കോളജ് അധ്യാപക ഒഴിവ്
നെയ്യാർഡാം ആർ. പരമേശ്വരൻ പിള്ള മെമോറിയൽ ആർട്‌സ് ആൻഡ് സയൻസ് കോളജിൽ കോമേഴ്‌സ് ഡിപ്പാർട്ട്‌മെന്റിൽ കോൺട്രാക്ട് വ്യവസ്ഥയിൽ ഒരു അധ്യാപകന്റെ ഒഴിവുണ്ട്. ഉദ്യോഗാർഥികൾ നവംബർ 25ന് രാവിലെ 10.30ന് കോളജിൽ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കാൻ അസൽ സർട്ടിഫിക്കറ്റുമായി ഹാജരാകണം. ഫോൺ: 7012443673.
കരാര്‍ നിയമനം
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ കീഴില്‍ ഗൈനക്കോളജി, പൾമനറി മെഡിസിന്‍, അനസ്തേഷ്യോളജി എന്നീ വിഭാഗങ്ങളില്‍ സീനിയര്‍ റസിഡന്‍റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. സീനിയര്‍ റസിഡന്‍റ് ഒ ആന്‍റ് ജി ഒരു ഒഴിവ്, സീനിയര്‍ റസിഡന്‍റ് പൾമനറി മെഡിസിന്‍ ഒരു ഒഴിവ്, സീനിയര്‍ റസിഡന്‍റ് അനസ്തേഷ്യ രണ്ട് ഒഴിവ്. പ്രായ പരിധി 25-45, വേതനം 70,000 രൂപ. യോഗ്യത എം.ബി.ബി.എസ്, എം.ഡി/ഡി.എന്‍.ബി ഇന്‍ കൺസേണ്ട് ഡിസിപ്ലിന്‍/റ്റി.സി രജിസ്ട്രഷന്‍. ആറ് മാസ കാലയളവിലേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുളളവര്‍ വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകൾ സഹിതം നവംബര്‍ 26 ന് രാവിലെ 10.30 ന് മെഡിക്കല്‍ സൂപ്രണ്ടിന്‍റെ കാര്യാലയത്തില്‍ വാക്- ഇന്‍- ഇന്‍റർവ്യൂവിന് പങ്കെടുക്കണം. അന്നേ ദിവസം രാവിലെ ഒമ്പത് മുതല്‍ 10 വരെയായിരിക്കും രജിസ്ട്രേഷന്‍. സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മുന്‍ഗണന.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (21/11/2022)
ടി.ഡി മെഡിക്കൽ കോളജിൽ വിവിധ തസ്തികകളിൽ നിയമനം
ആലപ്പുഴ: ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളജിലെ ക്രിട്ടിക്കൽ കെയർ യൂണിറ്റിലേക്ക് മൂന്ന് സ്റ്റാഫ് നഴ്‌സുമാർ, രണ്ട് തിയറ്റർ ടെക്‌നീഷ്യമാർ എന്നിവരെ അഞ്ചു മാസത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
സ്റ്റാഫ് നഴ്‌സ് യോഗ്യത: പ്ലസ് ടു സയൻസ്/ജനറൽ നഴ്‌സിങ്/ ബി.എസ്.സി നഴ്‌സിങ്/ കേരള നഴ്‌സസ് ആൻഡ് മിഡ് വൈഫ് കൗൺസിൽ രജിസ്‌ട്രേഷൻ, ഐ.സി.യു പ്രവൃത്തി പരിചയം.
തിയറ്റർ ടെക്‌നീഷ്യമാർ യോഗ്യത: പ്ലസ് ടു സയൻസ്, ഡി.ഒ.ടി.എ.ടി/ ഡി.ഒ.ടി.ടി., പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ, ഐ.സി.യു പ്രവൃത്തി പരിചയം.
നഴ്സിംഗ് ഉദ്യോഗാർഥികൾ നവംബർ 25 -നും തിയറ്റർ ടെക്‌നീഷ്യമാർ നവംബർ 30 -നും രാവിലെ 11 മണിക്ക് പ്രിൻസിപ്പലിന്റെ ഓഫീസിൽ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം അഭിമുഖത്തിന് എത്തണം.
ബന്ധപ്പെട്ട വാർത്തകൾ: നിഷിനെ ഭിന്നശേഷി മേഖലയിലെ സർവകലാശാലയാക്കിമാറ്റും: മന്ത്രി ഡോ. ആർ. ബിന്ദു
കരാര്‍ നിയമനം: അഭിമുഖം അഞ്ചിന്
ആലപ്പുഴ: അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്കൗണ്ടന്റ് കം ഐ.ടി. അസിസ്റ്റന്റ് തസ്തികകളില്‍ കരാര്‍ നിയമനത്തിനുള്ള അഭിമുഖം ഡിസംബര്‍ അഞ്ചിന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും. ബി.കോം ബിരുദവും പി.ജി.ഡി.സി.എയും ഉള്ളവര്‍ക്കാണ് അവസരം. ഫോണ്‍ :0477 2272033.
അപ്രന്റിസ് ട്രെയിനി ഒഴിവ്
പട്ടികജാതി വികസന വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന തൃശൂർ ജില്ലയിലെ എരുമപ്പെട്ടി ഐടിഐയിലേക്ക്, ഡ്രാഫ്റ്റ്മാൻ സിവിൽ ട്രേഡിലേക്ക് അപ്രന്റിസ് ട്രെയിനിയുടെ ഒരു ഒഴിവിലേക്ക് ഉദ്യോഗാർഥിയെ തെരഞ്ഞെടുക്കുന്നു. ഇന്റർവ്യൂ തിയ്യതി നവം. 24ന് വ്യാഴാഴ്ച 10.30ന്. പട്ടികജാതി വിഭാഗത്തിൽപെട്ട എൻ സി വി ടി യോഗ്യത നേടിയവരായിരിക്കണം ഇന്റർവ്യൂ സമയത്ത് എൻ ടി സി, എസ് എസ് എൽ സി എന്നിവയുടെ ഒറിജിനൽ സർട്ടിഫിക്കറ്റ്, മാർക്ക് ഷീറ്റ് എന്നിവയും ജാതി സർട്ടിഫിക്കറ്റും ഹാജരാക്കണം. പ്രതിമാസം 5700 രൂപ സ്റ്റൈപ്പൻറ ലഭിക്കുന്നതാണ്. ഫോൺ: 7306428316,9605661920
ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിൽ 465 അപ്രന്റിസുകളുടെ ഒഴിവുകൾ
സീനിയര്‍ റസിഡന്റ് നിയമനം: അഭിമുഖം 29-ന്
ആലപ്പുഴ: ഗവണ്‍മെന്റ് ടി.ഡി. മെഡിക്കല്‍ കോളജിലെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിലേക്ക് മൂന്നു സീനിയര്‍ റസിഡന്റുമാരെ അഞ്ചു മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
യോഗ്യത: എം.ബി.ബി.എസ്/ എം.ഡി.
മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ അഭികാമ്യം.
ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 29-ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം അഭിമുഖത്തില്‍ പങ്കെടുക്കണം.
അതിഥി അദ്ധ്യാപക ഒഴിവ്
കുട്ടനെല്ലൂർ ശ്രീ.സി.അച്യുത മേനോൻ ഗവൺമെന്റ് കോളേജിൽ 2022-23 അദ്ധ്യയന വർഷത്തിൽ സൈക്കോളജി വിഭാഗത്തിൽ അതിഥി അദ്ധ്യാപക ഒഴിവുണ്ട്. ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാതെ മാർക്കുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. നെറ്റ്, പിഎച്ച്ഡി യോഗ്യതയുള്ളവർക്ക് മുൻഗണനയുണ്ട്. നവംബർ 25ന് രാവിലെ 10.30 നാണ് അഭിമുഖം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ രേഖകൾ സഹിതം അഭിമുഖത്തിന് കോളേജിൽ നേരിട്ട് ഹാജരാകണം. ഇന്റർവ്യൂവിന് വരുമ്പോൾ ഡെപ്യൂട്ടി ഡയറക്ടറുടെ മേഖല കാര്യാലയത്തിൽ ഗസ്റ്റ് ലക്ചറർ പോളിൽ രജിസ്റ്റർ ചെയ്തതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
എസ്.വി.ഇ.പി അക്കൗണ്ടന്റ് നിയമനം
ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ കുടുംബശ്രീ മുഖേന പെരുമ്പടപ്പ് ബ്ലോക്കില്‍ നടപ്പിലാക്കുന്ന എസ്.വി.ഇ.പി പദ്ധതയിലേക്കായി ദിവസ വേതന അടിസ്ഥാനത്തില്‍ അക്കൗണ്ടന്റിനെ താത്കാലികമായി നിയമിക്കുന്നു. പെരുമ്പടപ്പ് ബ്ലോക്കില അഞ്ച് പഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ കുടുംബശ്രീ അംഗമോ, കുടുംബാംഗമോ ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആയ ബികോം വിദ്യാഭ്യാസ യോഗ്യതയുള്ള ടാലിയും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ള 20 നും 35 നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 2022 നവംബര്‍ ഒന്നിന് 35 വയസ് കവിയാത്ത ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും വയസും വിദ്യാഭ്യാസ യോഗ്യതയും തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷ പെരുമ്പടപ്പ് ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളിലെ കുടുംബശ്രീ സി.ഡി.എസ് ഓഫീസില്‍ 2022 നവംബര്‍ 30 ന് വൈകീട്ട് അഞ്ചിനകം ലഭ്യമാക്കണം. ഫോണ്‍: 0483 - 2733470.
കോളജ് അധ്യാപക ഒഴിവ്
നെയ്യാർഡാം ആർ. പരമേശ്വരൻ പിള്ള മെമോറിയൽ ആർട്‌സ് ആൻഡ് സയൻസ് കോളജിൽ കോമേഴ്‌സ് ഡിപ്പാർട്ട്‌മെന്റിൽ കോൺട്രാക്ട് വ്യവസ്ഥയിൽ ഒരു അധ്യാപകന്റെ ഒഴിവുണ്ട്. ഉദ്യോഗാർഥികൾ നവംബർ 25ന് രാവിലെ 10.30ന് കോളജിൽ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കാൻ അസൽ സർട്ടിഫിക്കറ്റുമായി ഹാജരാകണം. ഫോൺ: 7012443673.
അഡിഷണൽ സ്റ്റേഷൻ ഡയറക്ടർ കരാർ നിയമനം; വാക് ഇൻ ഇന്റർവ്യൂ
തിരുവനന്തപുരം ഫാം ഇൻഫർമേഷൻ ബ്യൂറോ ഓഫീസിന്റെ നേതൃത്വത്തിൽ ആലപ്പുഴ കളർകോട് പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി റേഡിയോ നിലയത്തിലേക്ക് അഡിഷണൽ സ്റ്റേഷൻ ഡയറക്ടർ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതി നുവേണ്ടി വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. തസ്തിക അഡിഷണൽ സ്റ്റേഷൻ ഡയറക്ടർ, ഒഴിവുകളുടെ എണ്ണം ഒന്ന്, നിയമന രീതി കരാറടിസ്ഥാനത്തിൽ 1 വർഷത്തേക്കുള്ള നിയമനം. വാക്-ഇൻ ഇന്റർവ്യൂ തീയതി നവംബർ 30.
യോഗ്യത -1. ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നും ലഭിച്ചിട്ടുള്ള ബിരുദം. 2. ജേർണലിസത്തിൽ പി.ജി ഡിപ്ലോമ, 5 വർഷത്തിൽ കുറയാതെ റേഡിയോരംഗത്തുള്ള പ്രവൃത്തി പരിചയം. 3. മലയാളഭാഷ എഴുതുന്നതിനും വായിക്കുന്നതിനുമുള്ള പ്രാവീണ്യം.
അഭികാമ്യ യോഗ്യത: കൃഷി ശാസ്ത്രം/മൃഗസംരക്ഷണം/ ക്ഷീരവികസനം എന്നിവയിലേതിലെങ്കിലു മുള്ള ബിരുദം.
നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ നവംബർ 30 ന് രാവിലെ 9 മുതൽ 11 വരെ നടക്കുന്ന സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകണം. 11 ന് ശേഷം ഹാജരാകുന്നവരെ ഇന്റർവ്യൂവിന് പരിഗണിക്കില്ല. സർട്ടിഫിക്കറ്റ് പരിശോധന സമയത്ത് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, എസ്. എസ്.എൽ.സി ബുക്ക് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും ഹാജരാക്കണം.
Share your comments