ഹാച്ചറി സൂപ്പർവൈസർ
സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനിൽ (കെപ്‌കോ) ഹാച്ചറി സൂപ്പർവൈസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷമാണ് കാലയളവ്. 20നും 30 വയസിനും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം. ബി.എസ്‌സി ഡിഗ്രി ഇൻ പൗൾട്രി പ്രൊഡക്ഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റും ഹാച്ചറിയിൽ ജോലി ചെയ്തതിന്റെ മുൻപരിചയവും ആണ് യോഗ്യത. താത്പര്യമുള്ളവർ ബയോഡാറ്റ സഹിതം ജൂലൈ 30ന് മുമ്പ് മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡ് (കെപ്‌കോ) ടി.സി 30/697 പേട്ട, തിരുവനന്തപുരം-695024, എന്ന വിലാസത്തിൽ അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: 9446364116, kepcopoultry@gmail.com, kspdc@yahoo.co.in.
ഫോട്ടോഗ്രാഫർ ഡെപ്യൂട്ടേഷൻ നിയമനം : അപേക്ഷ ക്ഷണിച്ചു
കേരള വനം വകുപ്പിന്റെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഫോറസ്ട്രി ഇൻഫർമേഷൻ ബ്യൂറോയിൽ ഒഴിവുള്ള ഫോട്ടോഗ്രാഫർ-കം-ആർട്ടിസ്റ്റ് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണസ്ഥാപനങ്ങൾ എന്നിവയിൽ സമാനതസ്തികയിൽ ജോലി ചെയ്യുവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. നിയമനം തിരുവനന്തപുരത്ത് ആയിരിക്കുമെങ്കിലും സംസ്ഥാനം മുഴുവൻ സഞ്ചരിച്ച് ജോലിചെയ്യാൻ സന്നദ്ധതയുണ്ടായിരിക്കണം. വനം-വന്യജീവി ഫോട്ടോഗ്രഫിയിൽ മുൻപരിചയമുള്ളർക്ക് മുൻഗണന. മാതൃവകുപ്പിൽ നിന്നും നിരാക്ഷേപപത്രം സഹിതമുള്ള അപേക്ഷ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സോഷ്യൽ ഫോറസ്ട്രി), ഫോറസ്റ്റ് ഹെഡ്ക്വാർട്ടേർസ്, വഴുതക്കാട്, തിരുവനന്തപുരം - 14 എന്ന വിലാസത്തിൽ ജൂലൈ 31 നകം സമർപ്പിക്കണം.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (14/07/2022)
വെറ്ററിനറി ഡോക്ടർ നിയമനം
സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനിൽ (കെപ്‌കോ) ഒരു വർഷ കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടർമാരെ നിയമിക്കുന്നു. 23 നും 35 നും ഇടയ്ക്ക് പ്രായപരിധിയും ബി.വി.എസ്.സി/എം.വി.എസ്.സി വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ബയോഡാറ്റാ സഹിതം ജൂലൈ 30 ന് വൈകിട്ട് അഞ്ചിന് മുമ്പ് മാനേജിങ് ഡയറക്ടർ, കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡ് (കെപ്‌കോ), ടി.സി 30/697 പേട്ട, തിരുവനന്തപുരം-695024 എന്ന വിലാസത്തിൽ അപേക്ഷകൾ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: 9446364116, ഇ-മെയിൽ: kepcopoultry@gmail.com, kspdc@yahoo.co.in.
ഫെസിലിറ്റേറ്റര്‍ നിയമനം; അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: കുമാരപുരം ഗ്രാമപഞ്ചായത്തില്‍ ചെന്നാട്ട് കോളനിയിലെ എല്‍.പി തലം മുതല്‍ ഹയര്‍ സെക്കന്‍ഡറി തലം വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍ നല്‍കുന്നതിന് ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. ബിരുദവും ബി.എഡുമുള്ള പട്ടികവര്‍ഗ യുവതി- യുവാക്കള്‍ക്ക് അപേക്ഷിക്കാം.
ഈ യോഗ്യതകളുള്ളവരുടെ അഭാവത്തില്‍ ടി.ടി.സി/ ഡി.എഡ് യോഗ്യത ഉള്ളവരെയും പരിഗണിക്കും. ചെന്നാട്ട് കോളനിയിലോ സമീപത്തോ ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രതിമാസം 15000 രൂപ ഹോണറേറിയം ലഭിക്കും. താത്പര്യമുള്ളവര്‍ ജൂലൈ 22ന് വൈകുന്നേരം നാലിനകം ആലപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 9496070348.
ബന്ധപ്പെട്ട വാർത്തകൾ: സെബിയിലെ 24 അസിസ്റ്റന്റ് മാനേജർ ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു
ലാബ് ടെക്‌നീഷ്യനെ ആവശ്യമുണ്ട്
ജില്ലയിലെ നെട്ടൂര്‍ എ.യു.ഡബ്ലിയു.എം ക്യാമ്പില്‍ പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ വകുപ്പിന് കീഴിലുളള സ്റ്റേറ്റ് ലബോറട്ടറി ഫോര്‍ ലൈവ് സ്റ്റോക്ക് മറൈന്‍ ആന്റ് അഗ്രി പ്രോഡക്ട്‌സ് സ്ഥാപനത്തിലേക്ക് എം.എസ്.സി മൈക്രോബയോളജി പാസായ എന്‍.എ.ബി.എല്‍ ലാബുകളില്‍ പ്രവൃത്തി പരിചയമുളള ലാബ് ടെക്‌നീഷ്യനെ ആവശ്യമുണ്ട്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നിയമനം നടക്കുന്നതുവരെയുളള കാലയളവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യതയുടെയും പരിചയ സമ്പന്നതയുടെയും അസല്‍ രേഖകള്‍ സഹിതം ജൂലൈ 18-ന് രാവിലെ 11-ന് നേരിട്ട് സ്ഥാപനത്തില്‍ ഹാജരാകണം. വിലാസം സ്റ്റേറ്റ് ലബോറട്ടറി ഫോര്‍ ലൈവ് സ്റ്റോക്ക് മറൈന്‍ ആന്റ് അഗ്രി പ്രോഡക്ട്‌സ്, നെട്ടൂര്‍.പി.ഒ, എറണാകുളം. ഫോണ്‍ 0484-2960429.
താത്കാലിക നിയമനം
സാമൂഹ്യാരോഗ്യ കേന്ദ്രം പണ്ടപ്പിളളിയില്‍ ദിവസവേതനത്തില്‍ താത്കാലിക ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിക്കറ്റുകളുടെ അസലുമായി ജൂലൈ 26-ന് പകല്‍ 11ന് സാമൂഹികാരോഗ്യകേന്ദ്രം പണ്ടപ്പളളിയില്‍ നടത്തുന്ന ഇന്റര്‍വ്യൂവില്‍ ഹാജരാകണം.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (13/07/2022)
ഫിസിയോതെറാപിസ്റ്റ് വാക്ക്-ഇന്‍ ഇന്റര്‍വ്യൂ ശനിയാഴ്ച
തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ കോളേജ് ആശുപത്രി വികസന സമിതിയുടെ കീഴില്‍ ഒഴിവുള്ള ഫിസിയോതെറാപിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനായി വാക്ക്- ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. മാസ്റ്റര്‍ ഓഫ് ഫിസിയോതെറാപ്പി യോഗ്യതയുള്ളവരും, 50 വയസില്‍ താഴെ പ്രായമുള്ളതുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ശനിയാഴ്ച (ജൂലൈ 16) പകല്‍ ന് തൃപ്പൂണിത്തുറ ഗവ.ആയുര്‍വേദ കോളേജ് ആശുപത്രി സൂപ്രണ്ട് മുന്‍പാകെ വാക്ക് -ഇന്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ പ്രവര്‍ത്തി സമയങ്ങളില്‍ 0484 2777489 / 2776043 എന്ന നമ്പറിലോ ആശുപതി ഓഫീസില്‍ നിന്നോ അറിയാം.
ഇ സി ജി ടെക്നീഷ്യൻ ഒഴിവ്
തൃശൂർ ഗവ.മെഡിക്കൽ കോളേജിൽ ഇ സി ജി ടെക്നീഷ്യനെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച/എഴുത്തുപരീക്ഷ ജൂലൈ 19ന് രാവിലെ 11 മണിക്ക് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നടക്കും. 90 ദിവസത്തേയ്ക്കാണ് നിയമനം. യോഗ്യത: എസ് എസ് എൽ സി അല്ലെങ്കിൽ തത്തുല്യ യോഗ്യത. വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററിയുടെ ഇസിജി ആന്റ് ഓഡിയോമെട്രിക് ടെക്നോളജി സർട്ടിഫിക്കറ്റ്. പ്രായപരിധി 18-35. യോഗ്യരായവർ സർട്ടിഫിക്കറ്റുകളുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം മുളംകുന്നത്തുകാവിലുള്ള കാര്യാലയത്തിൽ ഹാജരാക്കണം. വെബ്സൈറ്റ്: www.gmctsr.org. ഫോൺ: 0487-2200310
ടെക്‌നിക്കല്‍ അസിസ്റ്റന്റ് നിയമനം
തിരുവാലി ഗ്രാമപഞ്ചായത്തില്‍ കരാറടിസ്ഥാനത്തില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യതയുള്ളവര്‍ ബയോഡാറ്റ സഹിതം ജൂലൈ 22നകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04832721148.
ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സ് നിയമനം
പൂക്കോട്ടൂര്‍ പി.എച്ച്.സിയില്‍ ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സിനെ താത്ക്കാലികമായി നിയമിക്കുന്നു. യോഗ്യതയുള്ളവര്‍ അസല്‍ രേഖകളും പകര്‍പ്പുകളും സഹിതം ജൂലൈ 16ന് രാവിലെ 9.30ന് പൂക്കോട്ടൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 0483 2774860.
കമ്മ്യൂണിറ്റി കൗണ്‍സിലര്‍ നിയമനം : അപേക്ഷ ക്ഷണിച്ചു
കുടുംബശ്രീ ജില്ലാ മിഷന് കീഴില്‍ അട്ടപ്പാടി, മണ്ണാര്‍ക്കാട്, നെന്മാറ, ശ്രീകൃഷ്ണപുരം, കുഴല്‍മന്ദം ബ്ലോക്കുകളില്‍ കമ്മ്യൂണിറ്റി കൗണ്‍സിലര്‍ നിയമനത്തിന് വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എം.എസ്.ഡബ്ലു, എം.എ സോഷ്യോളജിയാണ് യോഗ്യത. അപേക്ഷകര്‍ക്ക് ജൂലൈ ഒന്നിന് 40 വയസ്സ് കവിയരുത്. അപേക്ഷ, ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ജൂലൈ 23 ന് രാവിലെ 10. 30 ന് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസില്‍ നേരിട്ട് എത്തണമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍ : 0491 2505627
എംപ്ലോയബിലിറ്റി സെന്ററിൽ അഭിമുഖം
കോട്ടയം: കേരളത്തിൽ ഉടനീളം പുതുതായി ആരംഭിക്കുന്ന പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ ബ്രാഞ്ചുകളിലുള്ള ഒഴിവുകളിലേക്ക് കോട്ടയം ജില്ലാ എംപ്ലോയബിലിറ്റി സെന്റർ വഴി ജൂലൈ 18ന് അഭിമുഖം നടത്തും. ഏതെങ്കിലും വിഷയത്തിൽ ബിരുദവും കുറഞ്ഞത് 18 മാസം മാനേജർ തസ്തികയിൽ പ്രവൃത്തി പരിചയവുമാണ് ബ്രാഞ്ച് മാനേജർ തസ്തികയിലേക്കുള്ള യോഗ്യത. പ്രായപരിധി 34 വയസ്.
പ്ലസ് ടു /ബിരുദം യോഗ്യതയുള്ളവർക്ക് ഫീൽഡ് ഓഫീസർ തസ്തികയിലേക്ക അപേക്ഷിക്കാം. പ്രായപരിധി: 28-30
താത്പര്യമുള്ള ഉദ്യോഗാർഥികൾ ജൂലൈ 18ന് രാവിലെ 10ന് ബയോഡേറ്റയുമായി എംപ്ലോയബിലിറ്റി സെന്ററിൽ എത്തണം. വിശദവിവരത്തിന് എംപ്ലോയബിലിറ്റി സെന്റർ കോട്ടയം എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക.
Share your comments