താഴെ കൊടുത്തിരിക്കുന്ന സ്കൂളുകളിൽ അധ്യാപകരുടെ ഒഴിവുകൾ
നെടുങ്കണ്ടം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം, ഹിന്ദി, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിൽ താൽക്കാലിക അധ്യാപകരുടെ ഒഴിവിലേക്ക് 12-ന് രാവിലെ 11 ന് സ്കൂൾ ഓഫീസിൽ അഭിമുഖം നടത്തും. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
ബന്ധപ്പെട്ട വാർത്തകൾ: കേരളത്തിൽ നഴ്സിംഗ്, പാരാമെഡിക്കൽ എന്നി വിഭാഗങ്ങളിലായി 7600 സീറ്റ് ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം
ചെര്‍ക്കള ജി.എം.യു.പി സ്‌കൂളില്‍ യു.പി.എസ്.എ മലയാളം അധ്യാപക ഒഴിവ്. അഭിമുഖം ജൂണ്‍ 12ന് രാവിലെ 11ന്. ഫോണ്‍ 9495667575
പെര്‍ഡാല ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗം ഇംഗ്ലീഷ് അധ്യാപക ഒഴിവ്. അഭിമുഖം ജൂണ്‍ 13ന് രാവിലെ 10ന്. ഫോണ്‍. 9447431965
ഹേരൂര്‍ മീപുഗിരി സര്‍ക്കാര്‍ തൊഴിലധിഷ്ഠിത ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വി.എച്ച്.എസ്.ഇ - എന്‍.എസ്.ക്യൂ.എഫ് വിഭാഗത്തില്‍ മാത്തമാറ്റിക്സ് ജൂനിയര്‍-1 നിലവിലുള്ള താല്‍ക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം ജൂണ്‍ 12ന് രാവിലെ 10:30ന് ഫോണ്‍. 9446959989.
മൊഗ്രാല്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വി.എച്ച്.എസ്.ഇ വിഭാഗം നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ കെമിസ്ട്രി, മാത്തമാറ്റിക്‌സ് തസ്തികയില്‍ ഒഴിവ്. അഭിമുഖം ജൂണ്‍ 12ന് രാവിലെ 11ന്. ഫോണ്‍ 9895224404, 7012374912.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (09/06/2023)
ജി.വി.എച്ച്.എസ്.എസ് കുഞ്ചത്തൂരില്‍ എച്ച്.എസ്.ടി സോഷ്യല്‍ സയന്‍സ് ഒഴിവ്. അഭിമുഖം ജൂണ്‍ 12ന് രാവിലെ 10ന്. ഫോണ്‍ 04998 278985
കാഞ്ഞങ്ങാട് മീനാപ്പീസ് ഗവ.റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌ക്കൂള്‍ ഫോര്‍ ഗേള്‍സ് സ്‌ക്കൂളില്‍ ഹൈസ്‌കൂള്‍ സാമൂഹ്യശാസ്ത്രം അധ്യാപകന്റെയും, ക്ലാര്‍ക്ക് ടൈപ്പിസ്റ്റിന്റെയും ഒഴിവ്. അഭിമുഖം ജൂണ്‍ 12ന് രാവിലെ 11ന്. ഫോണ്‍ 9447812904
സംസ്ഥാന സഹകരണ യൂണിയനു കീഴിലുള്ള തിരുവനന്തപുരം സഹകരണ പരിശീലന കേന്ദ്രത്തിൽ ഒരു പാർട്ട് ടൈം കമ്പ്യൂട്ടർ അധ്യാപകയുടെ താത്കാലിക ഒഴിവുണ്ട്. പി.ജി+പി.ജി.ഡി.സി.എ / ബി.ടെക് കമ്പ്യൂട്ടർ സയൻസ് / എം.സി.എ യോഗ്യതയുള്ള താത്പര്യമുള്ള ഉദ്യാഗാർഥികൾ മാതൃകാ ക്ലാസ് നടത്തുന്നതിനും ഇന്റർവ്യൂവിന് ജൂൺ 15നു രാവിലെ 10ന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ് സഹിതം കുറവൻകോണത്തു സ്ഥിതിചെയ്യുന്ന സഹകരണ പരിശീലന കേന്ദ്രത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2436689/9895396739/8289980800.
എസ്.സി പ്രൊമോട്ടർ നിയമനം
പട്ടികജാതി വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന വിവിധ ബ്ലോക്ക്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ പ്രൊമോട്ടർ നിയമനത്തിലേക്ക് അർഹരായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതി യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു/തത്തുല്യവും, പ്രായപരിധി 18-40, നിയമന കാലാവധി ഒരു വർഷത്തേക്കുമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവാസന തീയതി ജൂൺ 20 വൈകിട്ട് 5 മണി.
കൂടുതൽ വിവരങ്ങളും അപേക്ഷ ഫോമിന്റെ മാതൃകയും ബ്ലോക്ക്/ മുൻസിപ്പാലിറ്റി/ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകൾ, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ലഭിക്കും.
അസിസ്റ്റന്റ് എൻജിനീയർ (സിവിൽ)
തിരുവനന്തപുരം റീജ്യണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് എൻജിനീയർ (സിവിൽ) നിയമനത്തിന് ജൂൺ 16നു വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in
കുടുംബശ്രീ കമ്യൂണിറ്റി കൗണ്‍സിലിംഗ് എജ്യൂക്കേറ്റേഴ്സ് നിയമനം
കുടുംബശ്രീ കമ്മ്യൂണിറ്റി കൗസിലിംഗ് എജ്യുക്കേറ്റേര്‍സിനെ ഓണറേറിയം അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത ബിരുദാനന്തര ബിരുദം/ സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം. അപേക്ഷകര്‍ കുടുംബശ്രീ അംഗമായിരിക്കണം. ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് മുന്‍ഗണന. മഞ്ചേശ്വരം ബ്ലോക്ക് പരിധിയില്‍ താമസിക്കുന്ന കന്നഡ/മലയാളം ഭാഷയില്‍ പ്രാവീണ്യമുളളവര്‍ക്കാണ് അവസരം.
അഭിമുഖം ജൂണ്‍ 15ന് രാവിലെ 10.30ന് സിവില്‍ സ്റ്റേഷനിലെ കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസില്‍.
ട്രേഡ്‌സ്മാൻ തസ്തികയിൽ അഭിമുഖം
വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ ട്രേഡ്‌സ്മാൻ (ഇലക്ട്രിക്കൽ) തസ്തികയിൽ രണ്ട് താത്കാലിക ഒഴിവുണ്ട്. റ്റി.എച്ച്.എസ്.എൽ.സി/ഐ.റ്റി.ഐ/വി.എച്ച്.എസ്.സി എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 15 രാവിലെ 10ന് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 04712360391, www.cpt.ac.in
Share your comments