ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
മയ്യനാട് സര്‍ക്കാര്‍ ഐ ടി ഐയില്‍ ഡ്രൈവര്‍ കം മെക്കാനിക് ട്രേഡില്‍ ഒഴിവുള്ള ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കും. ഒക്‌ടോബര്‍ 16 രാവിലെ 11ന് സര്‍ക്കാര്‍ ഐ ടി ഐയില്‍ അഭിമുഖം. യോഗ്യത: പത്താം ക്ലാസ്, എല്‍ എം വി ഡ്രൈവര്‍ കം മെക്കാനിക്ക് ട്രേഡില്‍ എന്‍ എ സി / എന്‍ ടി സിയും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും എല്‍ എം വി ഡ്രൈവിങ് ലൈസന്‍സും അല്ലെങ്കില്‍ മെക്കാനിക്കല്‍/ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് ഡിപ്ലോമയും രണ്ടുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും എല്‍ എം വി ഡ്രൈവിങ് ലൈസന്‍സും അല്ലെങ്കില്‍ മെക്കാനിക്കല്‍ /ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ്ങില്‍ എ ഐ സി ടി ഇ/ യു ജി സി അംഗീകൃത ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും എല്‍ എം വി ഡ്രൈവിംഗ് ലൈസന്‍സും. ഫോണ്‍ 0474 2558280.
ഗേറ്റ് കീപ്പര്‍ നിയമനം
റെയില്‍വേയുടെ പാലക്കാട് ഡിവിഷനില്‍ ഗേറ്റ് കീപ്പര്‍ തസ്തികയിലേക്ക് വിമുക്തഭടമാർക്ക് അപേക്ഷിക്കാം. ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ലഭിക്കുന്ന അപേക്ഷ അനുബന്ധരേഖകള്‍ സഹിതം ഒക്‌ടോബര്‍ 16നകം സമര്‍പ്പിക്കണം. പാരാമിലിറ്ററി ഫോഴ്‌സില്‍ നിന്നും വിരമിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. ഫോണ്‍ 0474 2792987.
ബന്ധപ്പെട്ട വാർത്തകൾ: കൊച്ചി, കോഴിക്കോട് എന്നീ വിമാനത്താവളങ്ങളിലെ 323 ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം
വാട്ടര്‍ അതോറിറ്റിയില്‍ താല്‍ക്കാലിക നിയമനം
കേരള വാട്ടര്‍ അതോറിറ്റി ജല്‍ജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രോജക്ട് മാനേജര്‍, പ്രോജക്ട് എഞ്ചിനീയര്‍ തസ്തികകളില്‍ താല്‍കാലിക നിയമനം നടത്തുന്നു. പ്രോജക്ട് മാനേജര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ക്ക് ബിടെക് (സിവില്‍ എഞ്ചിനീയറിങ്) കുടിവെള്ള പദ്ധതികളുമായി ബന്ധപ്പെട്ട മേഖലയില്‍ 15 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അല്ലെങ്കില്‍ ഡിപ്ലോമ (സിവില്‍ എഞ്ചിനീയറിങ്) മേഖലയില്‍ 25 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അഭികാമ്യം. പ്രോജക്ട് എഞ്ചിനീയര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ക്ക് ബിടെക് (സിവില്‍ എഞ്ചിനീയറിങ്) കുടിവെള്ള പദ്ധതികളുമായി ബന്ധപ്പെട്ട മേഖലയില്‍ ഏഴുവര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉണ്ടായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ സഹിതം ഒക്ടോബര്‍ 26 ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ കേരള ജല അതോറിറ്റിയുടെ തൃശ്ശൂര്‍, പി എച്ച് സര്‍ക്കിള്‍, സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 0487 2391410.
സി ആം ടെക്നീഷ്യൻ തസ്തികയിൽ താൽക്കാലിക നിയമനം
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മെഡിസെപ്പ് പദ്ധതിക്ക് കീഴിലുള്ള സി ആം ടെക്നീഷ്യൻ തസ്തികയിൽ നിലവിലുള്ള രണ്ട് ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. സയൻസ് വിഷയത്തിൽ പ്ലസ് ടു അല്ലെങ്കിൽ പ്രീഡിഗ്രിയും റേഡിയോളജി ടെക്നോളജിയിൽ ഡിപ്ലോമയുമുള്ള 18 നും 36നും മധ്യ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
താല്പര്യമുള്ളവർക്ക് യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം ഒക്ടോബർ 13ന് ( വെള്ളിയാഴ്ച ) എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലെ സി സി എം ഹാളിൽ രാവിലെ 11.30ന് നടത്തുന്ന എഴുത്തു പരീക്ഷയിലും ഇന്റർവ്യൂവിലും പങ്കെടുക്കാം. അന്നേദിവസം രാവിലെ 10.30 ന് രജിസ്ട്രേഷൻ ആരംഭിക്കും.
ഫോൺ : 0484 2754000
ബന്ധപ്പെട്ട വാർത്തകൾ: ഹൈക്കോടതിയിൽ പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് നിയമനം: 24,400 മുതൽ 55,200 രൂപ വരെ ശമ്പളം
താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
ജില്ലാ പഞ്ചായത്തിന്റെ ഉണ്ണിക്കൊരു മുത്തം പദ്ധതിയുടെ ഭാഗമായി 12 വയസ്സില്‍ താഴെയുള്ള പട്ടികവര്‍ഗ്ഗ കുട്ടികളുടെ സമഗ്ര ആരോഗ്യ പരിശോധനയ്ക്കും, ഹെല്‍ത്ത് കാര്‍ഡ് നല്‍കുന്നതിനും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുന്നതിനും ജനറല്‍ നഴ്‌സിംഗ്, ബിഎസ്‌സി നേഴ്‌സിങ്, പാരാമെഡിക്കല്‍ യോഗ്യതകള്‍ ഉള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
കുട്ടമ്പുഴ, വേങ്ങൂര്‍, എടയ്ക്കാട്ടുവയല്‍ പഞ്ചായത്തുകളില്‍ സ്ഥിരതാമസമുള്ളതും 20 നും 40 നും മധ്യേ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികള്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഒക്ടോബര്‍ 16 ന് മുന്‍പ് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍, മിനി സിവില്‍ സ്റ്റേഷന്‍, മുടവൂര്‍ പി.ഒ, മുവാറ്റുപുഴ - 686669 എന്ന വിലാസത്തില്‍ ഹാജരാക്കുക. ഫോണ്‍: 0485-2814957, 2970337
വാക് ഇന്‍ ഇന്റര്‍വൃു
വനിത ശിശു വികസന വകുപ്പ് വിവധ പരിശീലന പരിപാടികളിലേക്ക് റിസോഴ്സ് പേഴ്സണ്‍മാരെ നിയമിക്കുന്നു. ഒക്ടോബര്‍ 19 ന് പൈനാവ് ജില്ലാ ശിശു സംരക്ഷണ ഓഫിസില്‍ വച്ച് വാക് ഇന്‍ ഇന്റര്‍വൃൂ നടക്കും. സൈക്കോളജി, സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക് എന്നീ വിഷയങ്ങളില്‍ ബിരുദമോ, ബിരുധാനന്തര ബിരുദമോ, കുട്ടികളുടെ മേഖലയില്‍ പ്രവൃത്തി പരിചയവും, പരിശീലന മേഖലയില്‍ പ്രവൃത്തി പരിചയവുമുളളവര്‍ക്ക് പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ ബായോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 7902695901
സെക്യൂരിറ്റി നിയമനം: അപേക്ഷ 16 വരെ
പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ സെക്യൂരിറ്റി തസ്തികയിലേക്ക് താത്ക്കാലിക നിയമനം. അപേക്ഷകര്‍ എക്‌സ് സര്‍വീസ് മാന്‍ ആയിരിക്കണം. പ്രായപരിധി 55. ശാരീരിക, മാനസിക വൈകല്യങ്ങള്‍ ഇല്ലാത്തവരായിരിക്കണം. വേതനം അതത് കാലങ്ങളില്‍ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി തീരുമാനിക്കും. താത്പര്യമുള്ളവര്‍ അപേക്ഷ, സര്‍ട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയല്‍ രേഖകളുടെയും പകര്‍പ്പ്, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഒക്ടോബര്‍ 16 ന് വൈകിട്ട് അഞ്ചിനകം താലൂക്ക് ആശുപത്രി ഓഫീസില്‍ നല്‍കണമെന്ന് സൂപ്രണ്ട് അറിയിച്ചു.
ടൈലറിങ് ഇന്‍സ്ട്രക്ടര്‍ നിയമനം
ഷൊര്‍ണൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിന് കീഴിലുള്ള ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് ചാത്തന്നൂര്‍ സെന്ററില്‍ ടൈലറിങ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം. കെ.ജി.ടി.ഇ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ് ടെക്‌നോളജി അല്ലെങ്കില്‍ ഐ.ടി.ഐ. ആണ് യോഗ്യത. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 13 ന് രാവിലെ 11 ന് ഷൊര്‍ണൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു.
Share your comments