<
  1. News

ഇന്നത്തെ ജോലി ഒഴിവുകൾ (12/05/2023)

ചാലക്കുടി ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള നായരങ്ങാടി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ വനിത കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്കൂളിൽ താമസിച്ച് ജോലി ചെയ്യാൻ താല്പര്യമുള്ള വനിത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. മെയ് 18 ന് മുമ്പ് അപേക്ഷ സമർപ്പിക്കണം.

Meera Sandeep
Today's Job Vacancies (12/05/2023)
Today's Job Vacancies (12/05/2023)

താൽകാലിക നിയമനം

ചാലക്കുടി ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള നായരങ്ങാടി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ വനിത കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്കൂളിൽ താമസിച്ച് ജോലി ചെയ്യാൻ താല്പര്യമുള്ള വനിത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.  മെയ് 18 ന് മുമ്പ് അപേക്ഷ സമർപ്പിക്കണം.

നിശ്ചിത ട്രേഡിൽ ലഭിച്ച ടെക്നിക്കൽ ഹയർ സെക്കണ്ടറി ലീവിംഗ് സർട്ടിഫിക്കറ്റ് പരീക്ഷ / പത്താം തരവും നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് / കേരള എഞ്ചിനീയറിംഗ് / വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഹയർ സെക്കണ്ടറി സ്കൂൾ സർട്ടിഫിക്കറ്റ് കോഴ്സ് എന്നിവയിൽ നിശ്ചിത ട്രേഡിലുള്ള വിജയവും  മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും അഭികാമ്യം.  19,950  രൂപയാണ് പ്രതിമാസ വേതനം .

അപേക്ഷയോടൊപ്പം ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം  ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസർ, ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ, ചാലക്കുടി - 680307 എന്ന വിലാസത്തിൽ മെയ് 18 ന് മുമ്പ് അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്  0480 2706100

ബന്ധപ്പെട്ട വാർത്തകൾ: സഹകരണ ബാങ്കുകളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ലൈബ്രേറിയൻ തസ്തികയിൽ ഒഴിവ്

ചാലക്കുടി ട്രൈബൽ ഡവലപ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള നായരങ്ങാടി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ലൈബ്രേറിയൻ തസ്തികയിൽ ഒഴിവ്.  കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ്  നിയമനം.

ലൈബ്രറി സയൻസിൽ ബിരുദവും കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറികളിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയവും അഭികാമ്യം. സ്ഥാപനത്തിൽ താമസിച്ച് ജോലി ചെയ്യുവാൻ താല്പര്യമുള്ള വനിതകളായ ഉദ്യോഗാർത്ഥികൾക്കാണ് അവസരം. പ്രതിമാസം 22, 000 രൂപയാണ് വേതനം.

യോഗ്യരായവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം മെയ് 18 ന് മുൻപ് ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസർ, ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ, ചാലക്കുടി 680 307 എന്ന വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് - 0480 2706100

താൽക്കാലിക നിയമനം

കേരള ഹെൽത്ത് റിസർച്ച് ആന്റ് വെൽഫെയർ സൊസൈറ്റിയിൽ വിവിധ തസ്തികകളിൽ കരാർ/ദിവസവേതന വ്യവസ്ഥയിൽ നിയമനം നടത്തുന്നതിലേക്കായി അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2023 മേയ് 12.  അപേക്ഷകൾ നേരിട്ടോ, തപാൽ മാർഗ്ഗമോ സമർപ്പിക്കാവുന്നതാണ്.  കൂടുതൽ വിവരങ്ങൾക്ക് www.khrws.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (09/05/2023)

ട്രസ്റ്റി നിയമനം

ഒറ്റപ്പാലം നെല്ലായ ശ്രീ പുലാക്കാട് ക്ഷേത്രം, കാരാട്ടുകുറുശ്ശി ആറംകുന്നത്ത്കാവ് ക്ഷേത്രം, കടമ്പഴിപ്പുറം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം എന്നിവിടങ്ങളില്‍ ട്രസ്റ്റി നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ നിശ്ചിത ഫോറത്തിലുള്ള അപേക്ഷ ജൂണ്‍ മൂന്നിന് വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് നല്‍കണം. അപേക്ഷ ഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിലും ഒറ്റപ്പാലം ഡിവിഷന്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസിലും www.malabardevaswom.kerala.gov.in ലും ലഭിക്കുമെന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു. ഫോണ്‍: 0491 2505777.

ഇ. സി. ജി. ടെക്നീഷ്യൻ താൽകാലിക നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാർഡിയോളജി വിഭാഗത്തിൽ എച്ച്. ഡി. എസിനു കീഴിൽ ട്രെയിനി ഇ. സി. ജി. ടെക്നീഷ്യൻമാരെ നിയമിക്കുന്നു.

യോഗ്യത: വിഎച്ച്എസ്ഇ (ഇ.സി.ജി. ടെക്നീഷ്യൻ, ടി എം ടി യിൽ പ്രവർത്തിപരിചയം)   കാർഡിയോ വസ്കുലാർ ടെക്നോളജിയിൽ ഡിപ്ലോമ (ഇ.സി.ജി,  പ്രവർത്തിപരിചയം അഭികാമ്യം)

സ്റ്റൈപെന്റോടു കൂടി ഒരു വർഷ കാലവധിയിലാണ് നിയമനം. താല്പര്യമുള്ളവർ വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും പകർപ്പും സഹിതം മെയ് 17ന് രാവിലെ 10.30 ന് മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗത്തിൽ ഹാജരാകേണ്ടതാണ്.

വാക്ക്-ഇൻ-ഇന്റർവ്യൂ

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിൽ ഒരു വർഷ കാലാവധിയിൽ താൽകാലികമായി എച്ച്.ഡി.എസിന് കീഴിൽ ട്രെയിനി ടി.എം.ടി ടെക്‌നിഷ്യൻമാരെ നിയമിക്കുന്നു.

യോഗ്യത: വിഎച്ച്എസ്ഇ (ഇ.സി.ജി. ടെക്നീഷ്യൻ, ടി എം ടി യിൽ പ്രവർത്തിപരിചയം)   കാർഡിയോ വസ്കുലാർ ടെക്നോളജിയിൽ ഡിപ്ലോമ (ഇ.സി.ജി, ടി .എം . ടി എന്നിവയിൽ പ്രവർത്തിപരിചയം അഭികാമ്യം)

രണ്ട് ഒഴിവുകൾ ഉണ്ട്. സ്‌റ്റൈപെന്റ് ആയി 10000 രൂപ ലഭിക്കും.  താൽപ്പര്യമുള്ളവർ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗത്തിൽ 17ന് രാവിലെ 10.30ന് ഇന്റർവ്യൂനായി എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0484-2754000

വാക്ക് ഇൻ ഇന്റർവ്യൂ

കേരള വനഗവേഷണ സ്ഥാപനത്തിന്റെ ഫീൽഡ് വർക്കർ തസ്തികയിൽ മൂന്ന് വർഷ കാലാവധിയിൽ താത്കാലിക ഒഴിവ്. യോഗ്യത നാലാം ക്ലാസ്സോ അതിനു മുകളിലോ. ഇടുക്കി, വെൺമണി പാലപ്ലാവിലെ ഉണർവ് പട്ടികവർഗ സഹകരണ സൊസൈറ്റിയിലെ ആദിവാസി സമൂഹത്തിൽ നിന്നുള്ളവർക്ക് മുൻഗണന. മുള കരകൗശല വസ്തുക്കളിൽ നഴ്സറി പരിപാലനം മുതലായവയിൽ വൈദഗദ്ധ്യം അഭിലഷണീയം. പ്രതിമാസം 15000 രൂപയാണ് ഫെലോഷിപ്പ്. പ്രായപരിധി 2023 ജനുവരി 1ന് 60 വയസ് കവിയരുത്. മെയ് 19 രാവില 10 മണിക്ക് ‘ഉണർവ്പട്ടികവർഗ സഹകരണ സംഘത്തിന്റെ പാലപ്ലാവ്, വെൺമണിയിലെ ഇടുക്കി ജില്ലാ ഓഫീസിൽ വച്ച് നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിൽ ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം.

കളമശ്ശേരി ഗവ.ഐ ടി ഐ യിൽ ഷീറ്റ് മെറ്റൽ വർക്കർ ഒഴിവ്

കളമശ്ശേരി ഗവ.ഐ ടി ഐ യിൽ ഷീറ്റ് മെറ്റൽ വർക്കർ തസ്തികയിൽ ജൂനിയർ ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം 24000 രൂപ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 16 രാവിലെ 11ന് അസ്സൽ രേഖകൾ സഹിതം കളമശ്ശേരി ഐടിഐ ഹാജരാകണം. മെക്കാനിക്കൽ/ മെറ്റലർജി, പ്രൊഡക്ഷൻ എൻജിനീയറിങ്, മെക്കാട്രോണിക്സ്, തുടങ്ങിയവയിൽ അംഗീകൃത എൻജിനീയറിങ് ഡിഗ്രിയും ഒരു വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിങ് മൂന്ന് വർഷത്തെ അംഗീകൃത ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ ഷീറ്റ് മെറ്റൽ വർക്കർ ട്രേഡിൽ എൻ ടി സി, എൻ എ സി യും മൂന്നുവർഷത്തെ പ്രവർത്തി പരിചയവും ഉള്ളവർക്ക് ഇൻറർവ്യൂവിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 0484-2555505.

വാക് ഇന്‍ ഇന്റര്‍വ്യു

ഇടുക്കി ജില്ല മൃഗസംരക്ഷണ വകുപ്പില്‍ അഴുത ബ്ലോക്കിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റിന്റെ ഉച്ചക്ക് ഒരു മണി മുതല്‍ രാത്രി ഒന്‍പത്് മണി വരെയുള്ള ഒന്നാമത്തെ ഷിഫ്റ്റിലേക്ക് ഡ്രൈവര്‍ കം അറ്റന്‍ഡന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് മെയ് 16 ന് വാക് ഇന്‍ ഇന്റര്‍വ്യു നടത്തും. യോഗ്യത എസ്എസ്എല്‍സിയും എല്‍എംവി ഡ്രൈവിംഗ് ലൈസന്‍സും. നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ മെയ് 16 ന് രാവിലെ 10.30ന് തൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യുവിന് ഹാജരാകണം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി ഉദ്യോഗാര്‍ഥിയെ നിയമിക്കുന്നതു വരെയോ അല്ലെങ്കില്‍ 90 ദിവസം വരെയോ ആയിരിക്കും നിയമനം. അഴുത ബ്ലോക്കില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും.

English Summary: Today's Job Vacancies (12/05/2023)

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds