൂരിറ്റി/ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി എന്നിവയിൽ ഏതെങ്കിലും യോഗ്യത ഉളളവർക്ക് മുൻഗണന ഉണ്ടായിരിക്കും. രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടാകണം.
സീനിയര്‍ മാനേജര്‍ ഒഴിവ്
തൃശൂരിലെ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ സീനിയര്‍ മാനേജര്‍ (ഫിനാന്‍സ്) തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തില്‍ സ്ഥിരം ഒഴിവുണ്ട്. യോഗ്യത ഒന്നാം ക്ലാസോടെ ബി.കോം വിത്ത് സി.എ/ സി.എം.എ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറിസ് ഓഫ് ഇന്ത്യയില്‍ നിന്നുള്ള കമ്പനി സെക്രട്ടറിഷിപ് അഭിലഷണീയ യോഗ്യതയാണ്. എട്ട് മുതല്‍ പത്ത് വര്‍ഷം വരെ പ്രവര്‍ത്തി പരിചയം വേണം. അപേക്ഷകര്‍ക്ക് പ്രായം 55 കവിയാന്‍ പാടില്ല. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 15നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമനാധികാരിയില്‍ നിന്നുള്ള എന്‍.ഒ.സി ഹാജരാക്കണം. 1960 ലെ ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമനത്തിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസ് ഗ്രേഡ് രണ്ടും ഫാക്ടറി ആക്ടിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്‌പെക്ടര്‍/ജോയിന്റ് ഡയറക്ടറും സാക്ഷ്യപ്പെടുത്തിയിരിക്കണം. ഫോണ്‍ 0484 2312944.
Share your comments