<
  1. News

ഇന്നത്തെ ജോലി ഒഴിവുകൾ (14/07/2023)

എറണാകുളം കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട് അഡ്വൈസറി ബോർഡ് ഓഫീസിൽ ക്ലാർക്കിനെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നു. സർക്കാർ വകുപ്പുകളിൽ സമാന തസ്തികയിൽ നിന്നു പെൻഷൻ ആയവർക്ക് അപേക്ഷിക്കാം. ഡി.റ്റി.പി പരിജ്ഞാനം വേണം.

Meera Sandeep
Today's Job Vacancies (14/07/2023)
Today's Job Vacancies (14/07/2023)

ക്ലാർക്ക് നിയമനം

എറണാകുളം കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട് അഡ്വൈസറി ബോർഡ് ഓഫീസിൽ ക്ലാർക്കിനെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നു. സർക്കാർ വകുപ്പുകളിൽ സമാന തസ്തികയിൽ നിന്നു പെൻഷൻ ആയവർക്ക് അപേക്ഷിക്കാം. ഡി.റ്റി.പി പരിജ്ഞാനം വേണം.

സാലറി സോഫ്റ്റ് വെയർ (SPARK, BIMS & BAMS) ൽ പരിചയം ഉള്ളവർക്ക് മുൻഗണന. അപേക്ഷ 15 ദിവസത്തിനകം ചെയർമാൻ, അഡ്വൈസറി ബോർഡ്, കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട്, പാടം റോഡ്, എളമക്കര കൊച്ചി – 682 026, എറണാകുളം (ഫോൺ: 0484-2537411) എന്ന വിലാസത്തിൽ ലഭിക്കണം.

സൈക്കോളജി അപ്രന്റിസ് നിയമനം

താനൂർ സി എച്ച് എം കെ എം ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് താനൂർ, പി.എസ്.എം.ഒ കോളജ് തിരൂരങ്ങാടി, അൻസാർ അറബിക് കോളജ് വളവന്നൂർ, ശിഹാബ് തങ്ങൾ മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് വുമൺസ് കോളജ് കാട്ടിലങ്ങാടി എന്നീ കോളജുകളിലേക്ക് സൈക്കോളജി അപ്രന്റീസിന്റെ താൽക്കാലിക നിയമനം നടത്തുന്നു.  റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.  ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയ യോഗ്യതകളാണ്.  ഉദ്യോഗാർഥികൾ ജൂലൈ 15 രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളും രേഖകളും സഹിതം താനൂർ സി എച്ച് എം കെ എം ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പാൾ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.  തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികളെ 2024 മാർച്ച് 31 വരെ അപ്രന്റീസ്ഷിപ്പിൽ കരാർ വ്യവസ്ഥയിൽ നിയമിക്കും. നിയമനം ലഭിക്കുന്നവർക്ക് ഒരേ സമയം മേൽ പറഞ്ഞ കോളജുകളിലെ ജീവനി കൗൺസിലർ സ്ഥാനം ഉണ്ടായിരിക്കും.

ആംഗ്യഭാഷ പരിഭാഷാ അധ്യാപകരുടെ ഒഴിവ്

തിരുവന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക് കോളജിലെ അധ്യാപകരുടെ (ഹിയറിംഗ് ഇമ്പയേർഡ്) വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ആംഗ്യഭാഷ പരിഭാഷ അധ്യാപകരുടെ താത്കാലിക ഒഴിവുണ്ട്. എം.എസ്.ഡബ്ല്യു/എം എ സോഷ്യോളജി/എം.എ സൈക്കോളജി ആൻഡ് ഡിപ്ലോമ ഇൻ സൈൻ ലാംഗ്വേജ് ഇന്റെർപ്രെറ്റേഷൻ (ആർ സി ഐ അംഗീകാരം) യോഗ്യതയുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 21 രാവിലെ 10ന് പ്രിൻസിപ്പാൾ മുൻപാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം.

നഴ്സിങ് ലക്ചറർമാരുടെ 18 ഒഴിവുകൾ

തിരുവനന്തപുരം ഗവ. നഴ്സിങ് കോളജിൽ 2023-24 അധ്യയന വർഷം ജൂനിയർ ലക്ചറർമാരുടെ 18 ഒഴിവിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തും. സംസ്ഥാനത്തെ ഏതെങ്കിലും ഗവ. നഴ്സിങ് കോളജിൽ നിന്നുള്ള എം.എസ്.സി നഴ്സിങ് ബിരുദവും കെ.എൻ.എം.സി രജിസ്ട്രേഷനും ആണ് യോഗ്യത. സ്റ്റൈപന്റ് പ്രതിമാസം 20,500 രൂപ. താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റയും, യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 14ന് രാവിലെ 10നു കോളജിൽ നേരിട്ട് ഹാജരാകണം.

സൈക്കോളജി അപ്രന്റീസ് ഇന്റർവ്യൂ 18ന്

ജീവനി കോളജ് മാനസിക അവബോധ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ഗവ. ആർട്‌സ് കോളജ്, തൈക്കാട് ഗവ. ടീച്ചർ എജുക്കേഷൻ കോളജ്, സ്വാതി തിരുനാൾ ഗവ. സംഗീത കോളജ്, ഗവ. സംസ്‌കൃത കോളജ് എന്നിവിടങ്ങളിലേക്ക് ഒരു സൈക്കോളജി അപ്രിന്റിസിനെ താത്കാലികമായി നിയമിക്കുന്നതിന് 18ന് രാവിലെ 10ന് ഇന്റർവ്യൂ നടത്തും. റഗുലർ പഠനത്തിലൂടെ സൈക്കോളജിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കൽ സൈക്കോളജിയിൽ പ്രവൃത്തിപരിചയം അഭിലഷണീയം. ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ടെത്തണം. വിശദവിവരങ്ങൾക്ക്: 0471-2323040/9645881884, വെബ്സൈറ്റ്: www.gactvm.org.

ലൈസൺ ഓഫീസർ കം അസിസ്റ്റന്റ് പേഴ്സണൽ ഓഫീസർ

പൊതു മേഖലാ സ്ഥാപനമായ സംസ്ഥാന പന ഉത്പ്പന്ന വികസന തൊഴിലാളി ക്ഷേമ കോർപ്പറേഷൻ ലിമിറ്റഡിൽ (കെൽപാം) ലൈസൺ ഓഫീസർ കം അസിസ്റ്റന്റ് പേഴ്സണൽ ഓഫീസർ തസ്തികയിൽ ഡെപ്യൂട്ടേഷൻ ഒഴിവുണ്ട്. സർക്കാർ/അർധ സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അപേക്ഷിക്കാം.

യോഗ്യതയുള്ള സമാന ശമ്പള സ്‌കെയിലിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ മാതൃ വകുപ്പിൽ നിന്നുള്ള എൻഒസി സഹിതം അപേക്ഷിക്കണം. അപേക്ഷയിൽ നിർബന്ധമായും ഇമെയിൽ ഐഡിയും ഫോൺ നമ്പറും ഉൾപ്പെടുത്തണം. ശമ്പള സ്‌കെയിൽ : 4000-90-4090-100-6090. എം എസ് ഡബ്ല്യു /എം ബി എ ബിരുദമാണ് യോഗ്യത. രണ്ട് വർഷം പ്രവൃത്തി പരിചയവും കമ്പ്യൂട്ടറിൽ പ്രായോഗിക പരിജ്ഞാനവുമുള്ളവരായിരിക്കണം. ജൂലൈ 20ന് 5 മണിക്ക് മുമ്പ് അപേക്ഷ അയക്കേണ്ട വിലാസം: മാനേജിംഗ് ഡയറക്ടർ, കെൽപാം, കൊറ്റാമം, ആറയൂർ പി ഓ, തിരുവനന്തപുരം പിൻ -695 122, 60013. ഇ-മെയിൽ: hrkelpalm@gmail.com.

English Summary: Today's Job Vacancies (14/07/2023)

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds