വാക്-ഇൻ അഡ്മിഷൻ
കേന്ദ്രഗവണ്മെന്റിന്റെ ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി ഗവേഷണ കേന്ദ്രമായ സിഡാക്കിന്റെ കീഴിൽ തിരുവനന്തപുരം വെള്ളയമ്പലത്തു പ്രവർത്തിക്കുന്ന ഇ.ആർ ആൻഡ് ഡി.സി.ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ എംടെക് (വി.എൽ.എസ്.ഐ. ആൻഡ് എംബഡഡ് സിസ്റ്റംസ്), എംടെക് (സൈബർ ഫോറൻസിക്‌സ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി) എന്നീ തൊഴിലധിഷ്ഠിത എം.ടെക് പ്രോഗ്രാമിലെ ഒഴിവുള്ള സീറ്റിലേക്ക് വാക്-ഇൻ അഡ്മിഷൻ നടത്തും. കൂടുതൽ വിവരങ്ങൾക്ക്: erdciit.ac.in, 8547897106, 9446103993, 81388997025- 04712723333, 250, 318.
ബന്ധപ്പെട്ട വാർത്തകൾ: വ്യോമസേനയിൽ മൂവായിരത്തിലേറെ അഗ്നിവീർ ഒഴിവുകൾ
കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്
ട്രൈബ്യൂണൽ ഫോർ ലോക്കൽ സെൽഫ് ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂഷൻസ് ഓഫീസിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഒഴിവിൽ ദിവസവേതാടിസ്ഥാനത്തിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി പാസ്, ടൈപ്പ്റൈറ്റിങ് ഇംഗ്ലീഷ് (ഹയർ) കെ.ജി.ടി.ഇ/എം.ജി.ടി.ഇ, ഷോർട്ട്ഹാൻഡ് ഇംഗ്ലീഷ് (ഹയർ) കെ.ജി.ടി.ഇ/എം.ജി.ടി.ഇ എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. സർക്കാർ സർവീസിൽ നിന്നും വിരമിച്ച കോടതി ജീവനക്കാർക്ക് മുൻഗണന. പ്രായം 18നും 62നും മധ്യേ. താത്പര്യമുള്ളവർ ഡിസംബർ ഏഴിനു വൈകിട്ട് അഞ്ചിനു മുമ്പ് ഫോട്ടോ പതിച്ച അപേക്ഷയും ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം സെക്രട്ടറി, ട്രൈബ്യൂണൽ ഫോർ ലോക്കൽ സെൽഫ് ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂഷൻസ്, കോർട്ട് കോംപ്ലക്സ്, വഞ്ചിയൂർ, തിരുവനന്തപുരം-35 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മാർഗമോ അപേക്ഷിക്കണം.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (14/11/2022)
എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്
മെഴുവേലി ഗവ.വനിത ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക ഒഴിവിലേക്ക് ഈ മാസം 21ന് രാവിലെ 11ന് ഐ.ടി.ഐയില്‍ അഭിമുഖം നടത്തും. എം.ബി.എ/ ബി.ബി.എ അല്ലെങ്കില്‍ സോഷ്യോളജി, സോഷ്യല്‍ വെല്‍ഫയര്‍, എക്കണോമിക്സ് എന്നീ വിഷയങ്ങളില്‍ ഡിഗ്രി/ ഡിപ്ലോമയും രണ്ട് വര്‍ഷ പ്രവര്‍ത്തി പരിചയവും പന്ത്രണ്ടാംക്ലാസ് ലെവല്‍ ഇംഗ്ലീഷ് / കമ്മ്യൂണിക്കേഷന്‍സ് സ്‌കില്‍സും യോഗ്യതയുളളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍ : 0468 2 259 952.
സ്പീച്ച് ബിഹേവിയർ ഒക്യുപേഷൻ തെറാപിസ്റ്റ്
വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2022-23 വാർഷിക പദ്ധതി പ്രോജക്ടിന്റെ ഭാഗമായി കരാർ അടിസ്ഥാനത്തിൽ സ്പീച്ച് ബിഹേവിയർ ഒക്യുപേഷൻ തെറാപിസ്റ്റിനെ നിയമിക്കുന്നതിന് നവംബർ 17നു രാവിലെ 11ന് അഭിമുഖം നടത്തും. ബന്ധപ്പെട്ട മേഖലയിൽ പ്രൊഫഷണൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പ്രൊഫഷണൽ ബിരുദധാരികളുടെ അഭാവത്തിൽ ഡിപ്ലോമയുള്ളവരെയും പരിഗണിക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ, വ്യക്തിഗതവിവരങ്ങൾ, യോഗ്യതാ സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം അഭിമുഖത്തിനായി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 9846011714.
ബന്ധപ്പെട്ട വാർത്തകൾ: അറ്റോമിക് മിനറൽസ് ഡയറക്‌ടറേറ്റിൽ വിവിധ തസ്‌തികകളിലായി 321 ഒഴിവുകൾ
പ്രൊമോട്ടർ നിയമനം
ചാലക്കുടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിന്റെ പരിധിയിലുള്ള അതിരപ്പിള്ളി, കോടശ്ശേരി, വരന്തരപ്പിള്ളി, മറ്റത്തൂർ ഗ്രാമപഞ്ചായത്തുകളിലെ പ്രൊമോട്ടർ തസ്തികയിൽ പത്താം ക്ലാസ്സ് പാസ്സായ പട്ടിക വർഗ്ഗക്കാരായവരെ നിയമിക്കുന്നു. പ്രായം 30-35. അതതു പഞ്ചായത്തുകാർക്ക് മുൻഗണന. പിവിടിജി /അടിയ /പണിയ /മല പണ്ടാര വിഭാഗത്തിനു എട്ടാം ക്ലാസ്സ് മതി. വെള്ളകടലാസിൽ എഴുതിയ അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന രേഖകളുമായി നവംബർ 18ന് വൈകിട്ട് 3 മണിക്കകം ചാലക്കുടി ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസിൽ അപേക്ഷിക്കണം. ഫോൺ: 0480-2706100
താൽക്കാലിക ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ രണ്ട് പ്രോജക്ട് ഫെല്ലോ താൽക്കാലിക ഒഴിവ്. അഗ്രികൾച്ചർ, ഫോറസ്ട്രി, എൻവയോൺമെന്റൽ സയൻസ് ഇവയിൽ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദമാണ് അത്യാവശ്യ യോഗ്യത.
പരിസ്ഥിതി പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ ഗവേഷണ പരിചയം, ജിഐഎഎസ് ടൂളുകൾ കൈകാര്യം ചെയ്യുന്നതിൽ പരിചയം എന്നിവ അഭികാമ്യം. ഒരു വർഷമാണ് കാലാവധി. ഫെല്ലോഷിപ്പ് പ്രതിമാസം 22,000 രൂപ.
അപേക്ഷകർക്ക് 2022 ജനുവരി 1ന് 36 വയസ്സ് കവിയരുത്. പട്ടികജാതി പട്ടിക വർഗ്ഗക്കാർക്ക് അഞ്ചും മറ്റ്
പിന്നോക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃതമായ വയസ് ഇളവ് ലഭിക്കും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഈ മാസം 24 ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പിച്ചിയിലുള്ള ഓഫീസിൽ നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കണം.
Share your comments