<
  1. News

ഇന്നത്തെ ജോലി ഒഴിവുകൾ (09/09/2022)

ഇലന്തൂര്‍ ഐസിഡിഎസ് പ്രോജക്ടിന്റെ ഭാഗമായി ഏഴു പഞ്ചായത്തുകളിലായി നടത്തുന്ന പ്രിമാരിറ്റല്‍ കൗണ്‍സിലിംഗ് സെന്ററിലേക്ക് മൂന്ന് വനിതാ കൗണ്‍സിലര്‍മാരെ നിയമിക്കുന്നു. വുമണ്‍ സ്റ്റഡീസ്/ ജന്‍ഡര്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക് സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത.

Meera Sandeep
Today's Job Vacancies (09/09/2022)
Today's Job Vacancies (09/09/2022)

വനിതാ കൗണ്‍സിലര്‍ ഒഴിവ്

ഇലന്തൂര്‍ ഐസിഡിഎസ് പ്രോജക്ടിന്റെ ഭാഗമായി ഏഴു പഞ്ചായത്തുകളിലായി നടത്തുന്ന പ്രിമാരിറ്റല്‍ കൗണ്‍സിലിംഗ് സെന്ററിലേക്ക് മൂന്ന് വനിതാ കൗണ്‍സിലര്‍മാരെ നിയമിക്കുന്നു. വുമണ്‍ സ്റ്റഡീസ്/ ജന്‍ഡര്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക് സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം ഈ മാസം 13ന് 11 മണിക്ക് ഇലന്തൂര്‍ ബ്ലോക്ക് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. പ്രവര്‍ത്തി പരിചയം അഭികാമ്യം. ഫോണ്‍ : 8848 680 084, 9745 292 674.

സ്‌പെഷ്യൽ എഡ്യൂക്കേറ്റർ വാക്ക് ഇൻ ഇന്റർവ്യൂ

സമഗ്രശിക്ഷാ കേരളം തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള വിവിധ ബി.ആർ.സികളിൽ നിലവിലുള്ള ഐ.ഇ.ഡി.സി സെക്കൻഡറി സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ ഒഴുവുകളിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ബിരുദവും സ്‌പെഷ്യൽ എഡ്യൂക്കേഷനിൽ ബി.എഡും സാധുവായ ആർ.സി.ഐ രജിസ്‌ട്രേഷനും അല്ലെങ്കിൽ ബിരുദവും ജനറൽ ബി.എഡും സ്‌പെഷ്യൽ എഡ്യൂക്കേഷനിൽ ഡിപ്ലോമയും സാധുവായ ആർ.സി.ഐ രജിസ്‌ട്രേഷനും ആണ് യോഗ്യത. ഉദ്യോഗാർഥികൾ സെപ്റ്റംബർ 13ന് രാവിലെ 9ന് എസ്.എസ്.കെ ജില്ലാ പ്രോജക്ട് ഓഫീസിൽ (ഗവ. ഗേൾസ് എച്ച്.എസ് സ്‌കൂൾ കോമ്പൗണ്ട് കിള്ളിപ്പാലം, തിരുവനന്തപുരം) നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഹാജരാകണം. ഫോൺ: 0471-2455590, 2455591.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (06/09/2022)

അക്രഡിറ്റഡ് എന്‍ജിനീയര്‍ ഒഴിവ്

വടശേരിക്കര ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഒഴിവുള്ള അക്രഡിറ്റഡ് എന്‍ജിനീയര്‍ തസ്തിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനുള്ള അഭിമുഖം ഈ മാസം 15ന് രാവിലെ 11 മുതല്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. യോഗ്യത : എന്‍ജിനീയറിംഗ് ബിരുദം (അഗ്രികള്‍ച്ചര്‍/ സിവില്‍) അഗ്രികള്‍ച്ചറല്‍ ബിരുദധാരികള്‍ക്ക് മുന്‍ഗണന. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയുള്ള ഓവര്‍സീയര്‍ ഉദ്യോഗാര്‍ഥികളെയും പരിഗണിക്കും. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ഉമ്ടായിരിക്കും. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത,പ്രവ്യത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തില്‍ നേരിട്ട് ഹാജരാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0473 5 252 029.

ന്യക്ലിയർ മെഡിസിൻ ടെക്‌നോളജിസ്റ്റിന്റെ ഒഴിവ്

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെ ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളജിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിക്കുന്നു. സെപ്റ്റംബർ 26, വൈകിട്ട്  മൂന്നു വരെയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും www.rcctvm.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

ബന്ധപ്പെട്ട വാർത്തകൾ: നിഷിലെ ഒക്യുപേഷനിസ്റ്റ് തെറാപ്പിസ്റ്റ് ഡിപ്പാർട്മെന്റിൽ ഒഴിവുകൾ

ബയോകെമിസ്ട്രി ഗസ്റ്റ് അധ്യാപകൻ

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ 2022-23 അധ്യയന വർഷത്തേക്ക് ബയോകെമിസ്ട്രി വിഭാഗത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം സെപ്റ്റംബർ 15നു രാവിലെ 11നു നടക്കും. യൂ.ജി.സി നിഷ്‌കർഷിച്ച യോഗ്യത ഉള്ളവരും കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം ഡപ്യൂട്ടി ഡയറക്ടറേറ്റിൽ അതിഥി അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തവരുമായ ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. ബയോഡാറ്റ, യോഗ്യത സർട്ടഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, മുൻപരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ അസൽ രേഖകൾ സഹിതം ഹാജരാകണം.

അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്

ഇടുക്കി സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി, ഗണിതശാസ്ത്ര വിഭാഗങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തര ബിരുദമാണ് യോഗ്യത. പി.എച്ച്ഡി/യുജിസി നെറ്റ് യോഗ്യതയും മുന്‍ പരിചയവും അഭികാമ്യം. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും സഹിതം സെപ്റ്റംബര്‍ 13 ചൊവ്വാഴ്ച രാവിലെ 11ന് കോളേജ് ഓഫീസില്‍ അഭിമുഖത്തിനായി ഹാജരാകണം. ഫോണ്‍- 04862233250. അല്ലെങ്കില്‍ www.gecidukki.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ബന്ധപ്പെട്ട വാർത്തകൾ: ഡിആർഡിഒയിൽ 1900 ഓളം ഒഴിവുകൾ; ഓൺലൈനായി ഇപ്പോൾ അപേക്ഷിക്കാം

അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിജ്ഞാന്‍വാടികളുടെ മേല്‍നോട്ട ചുമതല വഹിക്കുന്നതിന് പട്ടികജാതി വിഭാഗത്തില്‍ നിന്നും യുവതി, യുവാക്കളെ ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നു. യോഗ്യത പ്ലസ്ടുവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും.  പ്രായപരിധി 21-45. പട്ടികജാതി വികസന വകുപ്പിലോ മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലോ പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രതിമാസ ഓണറേറിയം 8000 രൂപ. പ്രവൃത്തി സമയം എല്ലാ ദിവസവും രാവിലെ 10 മുതല്‍  വൈകിട്ട് 5 വരെ. ഞായര്‍ ഉള്‍പ്പെടെ അവധി ദിവസങ്ങളില്‍ വിജ്ഞാന്‍വാടി പ്രവര്‍ത്തിക്കും. തിങ്കളാഴ്ച അവധിയായിരിക്കും.

ജില്ലയിലെ അടിമാലി, ഇളംദേശം, നെടുങ്കണ്ടം, തൊടുപുഴ, അഴുത, ഇടുക്കി എന്നീ ബ്ലോക്കുകളിലെ പള്ളിവാസല്‍ (കണ്ട്യന്‍പാറ), ആലക്കോട് (അഞ്ചിരി), സേനാപതി (കാറ്റൂതി), വെള്ളത്തൂവല്‍ (സൗത്ത്കത്തിപ്പാറ), ഉടുമ്പന്നൂര്‍ (കുളപ്പാറ), വണ്ണപ്പുറം (മുള്ളരിങ്ങാട്), കുമാരമംഗലം (ലക്ഷം വീട്), മണക്കാട് (ആല്‍പ്പാറ), കൊക്കയാര്‍ (പുളിക്കത്തടം), വാഴത്തോപ്പ് (ഗാന്ധിനഗര്‍), കരുണാപുരം (ചക്കക്കാനം), രാജാക്കാട് (ചെരിപുറം) എന്നീ പഞ്ചായത്തുകളിലെ എസ്. സി. സങ്കേതങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 12 വിജ്ഞാന്‍വാടികളിലേക്കാണ് നിയമനം. നിയമനം  താല്‍കാലികമായിരിക്കും. വെള്ളപ്പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം സെപ്റ്റംബര്‍  20  ന് വൈകിട്ട് 5 മണിക്ക് മുന്‍പ് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ്, സിവില്‍ സ്റ്റേഷന്‍ രണ്ടാംനില, കുയിലിമല, പൈനാവ് പി. ഒ., ഇടുക്കി എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍-04862 296297.

വനിത സംവരണ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

കട്ടപ്പന ഗവ. ഐ.ടി.ഐയില്‍ വനിത സംവരണ ഒഴിവുകളിലേക്ക് ഓഫ് ലൈനായി അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടര്‍, സിവില്‍, സര്‍വേ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍, ഫിറ്റര്‍, ടര്‍ണര്‍, എം.എം.ഇ, എം.ആര്‍.എ.സി, വയര്‍മാന്‍, പ്ലംബര്‍, വെല്‍ഡര്‍, ടൂറിസ്റ്റ് ഗൈഡ് എന്നീ ട്രേഡുകളിലാണ് ഒഴിവുള്ളത്.

താല്‍പര്യമുളളവര്‍ സ്ഥാപനത്തില്‍ നേരിട്ട് ഹാജരായി നിശ്ചിത മാതൃകയിലുളള അപേക്ഷ ഫോറം പുരിപ്പിച്ച് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ (എസ്. എസ്. എല്‍. സി, പ്ലസ് ടു ) ഒറിജിനല്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം സമര്‍പ്പിക്കണം. അപേക്ഷ ഫീസ് 100 രൂപ. അപേക്ഷ സെപ്റ്റംബര്‍ 12 നകം സമര്‍പ്പിക്കണം. ഫോണ്‍: 04868272216

എന്യൂമറേറ്റര്‍ നിയമനം

സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന പതിനൊന്നാമത് കാര്‍ഷിക സെന്‍സസിന്റെ ഒന്നാംഘട്ട വിവരശേഖരണത്തിനായി എന്യൂമറേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നു. തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ അടിസ്ഥാനമാക്കി മൊബൈല്‍ ആപ്‌ളിക്കേഷന്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് നടത്തുന്ന വിവരശേഖരണത്തിന് ഹയര്‍സെക്കന്ററി/തത്തുല്യ യോഗ്യതയുളളവരും സ്മാര്‍ട്ട് ഫോണ്‍ സ്വന്തമായിട്ടുളളവരും അതുപയോഗിക്കുന്നതില്‍ പ്രായോഗിക പരിജ്ഞാനമുളളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം അഭിമുഖത്തില്‍ പങ്കെടുക്കാം.

സെപ്തംബര്‍ 12ന് രാവിലെ 10 മണിക്ക് വടകര താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ്, തോടന്നൂര്‍ ബ്ലോക്ക് ഓഫീസ് ട്രൈസം ഹാള്‍, ബാലുശ്ശേരി പഞ്ചായത്ത് ഹാള്‍, മേലടി ബ്‌ളോക്ക് ഓഫീസ് ഹാള്‍, രാമനാട്ടുകര മുന്‍സിപ്പാലിറ്റി ഹാള്‍, കൊടുവളളി ബ്‌ളോക്ക് ഓഫീസ് ഹാള്‍. സെപ്തംബര്‍ 13ന് രാവിലെ 10 മണിക്ക് നാദാപുരം പഞ്ചായത്ത് ഹാള്‍, പേരാമ്പ്ര ബ്‌ളോക്ക് ഓഫീസ് ഹാള്‍, കൊയിലാണ്ടി താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍, കുന്നമംഗലം ബ്‌ളോക്ക് ഓഫീസ് ഹാള്‍, ചേളന്നൂര്‍ ബ്‌ളോക്ക് ഓഫീസ് ഹാള്‍, സാമ്പത്തിക സ്ഥിതി വിവരകണക്ക് വകുപ്പ് ജില്ലാ ഓഫീസ്, സിവില്‍ സ്റ്റേഷന്‍ കോഴിക്കോട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 7736381700.

English Summary: Today's Job Vacancies (09/09/2022)

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds