സൈക്കോളജിസ്റ്റ് ഒഴിവ്
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ, കോട്ടയം ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിൽ സൈക്കോളജിസ്റ്റ് തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സ്ത്രീ ഉദ്യോഗാർത്ഥികൾ പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഒക്ടോബർ 22 ന് വൈകിട്ട് അഞ്ചിനകം ലഭിക്കത്തക്കവിധം സാധാരണ തപാലിൽ അയയ്ക്കണം. വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം-695002.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (12/10/2022)
ഒരു ഒഴിവാണുള്ളത്. യോഗ്യത: എം.എസ് സി/എം.എ (സൈക്കോളജി) & ഒരു വർഷത്തെ പ്രവ്യത്തിപരിചയം. പ്രായം 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണനയുണ്ട്. 12,000 രൂപയാണ് വേതനം. ഫോൺ: 0471-2348666, വെബ്സൈറ്റ്: www.keralasamakhya.org.
ഇംഗ്ലീഷ് ടീച്ചർ നിയമനം
സാമൂഹ്യനീതി വകുപ്പിൽ തിരുവനന്തപുരം പൂജപ്പുരയിലെ ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ ഇംഗ്ലീഷ് ടീച്ചർ തസ്തികയിൽ നിയമനം നടത്തുന്നു. ഒരു ഒഴിവാണുള്ളത്. MA English, B.Ed, SET, NET എന്നിവയാണ് യോഗ്യത. തിരുവനന്തപുരം ജില്ലക്കാർക്കു മുൻഗണന. ഉയർന്ന പ്രായവരിധി 40 വയസ്. കാലാവധി 108 മണിക്കൂർ. ഓണറേറിയം 21,276 രൂപ.
ബന്ധപ്പെട്ട വാർത്തകൾ: കേരള പി.എസ്.സി 40 തസ്തികകളിലെ ഒഴിവുകളിലേയ്ക്കായി അപേക്ഷ ക്ഷണിച്ചു.
ഉദ്യോഗാർഥികൾ ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം ഒക്ടോബർ 22 രാവിലെ 10ന് പൂജപ്പുര സോഷ്യൽ ജസ്റ്റിസ് കോംപ്ലക്‌സിനുള്ളിലെ ജില്ലാ സാമൂഹ്യനീതി ഓഫീസിൽ വാക്ക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0471-2343618.
ഫിഷറീസ് ഗാര്‍ഡ് നിയമനം: അഭിമുഖം 17-ന്
ആലപ്പുഴ: വേമ്പനാട് കായല്‍ സംരക്ഷണ പദ്ധതിയിലേക്ക് ബാക്ക് വാട്ടര്‍ പാട്രോളിംഗിനായി ദിവസവേതനാടിസ്ഥാനത്തില്‍ ഫിഷറീസ് ഗാര്‍ഡിനെ നിയമിക്കുന്നു. വി.എച്.എസ്.ഇ. ഫിഷറീസ് സയന്‍സ്/ എച്.എസ്.സി. വിജയവും സ്രാങ്ക് ലൈസണ്‍സുമാണ് യോഗ്യത. മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ ജനിച്ചവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 17-ന് രാവിലെ 10-ന് ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസല്‍, പകര്‍പ്പ് എന്നിവ സഹിതം വേണം എത്താന്‍. ഫോണ്‍: 0477 2252814, 2251103
ഡാറ്റാ എൻട്രി ഓപ്പറേറ്റർ
പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്ക് വരുന്ന രോഗികൾക്ക് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിനുള്ള സേവനങ്ങൾ ക്രമീകരിക്കുന്നതിന് ദിവസം 350 രൂപാ നിരക്കിൽ (മാസം പരമാവധി 10,000 രൂപ ശമ്പളം) ഡാറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നതിന് ഒക്ടോബർ 20ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഡി.സി.എ/പി.ജി.ഡി.സി.എ, നിർദ്ദിഷ്ട വിഷയത്തിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം (കെ.എ.എസ്.പി കൗണ്ടറിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന) എന്നിവയാണ് യോഗ്യതകൾ. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ഇന്റർവ്യൂ ദിവസം രാവിലെ 11ന് മാനസികാരോഗ്യ കേന്ദ്രത്തിലെ കോൺഫറൻസ് ഹാളിൽ നേരിട്ട് ഹാജരാകണം. വിവരങ്ങൾക്ക്: 0471-2433868, 2432689.
ബന്ധപ്പെട്ട വാർത്തകൾ: NCERT യിലെ വിവിധ തസ്‌തികകളിലെ ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു
സൈക്കോളജി അപ്രൻ്റീസ് ഒഴിവ്
കുട്ടനെല്ലൂർ ശ്രീ സി അച്യുതമേനോൻ ഗവ. കോളേജിൽ 2022-23 അധ്യയനവർഷത്തിൽ ജീവനി പദ്ധതിയിലേക്ക് ഒരു സൈക്കോളജി അപ്രന്റിസിനെ താത്കാലികമായി നിയമിക്കുന്നു. റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തിപരിചയം എന്നിവ അഭിലഷണീയ യോഗ്യതയായി കണക്കാക്കും.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 19ന് രാവിലെ 10.30ന് ഓഫീസിൽ ഹാജരാകണം.
അപ്രന്റീസ് ഒഴിവ്
ചേലക്കര സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ജീവനി സെന്റർ ഫോർ വെൽ ബീയിങ് പദ്ധതിയുടെ ഭാഗമായി 2022-23 അദ്ധ്യയന വർഷത്തേയ്ക്ക് താൽക്കാലികമായി സൈക്കോളജി അപ്രന്റീസിനെ ആവശ്യമുണ്ട്. യോഗ്യത: റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം (എം എ / എം എസ് സി) . ക്ലിനിക്കൽ സൈക്കോളജി പ്രവൃത്തിപരിചയം അഭിലഷണീയം. യോഗ്യതയുള്ളവർ ഒക്ടോബർ 19ന് ഉച്ചക്ക് 12ന് അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി അസ്സൽ സെർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ ഹാജരാകണം. ഫോൺ: 04884 253090.
സെക്യൂരിറ്റി നിയമനം
ജില്ലാ കലക്ടര്‍ ചെയര്‍മാനായുള്ള സേവക്കിന്റെ ഒഴിവ് വരാന്‍ സാധ്യതയുള്ള വിവിധ പോയിന്റുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നു. എസ്.എസ്.എല്‍.സി യോഗ്യതയുള്ള 18നും 35 നുമിടയില്‍ പ്രായമുള്ള പട്ടികജാതി / പട്ടികവര്‍ഗ വിഭാഗം യുവാക്കള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ മാനേജര്‍, സേവക്ക്, മുട്ടികുളങ്ങര, പാലക്കാട്- 678594 വിലാസത്തിലോ sewakpkd2000@gmail.com ലോ ഒക്‌ടോബര്‍ 25 നകം നല്‍കണമെന്ന് മെമ്പര്‍ സെക്രട്ടറി അറിയിച്ചു. ഫോണ്‍: 9961242055, 0491 2559807.
വെറ്ററിനറി സര്‍ജന്‍ നിയമനം
പാലക്കാട് കാലിവസന്ത നിര്‍മാര്‍ജന പദ്ധതി കാര്യാലയത്തിലെ എന്‍.പി.ആര്‍.ഇ മാക്‌സി എലിസ ലബോറട്ടറിയില്‍ വെറ്ററിനറി സര്‍ജന്‍ നിയമനം നടത്തുന്നു. ജില്ലാ കാലിവസന്ത നിര്‍മാര്‍ജനപദ്ധതി കാര്യാലയത്തിലെ ജോയിന്റ് ഡയറക്ടറുടെ ചേമ്പറില്‍ ഒക്‌ടോബര്‍ 17 ന് രാവിലെ 11 ന് കൂടിക്കാഴ്ച നടക്കും. നിയമന കാലാവധി ആറ് മാസത്തേക്കോ പ്രസ്തുത തസ്തികയിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നിയമനം നടത്തുന്നത് വരെയോ ആയിരിക്കും. പ്രതിമാസ വേതനം 39,500 രൂപ. താത്പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും സഹിതം എത്തണമെന്ന് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0491 2520626.
ഓവര്‍സിയര്‍ നിയമനം
തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തില്‍ താത്ക്കാലികമായി ഓവര്‍സിയറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച ഒക്ടോബര്‍ 25 ന് രാവിലെ 11 ന്് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കും. യോഗ്യത ഐ.ടി.ഐ ഡി/സിവില്‍, ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിംഗ്. താത്പര്യമുള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ഫോണ്‍: 04935 235235.
അധ്യാപക നിയമനം
ചേനാട് ഗവ. ഹൈസ്‌കൂളില്‍ എല്‍.പി വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍കാലിക അധ്യാപക നിയമനത്തിനുളള കൂടിക്കാഴ്ച ഒക്ടോബര്‍ 17 ന് രാവിലെ 11 ന് നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം. ഫോണ്‍: 04936 238333.
Share your comments