എഫ് ആന്റ് ബി മാനേജരുടെ ഒഴിവ്
സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ എഫ് ആന്റ് ബി മാനേജരുടെ ഒഴിവിലേക്ക് അപേക്ഷിക്കാം. യോഗ്യത: ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റും 10 വര്‍ഷത്തില്‍ കുറയാത്ത മുന്‍പരിചയവും. പ്രായപരിധി 35-50 വയസ്. അപേക്ഷ ബയോഡേറ്റ സഹിതം മാനേജിംങ് ഡയറക്ടര്‍, കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ്(കെപ്‌കോ), ടി സി 30/697 പേട്ട, തിരുവനന്തപുരം 695024. വിവരങ്ങള്‍ക്ക് 9446364116, kepcopoultry@gmail.com, kspdc@yahoo.co.in.
ദുരന്ത നിവാരണ ഇൻസ്റ്റിറ്റ്യൂട്ടിൽ യങ്ങ് പ്രൊഫഷണൽ / പ്രോജക്ട് അസോസിയേറ്റ് ഒഴിവുകൾ
റവന്യൂ ദുരന്തനിവാരണ വകുപ്പിന്റെ പരിശീലന സ്ഥാപനമായ ഐ.എൽ.ഡി.എം (ILDM) പ്ലാൻഫണ്ട് ഇനത്തിൽ ദുരനന്ത നിവാരണ പിരശീലന പരിപാടികൾ നടത്തുന്നതിനും ഐ.ഇ.സി പ്രവർത്തനങ്ങൾക്കും യങ്ങ് പ്രൊഫഷണൽ പ്രൊജക്ട് അസോസിയേറ്റിന്റെ മൂന്ന് ഒഴിവുകളുണ്ട്. ഒരു വർഷക്കാലയളവിലേക്ക് പ്രതിമാസം 30,000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. ഡിസാസ്റ്റർ മാനേജ്‌മെന്റ് ബിരുദാനന്തര ബിരുദ കോഴ്സ് പൂർത്തിയാക്കിയവർക്ക് ഓൺലൈനായി ബയോഡേറ്റ സഹിതം അപേക്ഷിക്കാം. Masters Degree Disaster Management നോടൊപ്പം കൗൺസലിംഗ്/ സൈക്കോളജി മേഖകളിൽ പഠനയോഗ്യതയുള്ളവർക്ക് അല്ലെങ്കിൽ പ്രവൃത്തിപരിചയമുള്ളവക്ക് ഒരു തസ്തികയിൽ മുൻഗണന നൽകും.
ബന്ധപ്പെട്ട വാർത്തകൾ: അമേരിക്കയില്‍ നികുതി രംഗത്ത് കൊമേഴ്സ് പഠിച്ചവർക്ക് വന്‍ അവസരം
ദുരന്ത നിവാരണ ഇൻസ്റ്റിറ്റ്യൂട്ടിൽ യങ്ങ് പ്രൊഫഷണൽ / പ്രോജക്ട് അസോസിയേറ്റ് ഒഴിവുകൾ
റവന്യൂ ദുരന്തനിവാരണ വകുപ്പിന്റെ പരിശീലന സ്ഥാപനമായ ഐ.എൽ.ഡി.എം (ILDM) പ്ലാൻഫണ്ട് ഇനത്തിൽ ദുരനന്ത നിവാരണ പിരശീലന പരിപാടികൾ നടത്തുന്നതിനും ഐ.ഇ.സി പ്രവർത്തനങ്ങൾക്കും യങ്ങ് പ്രൊഫഷണൽ പ്രൊജക്ട് അസോസിയേറ്റിന്റെ മൂന്ന് ഒഴിവുകളുണ്ട്. ഒരു വർഷക്കാലയളവിലേക്ക് പ്രതിമാസം 30,000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. ഡിസാസ്റ്റർ മാനേജ്‌മെന്റ് ബിരുദാനന്തര ബിരുദ കോഴ്സ് പൂർത്തിയാക്കിയവർക്ക് ഓൺലൈനായി ബയോഡേറ്റ സഹിതം അപേക്ഷിക്കാം. Masters Degree Disaster Management നോടൊപ്പം കൗൺസലിംഗ്/ സൈക്കോളജി മേഖകളിൽ പഠനയോഗ്യതയുള്ളവർക്ക് അല്ലെങ്കിൽ പ്രവൃത്തിപരിചയമുള്ളവക്ക് ഒരു തസ്തികയിൽ മുൻഗണന നൽകും.
അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 25. പരീക്ഷ / ഗ്രൂപ്പ് ഡിസ്കഷൻ/ ഇന്റർവ്യൂ എന്നിവ മെയ് 5, 6 തീയ്യതികളിൽ നടക്കും. വിശദവിവരങ്ങൾക്ക്: https://ildm.kerala.gov.in/en ഇ-മെയിൽ: ildm.revenue@gmail.com, ഫോൺ: 0471 2365559, 9847984527, 9961378067.
ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്
തിരുവനന്തപുരം, ചാക്ക ഗവ. ഐ.ടി.ഐയിൽ മെഷിനിസ്റ്റ് ട്രേഡിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് ഒ.ബി.സി കാറ്റഗറിയിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ ഏപ്രിൽ 17ന് രാവിലെ 10.30 ന് അസ്സൽ സർട്ടിഫിക്കറ്റുമായി പ്രിൻസിപ്പാൾ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം. എസ്.എസ്.എൽ.സി, ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും 3 വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻജിനീയറിംഗ് ഡിപ്ലോമ/ഡിഗ്രി എന്നിവയാണ് യോഗ്യതകൾ.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (10/04/2023)
ഡെപ്യൂട്ടേഷൻ നിയമനം
കേരള നഴ്സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ ഓഫീസിൽ ജൂനിയർ സൂപ്രണ്ട് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 43,400-91,200 ആണ് ശമ്പള നിരക്ക്. സർക്കാർ സർവീസിൽ സമാന തസ്തികകളിൽ സേവനമനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം. ബയോഡാറ്റാ, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, മാതൃവകുപ്പിൽ നിന്നും ലഭിച്ച നിരാക്ഷേപ പത്രം എന്നിവ സഹിതം ഏപ്രിൽ 29 വൈകീട്ട് 5നു മുമ്പ് രജിസ്ട്രാർ, കേരള നഴ്സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം – 695 035 എന്ന വിലാസത്തിൽ അപേക്ഷിക്കണം.
അങ്കണവാടി വർക്കർ/ഹെൽപ്പർ ഒഴിവ്
ചൊവ്വന്നൂർ പഞ്ചായത്തിൽ സ്ഥിരതാമസമുള്ള വനിതകളിൽ നിന്ന് പഞ്ചായത്തിലെ അങ്കണവാടി വർക്കർ/ഹെൽപ്പർ തസ്തികയിലേക്ക് സ്ഥിരനിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
2023 ജനുവരി ഒന്നിന് 18 വയസ്സിനും 46 വയസ്സിനും ഇടയിൽ പ്രായപരിധി ഉള്ളവരാകണം. എസ് സി/ എസ് ടി വിഭാഗത്തിന് മൂന്നുവർഷം വരെയും മുൻപരിചയം ഉള്ളവർക്ക് സേവന കാലയളവിന്റെ അടിസ്ഥാനത്തിൽ പരമാവധി മൂന്ന് വർഷം വരെയും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.
അപേക്ഷയുടെ മാതൃക ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലും ഐ സി ഡി എസ് ഓഫീസിലും ലഭ്യമാകും. പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ചൊവ്വന്നൂർ ഐസിഡിഎസ് ഓഫീസിൽ 2023 മെയ് 12 തീയതി വൈകുന്നേരം 3 മണിവരെ സ്വീകരിക്കും.
അക്കൗണ്ടൻറ് ഒഴിവ്
കൊടകര ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസിലേക്ക് അക്കൗണ്ടന്റ് തസ്തികയിൽ നിയമനത്തിന് എസ് സി ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. കരാറടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: സർക്കാർ അംഗീകൃതസ്ഥാപനത്തിൽ നിന്നുള്ള ബികോം, പിജിഡിസിഎ. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ഏപ്രിൽ 20.
പ്രോസസ് അനലിസ്റ്റ് നിയമനം
കോട്ടയം: കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഇൻഫോ പാർക്കിലെ പ്രമുഖ കമ്പനിയുടെ പ്രോസസ് അനലിസ്റ്റ് ഒഴിവിലേക്ക് ഏപ്രിൽ 13ന് രാവിലെ 10 മുതൽ കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ അഭിമുഖം നടത്തുന്നു. ബി.എസ്.സി/ എം.എസ്.സി, സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്‌സ്, കമ്പ്യൂട്ടർ സയൻസ്, ബി.സി.എയാണ് യോഗ്യത. 30 വയസാണ് പ്രായപരിധി. വിശദവിവരത്തിന് ഫോൺ: 0481 2563451/2565452
ആംബുലൻസ് ഡ്രൈവർ നിയമനം
നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ആംബുലൻസ് ഡ്രൈവറെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. എച്ച്.എം.സി വഴിയാണ് നിയമനം. പ്രതിദിന വേതനം 583 രൂപ. ഡ്രൈവിംഗ് ലൈസൻസ് (ഹെവി), അഞ്ച് വർഷത്തെ പ്രവർത്തി പരിചയം എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ ഏപ്രിൽ 19 മൂന്ന് മണിയ്ക്കകം ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ അപേക്ഷ സമർപ്പിക്കണമെന്ന് സൂപ്രണ്ട് ഇൻ ചാർജ് അറിയിച്ചു. ഏപ്രിൽ 20, 2 മണി മുതലാണ് ഇന്റർവ്യൂ.
Share your comments