ക്യാമ്പ് അസിസ്റ്റന്റ്
പൂജപ്പുര എൽ.ബി.എസ്. വനിതാ എൻജിനിയറിങ് കോളേജിൽ കെ.ടി.യു മൂല്യനിർണയ ക്യാമ്പിലേക്ക് ദിവസവേതന വ്യവസ്ഥയിൽ ഒരു ക്യാമ്പ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ഡിഗ്രി അല്ലെങ്കിൽ മൂന്നു വർഷ ഡിപ്ലോമയാണ് യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനം അനിവാര്യം. ഉദ്യോഗാർത്ഥികൾ 12ന് രാവിലെ 11ന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2343395, 2349232.
സ്പീച്ച് ബിഹേവിയർ ആൻഡ് ഒക്കുപേഷൺ തെറാപ്പിസ്റ്റ് നിയമനം
വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2022-23 വാർഷിക പദ്ധതി പ്രോജക്ടിന്റെ ഭാഗമായി കരാറടിസ്ഥാനത്തിൽ സ്പീച്ച് ബിഹേവിയർ ഒക്യൂപേഷൻ തെറാപ്പിസ്റ്റിനെ നിയമിക്കുന്നു. ബന്ധപ്പെട്ട മേഖലയിൽ പ്രൊഫഷണൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പ്രൊഫഷണൽ ബിരുദധാരികളുടെ അഭാവത്തിൽ ഡിപ്ലോമയുള്ളവരെയും പരിഗണിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 20. യോഗ്യരായ ഉദ്യോഗാർത്ഥികൾ വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ഡിസംബർ 22നു രാവിലെ 11നു നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. അപേക്ഷ അയക്കേണ്ട വിലാസം: ശിശുവികസനപദ്ധതി ഓഫീസർ, ഐസിഡിഎസ് വാമനപുരം, ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, വെഞ്ഞാറമൂട്.പി.ഒ 695607, തിരുവനന്തപുരം. ഫോൺ : 0472 2872066. കൂടുതൽ വിവരങ്ങൾക്ക് 9846011714 എന്ന നമ്പരിൽ ബന്ധപ്പെടാം.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (07/12/2022)
കരാര്‍ നിയമനം
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴില്‍ അനസ്തേഷ്യോളജി, ഗൈനക്കോളജി എന്നീ വിഭാഗങ്ങളില്‍ സീനിയര്‍ റസിഡന്‍റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താൽക്കാലിക നിയമനം നടത്തുന്നു. സീനിയര്‍ റസിഡന്‍റ് അനസ്തേഷ്യാ യോഗ്യത എം.ബി.ബി.എസ്, എംഡി/ഡി.എന്‍ബി ഇന്‍ കൺസേണ്ട് ഡിസിപ്ലിന്‍/ടി.സി രജിസ്ട്രേഷന്‍. സീനിയര്‍ റസിഡന്‍റ് ഒ ആന്‍റ് ജി യോഗ്യത എം.ബി.ബി.എസ്, എം.എസ് (ഒ ആന്‍റ് ജി), ഡി.ജി.ഒ, ഡി.എന്‍.ബി ഇന്‍ കൺസേണ്ട് ഡിസിപ്ലിന്‍/ടി.സി രജിസ്ട്രേഷന്‍. പ്രായപരിധി 25-45, വേതനം 70,000 രൂപ. ആറു മാസ കാലയളവിലേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുളളവര്‍, വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകൾ സഹിതം ഡിസംബര്‍ 14 ന് എറണാകുളം മെഡിക്കല്‍ സൂപ്രണ്ടിന്‍റെ കാര്യാലയത്തില്‍ രാവിലെ 10.30 ന് വാക്-ഇന്‍-ഇന്‍റര്‍വ്യൂവിന് പങ്കെടുക്കണം. അന്നേദിവസം രാവിലെ ഒമ്പതു മുതല്‍ 10 വരെയായിരിക്കും രജിസ്ട്രേഷന്‍. സര്‍ക്കാര്‍/പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മുന്‍ഗണന.
ഹിന്ദി അധ്യാപക കോഴ്‌സിന് സീറ്റൊഴിവ്
സംസ്ഥാന സര്‍ക്കാറിന്‍റെ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക കോഴ്‌സിന് അടൂര്‍ സെന്ററില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി അംഗീകരിച്ച കോഴ്‌സിന് അന്‍പത് ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയുള്ള പ്ലസ് ടു പാസായവര്‍ക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. 17 വയസിനും 35 ഇടയ്ക്ക് പ്രായം ഉണ്ടായിരിക്കണം. ഉയര്‍ന്ന പ്രായ പരിധിയില്‍ പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ച് വര്‍ഷം, മറ്റു പിന്നാക്കാര്‍ക്ക് മൂന്നു വര്‍ഷവും ഇളവ് അനുവദിക്കും. ഡിസംബര്‍ 12 വരെ പ്രിൻസിപ്പൽ, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട എന്ന വിലാസത്തിൽ അപേക്ഷിക്കാം. കൂടൂതൽ വിവരങ്ങൾക്ക് ഫോൺ 04734296496, 8547126028.
ബന്ധപ്പെട്ട വാർത്തകൾ: കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ 30 വിവിധ തസ്തികകളിലെ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു
വാക്ക് ഇൻ ഇന്റർവ്യൂ
തിരുവനന്തപുരം ജില്ലയിലെ ജെ.ജെ.എം പ്രവൃത്തികളുമായി ബന്ധപ്പെട്ട് നിരീക്ഷണം ശക്തമാക്കാൻ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ബ്ലോക്ക് തല നിരീക്ഷണത്തിനായി സിവിൽ എൻജിനീയറിങ്ങിൽ ബിരുദമുള്ളവർക്കും (11 ഒഴിവ് ) കളക്ടറേറ്റ് ഓഫീസ് നിരീക്ഷണത്തിന് സിവിൽ എൻജിനീയറിങ്ങിൽ ബിരുദം/എം.ബി.എ/ ഇവ രണ്ടും ഉള്ളവർ, അല്ലെങ്കിൽ ഏതെങ്കിലും ബിരുദം ഉള്ളവർക്കും (രണ്ട് ഒഴിവ് ) റവന്യു/ പഞ്ചായത്തിൽ നിന്നും വിരമിച്ച സെക്രട്ടറി/സീനിയർ സൂപ്രണ്ട്/തഹസീൽദാർ എന്ന റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥർക്കുമാണ് അവസരം (ഒരു ഒഴിവ്). യോഗ്യതയുള്ളവർ ഡിസംബർ ഒമ്പത് രാവിലെ 11 ന് കളക്ടറേറ്റിൽ ഡി.ഡി.സി നടത്തുന്ന ഇന്റർവ്യൂവിൽ അസ്സൽ രേഖകളുമായി എത്തണമെന്ന് വാട്ടർ അതോറിറ്റി എക്സിക്യു്ട്ടീവ് എൻജിനീയർ അറിയിച്ചു. 179 ദിവസമാണ് നിയമന കാലാവധി. പ്രതിദിനം 755 രൂപ വേതനം ലഭിക്കും. വിവരങ്ങൾക്ക് 9496000676, 9496000689
വാക്ക് ഇൻ ഇന്റർവ്യൂ
തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിൽ ഓണറേറിയം വ്യവസ്ഥയിൽ 2022-23 സാമ്പത്തിക വർഷത്തേക്ക് സിനിയർ റിസർച്ച് ഫെല്ലോ പ്രസൂതിതന്ത്ര വകുപ്പ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. മേഖലയിൽ പ്രവർത്തി പരിചയം അഭികാമ്യം. യോഗ്യത പ്രസൂതിതന്ത്ര സ്ത്രീരോഗ എം.ഡി. വേതനം 35,000 രൂപ. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബര്‍ 14-ന് രാവിലെ 11- ന് തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജ് പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (05/12/2022)
ലാബ് ടെക്‌നീഷ്യന്‍: കരാര്‍ നിയമനം
ജില്ലാ ആശുപത്രിയില്‍ ലാബ് ടെക്‌നീഷ്യന്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിക്കാം. അംഗീകൃത സ്ഥാപനത്തില്‍ നിന്നും ഡി.എം.ഇ അംഗീകരിച്ച ഡി.എം.എല്‍.ടി/ബി.എസ്.സി, എം.എസ്.സി, എം.എല്‍.ടി കോഴ്‌സ് പാസായവര്‍ക്കും പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്കാണ് അവസരം. പ്രായപരിധി 20 നും 45 നും മധ്യേ. പ്രവൃത്തിപരിചയം അഭികാമ്യം. താത്പര്യമുള്ളവര്‍ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളും സഹിതം ഡിസംബര്‍ 14 ന് രാവിലെ 10 ന് ജില്ലാ ആശുപത്രി ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491 2533327, 2534524.
കമ്മ്യൂണിറ്റി നഴ്സ് ഒഴിവ്
വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വേങ്ങര ഗ്രാമ പഞ്ചായത്ത് 'പരിരക്ഷ പദ്ധതിയില്‍' കരാര്‍ അടിസ്ഥാനത്തില്‍ കമ്മ്യൂണിറ്റി നഴ്സ് തസ്തികയിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ജി.എന്‍.എം/ ബി.എസ്.സി നഴ്സിങ്, പാലിയേറ്റീവ് നഴ്സിങില്‍ ബേസിക് സര്‍ട്ടിഫിക്കറ്റ് (ബി.സി.സി.പി.എന്‍) എന്നീ യോഗ്യതകളുള്ള 45 വയസ് തികയാത്ത ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഡിസംബര്‍ 12ന് രാവിലെ 10.30ന് വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രം ഓഫീസില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ ആശുപത്രി ഓഫീസ് സമയങ്ങളില്‍ ലഭിക്കും.
എൽ പി സ്‌കൂൾ ടീച്ചർ: അഭിമുഖം 15ന്
ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ എൽ പി സ്‌കൂൾ ടീച്ചർ-മലയാളം മീഡിയം (ഫസ്റ്റ് എൻ സി എ-ഹിന്ദു നാടാർ-318/2020) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2022 സെപ്റ്റംബർ 16ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തീകരിച്ച ഉദ്യോഗാർഥികൾക്കായി ഡിസംബർ 15ന് കാസർകോട് ജില്ലാ പി എസ് സി ഓഫീസിൽ ഇന്റർവ്യൂ നടത്തും.
ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ, ഫോൺ വഴി അറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്റർവ്യൂ മെമ്മോ, ബയോഡാറ്റ പ്രഫോർമ എന്നിവ പ്രൊഫൈലിൽ ലഭിക്കും. ഡൗൺലോഡ് ചെയ്‌തെടുത്ത അഡ്മിഷൻ ടിക്കറ്റ്, വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, മറ്റ് അസ്സൽ പ്രമാണങ്ങൾ എന്നിവ സഹിതം കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖയും ബായോഡാറ്റയും സഹിതം ഉദ്യോഗാർഥികൾ ഹാജരാകണം.
ലൈറ്റ്കീപ്പർ ആന്റ് സിഗ്നല്ലർ; ഇന്റർവ്യൂ 15ന്
ജില്ലയിൽ തുറമുഖ വകുപ്പിൽ ലൈറ്റ്കീപ്പർ ആൻഡ് സിഗ്നല്ലർ (ഫസ്റ്റ് എൻ സി എ-ഇ/ബി/ടി-383/2019) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2022 ആഗസ്റ്റ് 26ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കിയ ഉദ്യോഗാർഥികൾക്കായി ഡിസംബർ 15ന് കാസർകോട് ജില്ലാ പി എസ് സി ഓഫീസിൽ ഇന്റർവ്യൂ നടത്തും.
ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ, ഫോൺ വഴി അറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്റർവ്യൂ മെമ്മോ, ബയോഡാറ്റ പ്രഫോർമ എന്നിവ പ്രൊഫൈലിൽ ലഭിക്കും. ഡൗൺലോഡ് ചെയ്‌തെടുത്ത അഡ്മിഷൻ ടിക്കറ്റ്, വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് മറ്റ് അസ്സൽ പ്രമാണങ്ങൾ എന്നിവ സഹിതം കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖയും ബായോഡാറ്റയും സഹിതം ഉദ്യോഗാർഥികൾ ഹാജരാകണം.
അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ AssistantProfessor Head & Neck Surgery തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഡിസംബർ 24 വൈകിട്ട് മൂന്നു വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.
Share your comments