അങ്കണവാടി വർക്കർ/ഹെൽപ്പർ നിയമനം
നെടുമങ്ങാട് അഡീഷണൽ ശിശുവികസന പദ്ധതി കാര്യാലയത്തിലെ അരുവിക്കര, കരകുളം, വെമ്പായം ഗ്രാമ പഞ്ചായത്തുകളിലേക്ക് അങ്കണവാടി വർക്കർ/ഹെൽപ്പർ തസ്തികളിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂൺ 20നകം നൽകണം. അപേക്ഷകർ സ്ത്രീകൾ ആയിരിക്കണം. അപേക്ഷയുടെ കവറിനു പുറത്ത് തസ്തിക, പഞ്ചായത്തിന്റെ പേര് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
അങ്കണവാടി വർക്കർ തസ്തികയിൽ അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി. വിജയിച്ചിരിക്കണം. (എസ് സി, എസ്ടി വിഭാഗത്തിൽ എസ്.എസ്.എൽ.സി. വിജയിക്കാത്തവർക്കും അപേക്ഷിക്കാം. അങ്കണവാടി ഹെൽപ്പർ തസ്തിതകയിൽ അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി. കഴിയാത്തവരും എഴുത്തും വായനയും അറിയുന്നവരും ആയിരിക്കണം.
അപേക്ഷകൾ കാര്യാലയത്തിൽ നേരിട്ടോ, ഉഷാ സ്റ്റീഫൻ, ശിശുവികസന പദ്ധതി ഓഫീസർ, ഐ.സി.ഡി.എസ്. നെടുമങ്ങാട് അഡീഷണൽ താഴെ ചിറ്റാഴ, തിരുവനന്തപുരം – 28 എന്ന വിലാസത്തിൽ തപാലിലോ നൽകണം. കുടുതൽ വിവരങ്ങൾക്ക്: 0472-2585323, 9946475209.
ബന്ധപ്പെട്ട വാർത്തകൾ: ICAR - CTCRI ൽ യുവ പ്രൊഫഷണലിൻറെ ഒഴിവ് - വാക്ക്-ഇൻ-ഇന്റർവ്യൂ
തിരുവനന്തപുരം മെഡിക്കൽ കോളജിൽ കരാർ നിയമനം
തിരുവനന്തപുരം മെഡിക്കൽ കോളജിൽ അസിസ്റ്റന്റ് പ്രൊഫസർ-പീഡിയാട്രിക് കാർഡിയോളജി സർജറി തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. എം.ബി.ബി.എസ്, എം.സി.എച്ച്/ഡി.എൻ.ബി കാർഡിയോ തൊറാസിക് സർജറി എം.എസ്/ഡി.എൻ.ബി ഇൻ ജനറൽ സർജറിയാണ് യോഗ്യത. തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ കാര്യലയത്തിൽ ജൂൺ 7 രാവിലെ 11 മണിക്ക് ഇന്റർവ്യൂ നടക്കും. പ്രതിമാസ വേതനം 70,000 രൂപ. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, മുൻ പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ എത്തണം.
അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ കാർഡിയാക് അനസ്‌തേഷ്യാ തസ്തികയിൽ ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്.
എം.ബി.ബി.എസും അനസ്തേഷ്യ എം.ഡി യോ എം.ഡിക്ക് തുല്യമായ ഡി.എൻ.ബിയോ ഉള്ളവർക്ക് അപേക്ഷിക്കാം. കാർഡിയാക് അനസ്തേഷ്യയിൽ ഡി.എം ഉള്ളവർക്കും അവസരമുണ്ട്.
ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുളള അസ്സൽ സർട്ടിഫിക്കറ്റുകളുമായി 10 നകം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുളള എൻ.ഒ.സി ഹാജരാക്കണം.
ബന്ധപ്പെട്ട വാർത്തകൾ: ജോയിന്റ് സെക്രട്ടറി / ഡയറക്ടർ/ ഡെപ്യൂട്ടി സെക്രട്ടറി തസ്തികകളിലേക്ക് നിയമനം നടത്തുന്നു
വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർ നിയമനം
തിരുവനന്തപുരം ജില്ലയിലെ ഒരു അർധ സർക്കാർ സ്ഥാപനത്തിൽ വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർ തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. സൂപ്രണ്ട് അല്ലെങ്കിൽ ഡെപ്യൂട്ടി സൂപ്രണ്ട് തസ്തികയിൽ പോലീസ് സേനയിൽ നിന്ന് വിരമിച്ച പുരുഷൻമാർക്ക് അപേക്ഷിക്കാം. 56നും 65നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. പ്രതിമാസ വേതനം 70,000 രൂപ. പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായ ജൂൺ 14നകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാകണം.
ബന്ധപ്പെട്ട വാർത്തകൾ: ആകാശവാണി പാർട്ട് ടൈം കറസ്പോണ്ടൻറിനായി അപേക്ഷകൾ ക്ഷണിച്ചു
വാക്-ഇൻ-ഇന്റർവ്യൂ
നാഷണൽ ആയുഷ് മിഷൻ, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേരുടെ ഓഫീസ് മുഖേന നടത്തുന്ന വിവിധ പദ്ധതിയിലേക്ക് യോഗ ഇൻസ്ട്രക്ടർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.എൻ.വൈ.എസ്/എം.എസ്.സി (യോഗ) / പി.ജി. ഡിപ്ലോമ (യോഗ) അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഒരു വർഷത്തെ സർട്ടിഫിക്കറ്റ് / അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ് / ബി.എ.എം.എസ് /സ്റ്റേറ്റ് റിസോഴ്സ് സെന്റർ – യോഗ ടീച്ചേഴ്സ് ട്രെയിനിങ് ഒരു വർഷത്തെ ഡിപ്ലോമ എന്നിവയാണ് യോഗ്യത. പ്രായപരിധി 50 വയസ് (രേഖ ഹാജരാക്കണം). താത്പര്യമുള്ള ഉദ്യോഗാർഥികൾ തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപം ആരോഗ്യഭവൻ ബിൽഡിംഗ് അഞ്ചാംനിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂൺ 13ന് രാവിലെ 10.30ന് ഹാജരാകണം. അപേക്ഷ ജൂൺ 12നു വൈകീട്ട് അഞ്ചുവരെ നേരിട്ടും സ്വീകരിക്കും.
മത്സ്യഫെഡ് ബേസ് സ്റ്റേഷമ്പിലേക്ക് വര്‍ക്കര്‍മാരെ നിയമിക്കുന്നു
കണ്ണുര്‍ ജില്ലയിലെ മത്സ്യഫെഡ് ബേസ് സ്റ്റേഷനിലേക്ക് മത്സ്യമേഖലയില്‍ പ്രാവീണ്യമുള്ള യുവാക്കളെ വര്‍ക്കര്‍മാരായി ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. താല്‍പ്പര്യമുള്ളവര്‍ മാപ്പിള ബേ ഫിഷറീസ് കോംപ്ലക്സിലുള്ള മത്സ്യഫെഡ് കണ്ണൂര്‍ ജില്ലാ ഓഫീസില്‍ ജൂണ്‍ അഞ്ച് രാവിലെ 11 മണിക്ക് കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണെന്ന് ജില്ലാ മാനേജർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0497 2731257
നിയമനം നടത്തുന്നു
പേരാമ്പ്ര മുൻസിഫ് കോർട്ട് സെന്ററിൽ ഒഴിവ് വരുന്ന അഡ്വക്കേറ്റ് ഫോർ ഡ്യൂയിഗ് ഗവൺമെന്റ് വർക്ക് തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഏഴ് വർഷത്തിലധികം ആക്ടീവ് പ്രാക്ടീസുള്ള യോഗ്യരായ അഭിഭാഷകർ അപേക്ഷ ജൂൺ 8 ന് വൈകുന്നേരം അഞ്ച് മണിക്കുള്ളിൽ കോഴിക്കോട് കലക്ടറേറ്റിൽ സമർപ്പിക്കണം.
അപേക്ഷയോടൊപ്പം ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ജനന തിയ്യതി, മേൽവിലാസം, എന്നിവ തെളിയിക്കുന്ന രേഖ, എൻറോൾമെന്റ് സർട്ടിഫിക്കറ്റ്, ബാർ പ്രാക്ടീസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ ഉൾക്കൊള്ളിച്ചിരിക്കണം.
Share your comments